ചർമ സൗന്ദര്യത്തിന് മലൈകയുടെ നാച്ചുറൽ സ്ക്രബ്

actress-malaika-arora-natural-scrub-beauty-tip
Image Credits: Instagram
SHARE

പ്രായത്തെ വെല്ലും സൗന്ദര്യം കൊണ്ട് ആരാധകരെ സൃഷ്ടിച്ച താരമാണ് മലൈക അറോറ. താരത്തിന്റെ ബ്യൂട്ടി ടിപ്സിനായി ആരാധകർ കാത്തിരിക്കാറുണ്ട്. മുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തിന്റെയും സംരക്ഷണത്തിനായി ചെയ്യുന്ന കാര്യങ്ങൾ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ചർമം സുന്ദരമായി സൂക്ഷിക്കാന്‍ മലൈക ഉപയോഗിക്കുന്നത് ഒരു നാച്ചുറൽ സ്ക്രബ് ആണ്. അത് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

കാപ്പിപ്പൊടി, ബ്രൗൺ ഷുഗർ, വെളിച്ചെണ്ണ എന്നീ ചേരുവകളാണ് ഇതിന് ആവശ്യമുള്ളത്. ഇത് മൂന്നും നന്നായി മിക്സ് ചെയ്ത് മുഖത്ത് സ്ക്രബ് ചെയ്യുക. കാപ്പിപ്പൊടിയിലെ കഫീനിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ചർമത്തിലെ കരിവാളിപ്പ് നീക്കാൻ സഹായിക്കുന്നു. മൃതകോശങ്ങൾ നീക്കി ചർമത്തെ മൃദുലമാക്കാനും ഈ സ്ക്രബിന്റെ ഉപയോഗത്തിലൂടെ സാധിക്കും. ചെറുപ്പത്തിൽ അമ്മയാണ് സ്ക്രബ് ചെയ്യേണ്ടതിന്റെ പ്രധാന്യം പറഞ്ഞു തന്നതെന്നും മലൈക പറയുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS