ADVERTISEMENT

മുടി കൊഴിച്ചിലും താരനും ഉൾപ്പെടെയുള്ള പ്രശ്നങ്ങളോടു പോരാടാനും മുടിയുടെ വളർച്ച ത്വരിതപ്പെടുത്താനും ഉള്ളിക്ക് സാധിക്കും. ഉള്ളി എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നു നോക്കാം.

 

∙ ഏതാനും ഉള്ളി എടുത്ത് തൊലി കളഞ്ഞ് മിക്സിയിൽ ബ്ലെൻഡ് ചെയ്യുക. ഇതിൽനിന്ന് നീര് മാത്രം എടുത്ത് തലയോട്ടിയിൽ പുരട്ടാം. 10–15 മിനിറ്റിനുശേഷം കഴുകി കളയാം.

 

∙ ഉള്ളിനീരും കറ്റാർവാഴ നീരും തുല്യ അളവിലെടുത്ത് മിക്സ് ചെയ്യുക. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടി 15 മിനിറ്റിനുശേഷം കഴുകി കളയാം.

 

∙ ഉള്ളി നീരും മുടിയുടെ നീളത്തിന് ആവശ്യമായ അളവിൽ വെളിച്ചെണ്ണയും മിക്സ് ചെയ്ത് തലയിൽ പുരട്ടാം. ഒരു മണിക്കൂറിന്ശേഷം കഴുകി കളയാം. മുടി വളരാൻ ഇത് സഹായിക്കും.

 

English Summary : How Can Onion Juice Help Reduce Dandruff?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com