ADVERTISEMENT

യാത്രകള്‍ മനസ്സിനെയും ശരീരത്തെയും റിലാക്സ് ചെയ്യിക്കുമെന്നതൊക്കെ ശരി. എന്നാല്‍ ചര്‍മ്മത്തിനും മുടിക്കും അത്യാവശ്യം പ്രശ്നങ്ങള്‍ എല്ലാ യാത്രയും സൃഷ്ടിക്കും. വെക്കേഷന്‍ കടല്‍ തീരത്താണെങ്കില്‍ പറയുകയും വേണ്ട. വെയിലേറ്റ് ചര്‍മ്മം വാടി പോകുമ്പോൾ അതിന് പരിഹാരമായി വീട്ടില്‍ തന്നെ തയാറാക്കാവുന്ന ഫെയ്സ് പാക്ക് നിര്‍ദ്ദേശിക്കുകയാണ് നടി ജൂഹി പാര്‍മര്‍.

 

juhi-paremer-2

അടുത്തിടെ മകള്‍ സമൈറയ്ക്കൊപ്പം ഗോവയിലേക്ക് ജൂഹി വെക്കേഷനായി പോയിരുന്നു. ഈ യാത്ര മനോഹരമായ ഓര്‍മ്മകള്‍ക്കൊപ്പം ചർമത്തിന് കരിവാളിപ്പും സമ്മാനിച്ചതായി നടി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഇത് മാറാനുള്ള ഫെയ്സ് പാക്ക് തയാറാക്കുന്ന രീതിയും ജൂഹി ഇന്‍സ്റ്റാഗ്രാം വിഡിയോയിലൂടെ വെളിപ്പെടുത്തി. വീട്ടില്‍ തന്നെ എളുപ്പം ലഭ്യമായ നാല് ചേരുവകള്‍ ഉപയോഗിച്ചാണ് ഈ ഫെയ്സ് പാക്ക് തയാറാക്കുന്നത്. അതെങ്ങനെയെന്നു നോക്കാം.

 

കടല മാവ്, കാപ്പിപ്പൊടി, വെളിച്ചെണ്ണ, കറ്റാർവാഴ ജെല്‍ എന്നിവയാണ് ഈ ചേരുവകള്‍. ഒരു ടേബിള്‍സ്പൂണ്‍ വീതം കടലമാവും കാപ്പിപ്പൊടിയും അര ടീസ്പൂണ്‍ വെളിച്ചെണ്ണയിലും കറ്റാർവാഴ ജെല്ലിലുമായി കുഴച്ചെടുക്കുക. താരതമ്യേന കട്ടിയുള്ള ഈ പേസ്റ്റ് പുരട്ടി 10-15 മിനിറ്റിനുശേഷം കഴുകി കളയുക.

 

എന്നാല്‍ ഉടനടി ചർമത്തിൽ മാറ്റം പ്രതീക്ഷിക്കരുതെന്നും കുറച്ച് തവണ കഴിയുമ്പോൾ ഫലം ലഭിക്കുമെന്നും ജൂഹി പാര്‍മര്‍ കൂട്ടിച്ചേര്‍ക്കുന്നു. നശിച്ച ചര്‍മ്മകോശങ്ങളെ നീക്കം ചെയ്യുന്ന പ്രകൃതിദത്തമായ എക്സ്ഫോളിയേറ്ററാണ് കടല മാവ്. കാപ്പിപ്പൊടി ടാന്‍ നീക്കുമ്പോൾ  വെളിച്ചെണ്ണയും കറ്റാർവാഴ ജെല്ലും ചര്‍മ്മത്തിന് ജലാംശം നല്‍കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com