20 മിനിറ്റ്, രണ്ട് ചേരുവകൾ; മുഖം തിളങ്ങും

best-diy-face-pack-for-glowing-skin
പ്രതീകാത്മക ചിത്രം∙ Image Credits: RomarioIen/Shutterstock.com
SHARE

ഒരു പാർട്ടിക്ക് പോകണം. മുഖമാണേൽ കരുവാളിച്ച് ഇരിക്കുന്നു. എന്തു ചെയ്യും? ഇത്തരം സാഹചര്യത്തിൽ വളരെ എളുപ്പം തയാറാക്കാവുന്ന ഒരു ഫെയ്സ് പാക് ഇതാ. രണ്ട് ചേരുകൾ ഉപയോഗിച്ച് തയാറാക്കുന്ന ഈ ഫെയ്സ്പാക്കിലൂടെ വളരെ എളുപ്പം ചർമത്തിന്റെ തിളക്കം വീണ്ടെടുക്കാൻ സാധിക്കും.

∙ തയാറാക്കുന്ന വിധം

ഒരു കാരറ്റ് എടുത്ത് കഴുകി വൃത്തിയാക്കി ഗ്രേറ്റർ ഉപയോഗിച്ച് അരിഞ്ഞെടുക്കുക. ഇതൊരു ബൗളിലേക്ക് മാറ്റി അതിലേക്ക് ഒരു സ്പൂൺ തോൻ ചേർത്ത് നന്നായി മിക്സ് ചെയ്യുക.

∙ ഉപയോഗിക്കേണ്ട വിധം

മുഖം പാൽ ഉപയോഗിച്ച് ക്ലെൻസ് ചെയ്യുക. അതിനുശേഷം കാരറ്റ്–തേൻ ഫെയ്സ്പാക് മുഖത്ത് തേച്ചു പിടിപ്പിക്കുക. കൂടുതലുണ്ടെങ്കിൽ കഴുത്തിലും പുരട്ടാം. 20 മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകണം.

∙ ഗുണങ്ങൾ

ബീറ്റ കരോട്ടിൻ, വിറ്റാമിൻ C, K എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. ഇത് ചർമത്തിലെ ചുളിവുകൾ മാറ്റാനും മൃദുവാക്കാനും ഇത് സഹായിക്കും. കാരറ്റിലെ ആന്റിഓക്സിഡന്റ്സ് ചർമത്തിലെ അഴുക്കിനെ നീക്കം ചെയ്യുന്നു. നാച്വറൽ ആന്റിബാക്ടീരിയൽ സ്വഭാവുള്ള വസ്തുവാണ് തേൻ. ചർമത്തിലെ അമിതമായ സെബത്തെ നിയന്ത്രിക്കാൻ തേനിന് സാധിക്കുമെന്നതിനാൽ എണ്ണ മയമുള്ള ചർമത്തിന് വളരെ അനുയോജ്യമാണിത്. ചര്‍മത്തിലെ സുഷിരങ്ങൾ തുറക്കുന്നതിനും മോയിസ്ച്വറൈസ് ചെയ്യാനും തേൻ സഹായിക്കുന്നു. ഇതിലൂടെ മുഖക്കുരുവിനെ പ്രതിരോധിക്കാനാവും. 

English Summary : Honey-Carrot Facepack for glowing skin

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS