ADVERTISEMENT

ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായും പുറത്തു പോകുമ്പോൾ മലിനീകരിക്കപ്പെട്ട ചുറ്റുപാടുകളാണ് നമ്മെ കാത്തിരിക്കുന്നത്. ഇത് നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കുന്നു. വായു മലിനീകരണം ചര്‍മ്മകോശങ്ങളിലെ ഓക്‌സിജന്‍ നഷ്ടപ്പെടുത്തുകയും ഫ്രീ റാഡിക്കലുകളുടെ ഉത്പാദനം വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് അള്‍ട്രാവയലറ്റ് രശ്മികളുമായുള്ള സമ്പര്‍ക്കത്തിനും കൊളാജിന്‍, എലാസ്റ്റിന്‍ എന്നിവ ഉൽപാദിപ്പിക്കാനുള്ള ചര്‍മ്മത്തിന്റെ കഴിവ് കുറയ്ക്കാനും ഇടയാക്കുന്നു. ഇതുവഴി ചർമത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നു. ചുളിവുകളും വരകളും വീഴുന്നു. മുടിയിഴകൾക്കും നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു. എന്താണ് ഇതിന് പരിഹരം എന്നു ചിന്തിച്ചിട്ടുണ്ടോ? ഇതാ ചില നിർദേശങ്ങൾ.

∙ വിറ്റാമിന്‍ സി ചേര്‍ക്കുക

മലികരണം നമ്മുടെ ശരീരത്തിലുണ്ടാക്കുന്ന ദോഷകരമായ ഫലങ്ങളെ ചെറുക്കാന്‍ ആന്റിഓക്സിഡന്റായ വിറ്റാമിന്‍ സി സഹായിക്കും. ചർമത്തിന്റെ യുവത്വത്തിനു മാത്രമല്ല ശ്വാസസംബന്ധമായി പ്രശ്നങ്ങൾ കുറയ്ക്കാനും വിറ്റാമിൻ സി ഫലപ്രദമാണെന്ന് പഠനങ്ങളുണ്ട്.

ഓറഞ്ച്, പൈനാപ്പിള്‍, പേരയ്ക്ക, പപ്പായ, സ്‌ട്രോബെറി, നെല്ലിക്ക എന്നിവയിൽ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. നെബ്രസ്സല്‍ മുളകള്‍, ബ്രൊക്കോളി, കോളിഫ്ളവര്‍, കാപ്സിക്കം, കാലെ (ഒരു തരം ചീര) എന്നിവ വൈറ്റമിന്‍ സി കൂടുതലുള്ള ചില പച്ചക്കറികളാണ്. വിറ്റാമിന്‍ സി സീറവും പരീക്ഷിക്കാം.

∙ ലെയര്‍

വായു മലിനീകരണം ക്ലിയർ സ്കിന്നിനെ കൂടുതൽ ബാധിക്കുന്നു. നിങ്ങളുടെ ചര്‍മ്മത്തിനും വായുവിനും ഇടയില്‍ യാതൊരു തടസവുമില്ലെങ്കില്‍ വിഷവസ്തുക്കളും അള്‍ട്രാവയലറ്റ് രശ്മികളും കൂടുതൽ ദോഷം ചെയ്യും. ഇത് ഒഴിവാക്കാന്‍ ചർമത്തിൽ ലെയറുകള്‍ ആവശ്യമാണ്. വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് വീര്യം കുറഞ്ഞ മോയ്സ്ചറൈസര്‍ പുരട്ടുക. തുടര്‍ന്ന് ഒരു സണ്‍സ്‌ക്രീനും മുകളിലായി കുറച്ച് പൗഡറും ഇടാം.

∙ സള്‍ഫര്‍ സ്പ്രിംഗ്‌സ്

യാത്രയുടെ ചൂടും പൊടിയും കാരണം ഇടയ്ക്കിടെ മുഖം കഴുകാന്‍ തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ഇടയ്ക്കിടെ മുഖം കഴുകുന്നത് നിങ്ങളുടെ ചര്‍മത്തിന് കേടുപാടുകള്‍ വരുത്തും. ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുന്നു. മുഖക്കുരുവും മറ്റ് ചര്‍മ്മപ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. പ്രതിദിനം മുഖം കഴുകുന്നതിന്റെ എണ്ണം മൂന്നായി പരിമിതപ്പെടുത്താം. കൂടുതൽ ഈര്‍പ്പം ലഭിക്കാൻ സള്‍ഫര്‍ സ്പ്രിംഗ്‌സോ സള്‍ഫര്‍ വെള്ളമോ ഉപയോഗിച്ച് സ്പ്ര ചെയ്യാം.

∙ ഹെയര്‍ മസാജ്

മുടിയുടെ വേരുകളില്‍ വിയര്‍പ്പ്, അഴുക്ക് എന്നിവയെല്ലാം പറ്റിപിടിക്കാം. ഇത് മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ദിവസവും മുടി കഴുകുന്നത് നല്ലതാണ്. രണ്ടാഴ്ചയിലൊരിക്കല്‍ തല മസാജ് ചെയ്യുന്നത് തലയോട്ടിയുടെ ആരോഗ്യം വർധിപ്പിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും. ശൈത്യകാലത്ത് ഒലിവ് അല്ലെങ്കില്‍ ബദാം എണ്ണയും വേനല്‍ക്കാലത്ത് വെളിച്ചെണ്ണയോ അല്ലെങ്കില്‍ കടുകെണ്ണയോ ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com