ADVERTISEMENT

ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്കിന് മികച്ച പരിചരണം ആവശ്യമാണ്. തിളങ്ങുന്ന ചർമം ആരോഗ്യത്തിന്റെയും ഊര്‍ജസ്വലതയുടെയും അടയാളമായി കണക്കാക്കുന്നു. ചർമത്തിന്റെ സ്വഭാവ വ്യത്യാസം പരിഗണിക്കാതെ പരീക്ഷിക്കാവുന്ന മികച്ച ചില സംരക്ഷണ മാർഗങ്ങൾ ഇതാ.

 

∙ ആരോഗ്യത്തിന് കറ്റാര്‍ വാഴ 

ചർമ സംരക്ഷണത്തിനുള്ള പ്രകൃതിദത്ത മാര്‍ഗമാണ് കറ്റാർ വാഴ. ചെറിയ മുറിവുകള്‍, മുഖക്കുരു, എക്സിമ എന്നിങ്ങനെ പലവിധ ചർമ പ്രശ്‌നങ്ങൾക്ക് കറ്റാര്‍ വാഴ ജെല്‍ പരിഹാരം കാണുന്നു. ദിവസത്തില്‍ രണ്ടുതവണ ഇത് മുഖത്തു പുരട്ടാം.

 

∙ മൃതകോശങ്ങളെ നീക്കാൻ പപ്പായ

പപ്പായ ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കുകയും മൃദുത്വം നൽകുകയും ചെയ്യുന്നു. അധികം പഴുക്കാത്ത പപ്പായ ആണ് ഇതിനു നല്ലത്. സെന്‍സിറ്റീവ് ചര്‍മമുള്ളവർക്കും പപ്പായ ഉപയോഗിക്കാം. കാല്‍ കപ്പ് പപ്പായയും 1 ടേബിള്‍സ്പൂണ്‍ പൈനാപ്പിളും അരച്ച് മിക്സ് ചെയ്ത് മുഖത്ത് തേയ്ക്കാം. 5 മുതല്‍ 15 മിനിറ്റ് വരെ വച്ചതിനുശേഷം കഴുകി കളയാം.

 

∙ സണ്‍സ്‌ക്രീന്‍ മറക്കല്ലേ

15 അല്ലെങ്കില്‍ അതില്‍ കൂടുതൽ എസ്പിഎഫ് (Sun Protection Factor) ഉള്ള സണ്‍സ്‌ക്രീന്‍ ചർമത്തെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷിക്കും. ചർമത്തിന് പ്രായമാകുന്ന ഫോട്ടോയേജിങ് തടയാൻ ഇത് സഹായിക്കും.

 

∙ ജലാംശം നിലനിർത്താം

ശരീരത്തിനു മാത്രമല്ല ചർമത്തിനും ജലാംശം പ്രധാനമാണ്. വരണ്ടതും ചൊറിച്ചിലുള്ളതും മങ്ങിയതുമായ ചർമം നിര്‍ജ്ജലീകരണത്തിന്റെ അടയാളമാവാം. ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം നിലനിറുത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com