ADVERTISEMENT

തണുപ്പു കാലമാണ്, മൂടിപ്പുതച്ച് ചുമ്മാ കിടന്നുറങ്ങാന്‍ മാത്രം തോന്നുന്ന കാലം. തണുപ്പു ഇഷ്ടപ്പെടുന്നവരും ഒട്ടും സഹിക്കാന്‍ പറ്റാത്തവരുമുണ്ട്. വിട്ടു മാറാത്ത ജലദോഷം, ചർമ്മത്തിന് വരുന്ന ബുദ്ധിമുട്ടുകൾ തുടങ്ങി ഒരുപാട് പ്രശ്നങ്ങൾ മഞ്ഞുകാലം കൂടെ കൊണ്ട് നടക്കുന്നുണ്ട്. എന്നാൽ കുറച്ചൊന്നു ശ്രദ്ധിച്ചാൽ മഞ്ഞുകാലത്തെ വളരെ നൈസ് ആയി ഹാൻഡിൽ ചെയ്യാം.

 

അകത്തേയ്ക്ക് എടുക്കുന്ന ഭക്ഷണ ശീലം പോലെ പ്രധാനമാണ് നമ്മുടെ ചർമ്മത്തിനും ശരീരത്തിനും സംരക്ഷണം നൽകുന്നതും. വിണ്ടു കീറൽ, സ്കിൻ ഡ്രൈ ആവുക, ചൊറിച്ചിൽ എന്നിവ ഇക്കാലത്ത് പതിവാണ്. മഞ്ഞുകാലത്ത് ചെയ്യേണ്ടതായ കുറച്ച് ചർമ്മ സംരക്ഷണ മാർഗങ്ങൾ ഇവയാണ്,

 

1. ചുണ്ടുകൾ വരണ്ടു പൊട്ടുന്നത് തണുപ്പ് കാലത്ത് മിക്കവർക്കും ഉള്ള പ്രശ്നമാണ്. ലിപ് ബാം ഉപയോഗിക്കുന്നത് പരിഹാരമാണ്. വീട്ടിൽ തന്നെയും ഇതിനു പരിഹാരം ഉണ്ട് – ഗ്ലിസറിനോ അല്ലെങ്കിൽ വെണ്ണയോ ഉപയോഗിക്കാം. 

2. തണുപ്പ് കാലത്തെ മറ്റൊരു പ്രധാന വിഷമം ഉപ്പൂറ്റി വിണ്ടു കീറുന്നതാണ്. കാൽ ഇളം ചൂടുള്ള വെള്ളത്തിൽ ആഴ്ചയിൽ രണ്ടു ദിവസം ഇറക്കി വെച്ച് വൃത്തിയാക്കാം. അതിനു ശേഷം മോയിസ്ചറൈസർ ക്രീം തേക്കാവുന്നതാണ്. വെണ്ണ പുരട്ടുന്നതും ഉപ്പൂറ്റി വിണ്ടു കീറലിന് പരിഹാരമാണ്. 

3. തണുപ്പുകാലത്ത് ചർമ്മം കൂടുതൽ ഡ്രൈ ആകുമെന്നതിനാൽ മോയിസ്ചറൈസർ ഒഴിവാക്കാൻ പാടില്ല. രാവിലെയും വൈകുന്നേരവും ക്രീം ഉപയോഗിക്കാൻ മറക്കരുത്.

4. ചൂട് വെള്ളത്തിനേക്കാൾ തണുത്ത വെള്ളം തന്നെയാണ് തണുപ്പുകാലത്ത് കുളിക്കാൻ നല്ലത് എന്ന് തിരിച്ചറിയുക.

5. സൺസ്‌ക്രീൻ മറക്കാനേ പാടില്ല. വീടിനു പുറത്തിറങ്ങുന്നുണ്ടെങ്കിൽ സൺസ്ക്രീൻ ഉപയോഗിച്ച ശേഷം മാത്രം ഇറങ്ങുക.

6. ആഴ്ചയിൽ കുറഞ്ഞത് ഒരു ദിവസമെങ്കിലും ശരീരം മുഴുവൻ എണ്ണ തേച്ചു കുളിക്കുന്നത് ചർമ്മം കൂടുതൽ മൃദുവാകാനും മോയിസ്ചറൈസർ നിലനിൽക്കാനും സഹായിക്കും. 

7 . തണുപ്പ് കാലത്ത് ചർമ്മത്തിന് കൂടുതൽ ശ്രദ്ധ ആവശ്യമാണ്, പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ.

 

ചർമ്മം തിളങ്ങാൻ വീട്ടിൽതന്നെ ഉണ്ടാക്കാവുന്ന ഏഴ് ഫെയ്സ്പായ്ക്കുകൾ പരിചയപ്പെടാം

 

1. റോസ് വാട്ടർ–തേൻ പായ്ക്ക്: ഒരു ടീസ്പൂൺ റോസ് വാട്ടർ, ഒരു ടീസ്പൂൺ തേൻ എന്നിവ എടുത്ത് കൂട്ടി യോജിപ്പിച്ച ശേഷം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. പത്തു മിനിട്ടിനു ശേഷം കഴുകി കളയാം. 

2. തേങ്ങാപ്പാൽ പായ്ക്ക്:

തേങ്ങാപ്പാൽ മുഖത്ത് തേച്ച്പിടിപ്പിച്ച് 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

3. കൊക്കോ ബട്ടർ – ഒലിവ് ഓയിൽ പായ്ക്ക്: ഒരു ടീസ്പൂൺ കൊക്കോ ബട്ടറിൽ ആവശ്യത്തിന് ഒലിവ് ഓയിൽ ചേർത്ത ശേഷം മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ മൂന്നു തവണ ഇത് ചെയ്യാവുന്നതാണ്. 

4. പാൽപ്പാട–തേൻ പായ്ക്ക്:

പാൽപ്പാട, തേൻ എന്നിവ തുല്യ അളവിൽ എടുത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് തേച്ച് പിടിപ്പിച്ച് ഇരുപത് മിനിട്ടിനു ശേഷം കഴുകി കളയാം .

5. പപ്പായ–പാൽ പായ്ക്ക്:

വീട്ടിലൊക്കെ സുലഭമായി കിട്ടുന്ന പപ്പായ മുഖം തിളങ്ങാൻ ഏറ്റവും മികച്ചൊരു വഴിയാണ്. പഴുത്ത പപ്പായയിൽ ആവശ്യത്തിന് പാൽ ചേർത്ത് ക്രീം രൂപത്തിൽ അരച്ച ശേഷം മുഖത്ത് തേയ്ക്കാം. ഉണങ്ങിയ ശേഷം കഴുകി കളയാം. 

6. അരിപ്പൊടി–ഓട്സ് പായ്ക്ക്:

മുഖം തിളങ്ങാനുള്ള രഹസ്യങ്ങളിലൊന്നാണ് അരിപ്പൊടി എന്നറിയാമോ? തണുപ്പ് കാലത്തും അരിപ്പൊടി കൊണ്ട് ഒരു അടിപൊളി ഫെയ്‌സ്പാക്ക് ഉണ്ടാക്കാം. ഒരു ടീസ്പൂൺ അരിപ്പൊടി, ഒരു ടീസ്പൂൺ ഓട്സ് എന്നിവ രണ്ടു ടീസ്പൂൺ തേനിൽ മിക്സ് ചെയ്ത ശേഷം പേസ്റ്റ് രൂപത്തിൽ ആക്കുക. ഇത് മുഖത്ത് നന്നായി തേച്ച് പിടിപ്പിച്ച് 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തിന് വന്ന മാറ്റം നോക്കിക്കോളൂ. 

7. ക്യാരറ്റ്–തേൻ പായ്ക്ക്:

കാരറ്റ് വിറ്റാമിനുകളുടെ കലവറയാണെന്ന് അറിയാമല്ലോ. ഇതേ ക്യാരറ്റ് മികച്ച ഒരു സൗന്ദര്യ വർദ്ധിനി കൂടിയാണ്. അരച്ച് പേസ്റ്റ് ആക്കിയ ക്യാരറ്റിലേയ്ക്ക് തേൻ കൂടെ ചേർത്ത് മുഖത്തിലും കഴുത്തിലും തേച്ച് പിടിപ്പിച്ച് 15 മിനിറ്റിന് ശേഷം കഴുകികളയാം. 

 

Content Summary: Winter Care, 7 Tips and Face Packs for Winter to Nourish Your Skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com