തണുത്ത വെള്ളത്തിൽ മുഖം കഴുകാറുണ്ടോ? എങ്കിൽ ഈ 4 ഗുണങ്ങൾ തീർച്ച!

HIGHLIGHTS
  • ഉണർന്നാലുടൻ നല്ല തണുത്ത വെള്ളമുപയോഗിച്ച് മുഖം കഴുകണം
  • ചർമത്തിന്റെ ഓജസ്സും തേജസ്സും വെറും തണുത്ത വെള്ളമുപയോഗിച്ച് വീണ്ടെടുക്കാം
91750601
Image Credits: D-Keine/istockphoto.com
SHARE

രാവിലെ ഉണർന്ന് കണ്ണാടിയിൽ നോക്കുമ്പോൾ ചീർത്ത കണ്ണുകളും വീർത്ത മുഖവുമാണോ നിങ്ങളെ സ്വാഗതം ചെയ്യുന്നത്? ഒട്ടും വിഷമിക്കേണ്ട, ചർമത്തിന്റെ ഓജസ്സും തേജസ്സും വെറും തണുത്ത വെള്ളമുപയോഗിച്ച് വീണ്ടെടുക്കാം. സമ്മർദ്ദം, ഉറക്കക്കുറവ്, അലർജി ഇവയിലേതെങ്കിലുമാണോ മുഖവും കണ്ണുകളും ചീർക്കാൻ കാരണം എന്ന് ആദ്യം തന്നെ തിരിച്ചറിയണം. ഉറക്കത്തിൽ ചർമത്തിലെ സുഷിരങ്ങൾ വലുതാകുന്നതുകൊണ്ടും ഇങ്ങനെ സംഭവിക്കാറുണ്ട്. ഉണർന്നാലുടൻ നല്ല തണുത്ത വെള്ളമുപയോഗിച്ച് മുഖം കഴുകണം. ചർമത്തിൽ അധികമായുണ്ടാകുന്ന എണ്ണമയത്തെ നീക്കം ചെയ്ത് ചർമത്തിന് ഫ്രഷ് ലുക്ക് നൽകാൻ ഇത് സഹായിക്കും.

തണുത്ത വെള്ളം കൊണ്ട് മുഖം കഴുകിയാലുണ്ടാകുന്ന നാല് ഗുണങ്ങൾ ഇവയാണ് :

1. തണുത്ത വെള്ളമുപയോഗിച്ച് മുഖം കഴുകുന്നതും ഐസ് പാക്ക് വച്ച് മുഖത്ത് മസാജ് ചെയ്യുന്നതും ചർമത്തെ കൂടുതൽ ചെറുപ്പമാക്കും. തണുത്ത വെള്ളത്തിൽ മുഖം കഴുകുമ്പോൾ ചർമത്തിലെ പാടുകളും ചുളിവുകളും അകലുകയും മുഖചർമം സുന്ദരമാവുകയും ചെയ്യും.

2. ഡൾ ആയിരിക്കുന്ന ചർമത്തെ പുനരുജ്ജീവിപ്പിക്കാൻ തണുത്ത വെള്ളത്തിനു കഴിയും. ചർമത്തിന് ഊർജം നൽകാനും കൂടുതൽ തേജസ്സു നൽകാനും ഇതിന് സാധിക്കും. തണുത്ത വെള്ളം രക്തയോട്ടം കൂട്ടാൻ സഹായിക്കുന്നതിനാൽ ചർമത്തിനു തെളിച്ചവും തിളക്കവും ലഭിക്കും.

3. ചർമസുഷിരത്തിൽ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ അകറ്റാൻ തണുത്തവെള്ളം സഹായിക്കും. ചൂടുവെള്ളത്തിൽ മുഖം കഴുകുമ്പോൾ ചർമത്തിലെ സുഷിരങ്ങൾ അടഞ്ഞു പോവുകയാണ് ചെയ്യുന്നത്. എന്നാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകിയാൽ ചർമസുഷിരങ്ങൾ തുറന്നു വരുകയും മാലിന്യങ്ങൾ പുറന്തള്ളപ്പെടുകയും ചെയ്യുന്നു.

4. സൂര്യതാപത്തിൽ നിന്നു ചർമത്തെ സംരക്ഷിക്കാൻ തണുത്തവെള്ളത്തിനു കഴിയും. വെയിലത്ത് പുറത്തു പോയി വരുമ്പോൾ മുഖം നല്ല തണുത്ത വെള്ളത്തിൽ കഴുകിയാൽ സൂര്യതാപമേറ്റുള്ള ബുദ്ധിമുട്ടുകൾ മാറും. സൂര്യതാപത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കാനുള്ള കഴിവ് തീർച്ചയായും തണുത്ത വെള്ളത്തിനുണ്ട്.

Content Summary : 4 Reasons Why Washing Your Face With Cold Water Can Be Good For Your Skin 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS