കക്ഷത്തിലെ കറുപ്പാണോ പ്രശ്നം? 3 എളുപ്പവഴികൾ വീട്ടിൽ തന്നെയുണ്ട്

remove-black-circless-in-underarm
Representative image. Photo Credit: Sofia Zhuravets/istockphoto.com
SHARE

സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് കക്ഷത്തിലെ കറുപ്പ്. സ്ലീവ്‌ലെസ് വസ്ത്രങ്ങൾ ഇഷ്ടമായിട്ടും പലരും ധരിക്കാൻ മടിക്കുന്നതും കക്ഷത്തിലെ കറുപ്പ് കാരണമാണ്. ചർമ പ്രശ്നങ്ങളിൽ തുടങ്ങി ഹോർമോണ്‍ വ്യതിയാനങ്ങൾ വരെ ഈയൊരു പ്രശ്നത്തിന് കാരണമാകുന്നു. ഇതുകൂടാതെ തുടർച്ചയായ ഷേവിങ്ങും കക്ഷത്തെ കൂടുതൽ ഇരുണ്ടതാക്കും. സ്ലീവ് ലെസ് ടോപ്പിട്ട് നടക്കാൻ ഇനി ടെൻഷൻ വേണ്ട. കക്ഷത്തിലെ കറുപ്പ് മാറാൻ ചില എളുപ്പവഴികളിതാ. 

Read More: മനോഹരമായ തിളങ്ങുന്ന കണ്ണുകൾ സ്വപ്നമല്ല; വെറും 9 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ഉരുളക്കിഴങ്ങ് നീര് 

നല്ല നിറം ലഭിക്കാനുള്ള മികച്ചൊരു വഴിയാണ് ഉരുളക്കിഴങ്ങ് നീര്. ശരീരത്തിന്റെ ഏത് ഭാഗത്തായാലും ഇരുണ്ട നിറം അകറ്റാൻ ഉരുളക്കിഴങ്ങിന്റെ നീര് ഉപയോഗിക്കാം. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നീരാക്കി കക്ഷത്തിൽ പുരട്ടുക. പത്തോ പതിനഞ്ചോ മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. ചർമത്തെ മൃദുവാക്കാനും കറുപ്പകറ്റാനും ഇത് സഹായിക്കും.

Read More: ദിവസവും ശീലിക്കാം ഈ 6 കാര്യങ്ങൾ; നേടാം തിളക്കവും ആരോഗ്യവുമുള്ള ചർമം

വെളിച്ചെണ്ണ 

വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ചർമത്തിന്റെ പുറത്തുണ്ടാകുന്ന ഇരുണ്ട നിറത്തെ ഇല്ലായ്മ ചെയ്യാൻ സഹായിക്കും. മൂന്നോ നാലോ ടേബിൾസ്പൂൺ വെളിച്ചെണ്ണ എടുത്ത്, ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് ഇളക്കി ഇരുണ്ട നിറമുള്ള ഭാഗത്ത് പുരട്ടാം. പത്തോ പതിനഞ്ചോ മിനിറ്റ് വയ്ക്കുക. ശേഷം വെള്ളം കൊണ്ട് കഴുകി കളയാം. ഇത് ആഴ്ചയിൽ രണ്ട് തവണ ചെയ്താൽ നല്ല മാറ്റം കാണാം. 

Read More: വേനല്‍ ചൂടില്‍ ഇനി മുടി കൊഴിയില്ല; ശ്രദ്ധിക്കാം ഈ 5 കാര്യങ്ങൾ

കറ്റാർ വാഴ 

കറ്റാർവാഴയുടെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ കക്ഷത്തിലെ കറുപ്പ് നിറം കുറയ്ക്കുന്നതിന് സഹായിക്കും. കറ്റാർവാഴ ജെൽ കക്ഷത്തിൽ പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ആവർത്തിക്കാം. 

Content Summary: Remove black circless in underarm- Easy steps

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS