വേനല്‍ച്ചൂടില്‍ ചുണ്ടിനെ മറക്കരുതേ...; ഈ 5 പൊടികൈകൾ ശ്രദ്ധിച്ചാൽ അഴകേറും!

tips-for-glowin-lip-in-summer
Representative image. Photo Credit: Sofia Zhuravets/istockphoto.com
SHARE

വേനല്‍ക്കാലമാണ്. ഈ കാലാവസ്ഥയില്‍ ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നതും വിണ്ടു കീറുന്നതും സ്വാഭാവികമാണ്. മതിയായ സംരക്ഷണം നല്‍കിയില്ലെങ്കില്‍ ചുണ്ടുകള്‍ക്ക് ആരോഗ്യവും ഭംഗിയുമുണ്ടാകില്ല. ശരീരത്തിലെ ഡീ ഹൈഡ്രേഷന്‍ കാരണമാണ് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത്. ചുണ്ടില്‍ ഈര്‍പ്പം നിലനിര്‍ത്തുന്ന ഗ്രന്ഥികള്‍ ഒന്നും തന്നെയില്ല. അതുകൊണ്ടു തന്നെ അല്‍പം എക്‌സ്ട്രാ കെയര്‍ കൊടുത്തില്ലെങ്കില്‍ ചുണ്ടുകളുടെ കാര്യം ബുദ്ധിമുട്ടിലാകും. വരണ്ട ചുണ്ടുകളോട് വിട പറഞ്ഞ് സുന്ദരവും ആകര്‍ഷകവുമായ ചുണ്ടുകള്‍ സ്വന്തമാക്കാന്‍ താഴെ പറയുന്ന അഞ്ച് നുറുങ്ങു വിദ്യകൾ ശ്രദ്ധിച്ചാല്‍ മതി. 

Read More: ദിവസവും ശീലിക്കാം ഈ 6 കാര്യങ്ങൾ; നേടാം തിളക്കവും ആരോഗ്യവുമുള്ള ചർമം

∙ മസാജ് ചെയ്യാം, മൃതകോശങ്ങള്‍ നീക്കാം 

നനഞ്ഞതും മൃദുവായതുമായ കോട്ടൺ അല്ലെങ്കില്‍ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ചുണ്ടുകള്‍ പതിയെ തടവുക. ഇത് ചുണ്ടുകളിലെ മൃതചര്‍മ്മം നീക്കാൻ സഹായിക്കും. ശേഷം ലിപ്ബാം പുരട്ടുക. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്താൽ വ്യത്യാസം കണ്ടറിയാം. 

∙ ഹൈഡ്രേറ്റ് ചെയ്യുക

ചർമത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ചുണ്ടുകളില്‍ ഈര്‍പ്പം നിലനിര്‍ത്തുന്ന ഗ്രന്ധികള്‍ ഇല്ലാത്തതിനാല്‍ ചുണ്ടുകള്‍ പെട്ടന്ന് വരണ്ടുപോകാന്‍ സാധ്യത കൂടുതലാണ്. ഇതൊഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുക. ചുണ്ടു വരളുമ്പോള്‍ നാവുകൊണ്ട് നനക്കുന്നത് ഒഴിവാക്കുക. ഇത് ചുണ്ടുകള്‍ കൂടുതല്‍ ഡ്രൈയാക്കുകയും തൊലി പൊളിഞ്ഞു വരാന്‍ ഇടയാക്കുകയും ചെയ്യും. 

∙ ചുണ്ടിനും വേണം മോയ്ചറൈസർ

ചുണ്ടുകള്‍ ചൂടേല്‍ക്കാതെ സംരക്ഷിക്കുകയും മോയ്ചറൈസ് ചെയ്യുകയും ചെയ്യുക. ലിപ് ബാം തിരഞ്ഞെടുക്കുമ്പോള്‍ ചൂടില്‍ നിന്നുള്ള സംരക്ഷണത്തിനായി എസ്പിഎഫ് 15നു മുകളിലുള്ളത് തിരഞ്ഞെടുക്കുക. രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ് ചുണ്ടുകള്‍ മോയ്ചറൈസ് ചെയ്യുക. ഉറങ്ങാന്‍ കിടക്കും മുമ്പേ ചുണ്ടില്‍ വെളിച്ചെണ്ണ പുരട്ടുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. മേക്കപ്പ് ചെയ്യുമ്പോള്‍ ലിപ്‌ഗ്ലോസ് ഉപയോഗിക്കാതെ യുവി പ്രൊട്ടക്ഷന്‍ ഉള്ള ലിപ്ബാം പുരട്ടാം.

Read More: വേനൽക്കാലത്ത് ചർമത്തിനും വേണം തണ്ണീർമത്തൻ; കുരുക്കൾ മാറ്റി ചർമം തിളങ്ങാൻ 4 പൊടികൈകൾ

∙ സണ്‍സ്‌ക്രീന്‍ ഒഴിവാക്കരുത്

ചൂടില്‍ നിന്നും വരള്‍ച്ചയില്‍ നിന്നുമുള്ള സംരക്ഷണത്തിനായി ചുണ്ടുകളില്‍ സണ്‍ പ്രൊട്ടക്ടീവ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുക. ഓരോ രണ്ട് മണിക്കൂര്‍ കൂടുമ്പോഴും ലിപ് ബാമോ മറ്റേതെങ്കിലും സണ്‍ പ്രൊട്ടക്ടീവ് ഉല്‍പ്പന്നമോ അപ്ലൈ ചെയ്യാം. എസ്പിഎഫ് 15നു മുകളിലുള്ള പ്രൊഡക്ടാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്തുക. യുവി പ്രൊട്ടക്ഷന്‍ ഉള്ള ലിപ്ബാം പുരട്ടാം. 

∙ അലര്‍ജി ഉള്ള വസ്തുക്കള്‍ ഒഴിവാക്കുക

വേനലില്‍ പൊടി, അന്തരീക്ഷ മലിനീകരണം, ചൂട് കാറ്റ് എന്നിവ കാരണമാണ് ചുണ്ടുകള്‍ വിണ്ടു കീറാറുള്ളത്. മറ്റു സാഹചര്യങ്ങളില്‍ പലവിധത്തിലുള്ള അലര്‍ജികളും ഇതേ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. ചില ടൂത്ത് പേസ്റ്റുകള്‍ ചുണ്ടിന്റെ ചര്‍മ്മത്തിനു അലര്‍ജി ഉണ്ടാക്കാം. ജ്യൂസ്, സോസ്, പുളി രസമുള്ള പഴങ്ങള്‍ എന്നിവ കഴിക്കുന്നതും ചിലര്‍ക്ക് ചുണ്ടില്‍ അലര്‍ജി ഉണ്ടാക്കാം. അപൂർവം ചില മരുന്നുകള്‍ കഴിക്കുമ്പോഴും ചുണ്ട് ഡ്രൈയാവാം. ഇങ്ങനെയുള്ളവര്‍ അലര്‍ജിയുടെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതിവിധി തേടണം. ധാരാളം വെള്ളം കുടിക്കുന്നതും പഴങ്ങൾ കഴിക്കുന്നതും ചുണ്ടിന്റെ ആരോഗ്യത്തിന് നല്ലതാണ്. 

Content Summary: Tips for glowin lip in Summer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS