ദീപിക മുതൽ തമന്ന വരെ പിന്തുടരുന്ന ‘രഹസ്യ ഹാക്ക് ’; വീട്ടിലിരുന്നു നേടാം തിളങ്ങുന്ന ‘ക്ലീൻ ചർമം’

cold-facial
Representative image. Photo Credit: itsskin/istockphoto.com
SHARE

സെലിബ്രിറ്റികളുടെ തിളങ്ങുന്ന ചർമം കണ്ട് കൊതിക്കാത്തവർ ആരുമുണ്ടാകില്ല. എങ്കിൽ അവർ പിന്തുടരുന്ന ലളിതവും എന്നാൽ ഫലപ്രദവുമായ ഹാക്ക് നമുക്കും ഒന്ന് പരീക്ഷിച്ചു നോക്കിയാലോ? സൗന്ദര്യ ലോകത്തെ പിടിച്ചുകുലുക്കിയ ഒരു ചർമസംരക്ഷണ ട്രെൻഡ് ആണ് ഐസ് ഫേഷ്യൽ. തമന്ന മുതൽ ദീപിക പദുക്കോൺ വരെ ഈ ഹാക്ക് പിന്തുടരുന്നതായി സമ്മതിച്ചിട്ടുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു സൗന്ദര്യ സംരക്ഷണ വഴിയാണിത്. ഇതിന് നിങ്ങൾക്ക് ആകെ വേണ്ടതോ, കുറച്ച് ഐസ് ക്യൂബുകളും ഇത്തിരി സമയവും മാത്രമാണ്.

∙ ചെയ്യേണ്ടത് ഇത്രമാത്രം

ഐസ് ക്യൂബ്‌സ് എടുത്ത് നല്ല വൃത്തിയുള്ള തുണിയിലാക്കി മുഖത്ത് മസാജ് ചെയ്ത് കൊടുക്കാം. കൂടുതൽ ഗുണം ലഭിക്കാൻ കക്കിരി, ഗ്രീൻ ടീ തുടങ്ങിയവ ഇതിനൊപ്പം ചേർക്കാം. അല്ലെങ്കിൽ തണുത്ത വെള്ളത്തിൽ ഐസ് കട്ടകൾ ഇട്ട് അതിലേക്ക് മുഖം മുക്കി വയ്ക്കാം. ചിലർ പല ഫേയ്‌സ്പാക്കുകള്‍ ഉപയോഗിച്ചതിനുശേഷം മുഖത്ത് ഐസ് മസാജ് കൊടുക്കാറുമുണ്ട്. രാവിലെതന്നെ ഇത്തരത്തില്‍ ഐസ് വാട്ടറില്‍ മുഖം കഴുകുന്നതുമൂലം മുഖത്തിനും പലതരത്തിലുള്ള ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്.

Read More: പെൺകുട്ടികളുടെ സൗന്ദര്യ സംരക്ഷണം ഇനി ഒരു ടാസ്‌കേയല്ല; മുഖകാന്തി വീണ്ടെടുക്കാൻ ഇതാ ആറ് ടിപ്സ്

∙ ഗുണങ്ങൾ ചില്ലറയല്ല

രാവിലെ എണീക്കുമ്പോൾ ചിലരുടെ മുഖം വീർത്തിരിക്കുന്നത് കാണാം. ഇത് ഒഴിവാക്കാൻ ഐസ് ഉപയോഗിക്കുന്നത് നല്ലതാണ്. കൂടാതെ ഐസ് ഫേഷ്യലുകൾ രക്തചംക്രമണം ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു, ഇത് നിങ്ങളുടെ ചർമ്മകോശങ്ങളിലേക്ക് കൂടുതൽ ഓക്സിജനും പോഷകങ്ങളും കൊണ്ടുവരും, അതിന്റെ ഫലമായി ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമം നിങ്ങൾക്ക് ലഭിക്കും. 

∙ മുഖക്കുരു 

ഐസില്‍ ആന്റി- ഇന്‍ഫ്‌ലമേറ്ററി പ്രോപര്‍ട്ടീസ് അടങ്ങിയിരിക്കുന്നതിനാല്‍ മുഖത്ത് കുരുക്കള്‍ ഉണ്ടാകാതെ തടയുന്നതിന് സഹായിക്കും. കൂടാതെ മുഖത്തെ പാടുകൾ ഇല്ലാതാക്കാനും ഫലപ്രദമാണ്. മുഖത്ത് കുരുക്കള്‍ വരുന്നതിന് പ്രധാന കാരണം അമിതമായി ഉണ്ടാകുന്ന സെബം ആണ്. ഐസ് ഫേയ്‌സ് വാഷിലൂടെ ഇത് കുറയ്ക്കുവാന്‍ സാധിക്കും.

Read More: വിവാഹദിനത്തിൽ തിളങ്ങേണ്ടേ... സുന്ദരിയാവാൻ ഇതെല്ലാമൊന്ന് പരീക്ഷിച്ച് നോക്കൂ

∙ തിളക്കം 

സ്ഥിരമായി ഐസ് വാട്ടര്‍ ഉപയോഗിച്ച് മുഖം കഴുകിയാല്‍ മുഖത്തിന് നല്ല തിളക്കം ലഭിക്കുവാന്‍ സഹായിക്കും. മുഖത്തെ ബ്ലഡ് സര്‍ക്കുലേഷന്‍ കൂടുന്നത് തന്നെയാണ് ചർമത്തിലെ തിളക്കം വർധിക്കാൻ സഹായിക്കുന്നതും. അടുപ്പിച്ച് ചെയ്യുന്നതിലൂടെ മാത്രമാണ് നല്ല റിസള്‍ട്ട് ലഭിക്കുകയുള്ളൂ. കൂടാതെ കണ്ണിന് ചുറ്റുമുള്ള പാട് അകറ്റാനും ഇത് മികച്ച പോംവഴിയാണ്. 

∙ ചർമത്തിലെ ചുളിവ് 

മുഖത്തിലെ നേർത്ത വരകളും ചുളിവുകളും കുറയ്ക്കാൻ ഐസ് ഫേഷ്യൽ സഹായിക്കും. രക്തചംക്രമണം ഉത്തേജിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ, ഐസ് ഫേഷ്യലുകൾ നിങ്ങളുടെ ചർമത്തിന്റെ ഘടനയും ടോണും മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് ചർമം മിനുസമാർന്നതും കൂടുതൽ യുവത്വവുമുള്ളതാക്കുന്നു.

Content Summary: Celebrity Skin Care Hack: Easy Ice Water Facial for Glowing Skin

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS