സ്വകാര്യഭാഗത്തെ കറുപ്പ് ഓർത്ത് ഇനി വിഷമിക്കേണ്ട; മാറ്റാൻ 5 എളുപ്പവഴികൾ

natural-ways-to-lighten-the-dark-private-areas
Representative image. Photo Credit: istockphoto.com
SHARE

സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ സൗന്ദര്യ പ്രശ്നങ്ങളിലൊന്നാണ് സ്വകാര്യഭാഗങ്ങളിലെ ഇരുണ്ടനിറം. വിയർപ്പ്, ഇറുകിയ വസ്ത്രങ്ങൾ, ഹോർമോൺ ഘടകങ്ങൾ എന്നിവയായിരിക്കാം ഇതിന്റെ പ്രധാന കാരണങ്ങൾ. പലപ്പോഴും സ്വകാര്യ ഭാഗത്തുള്ള പ്രശ്നം ആയതു കൊണ്ട് അധികമാരും ആരോഗ്യ വിദഗ്ധനെ ചെന്ന് കാണാനോ നിർദേശങ്ങൾ ചോദിക്കാനോ പോകാറില്ല. എന്നാൽ ഇതിന് പ്രകൃതിദത്തമായി പല വഴികളും ഉണ്ട്.

ഓറഞ്ച് നീരും മഞ്ഞളും

ചർമത്തിന് തിളക്കം നൽകാൻ മഞ്ഞൾ ഉപയോഗിക്കുന്നത് പണ്ടുമുതലേ തുടർന്ന് വരുന്ന നാട്ടു രീതിയാണ്. ഓറഞ്ച് ജ്യൂസ് ആണെങ്കിൽ നാരങ്ങ പോലെ സ്വാഭാവിക ബ്ലീച്ച് ആയി പ്രവർത്തിക്കുകയും ചെയ്യും. ഓറഞ്ച് ജ്യൂസിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി കലർത്തി സ്വകാര്യ ഭാഗത്തെ ഇരുണ്ട സ്ഥലങ്ങളില്‍ പുരട്ടുക. ഒരു 20 മിനുട്ടിന് ശേഷം ഇത് കഴുകി കളയാം. നിറം വരിക മാത്രമല്ല സ്വകാര്യ ഭാഗത്തെ ദുർഗന്ധവും ഇത് അകറ്റും. 

Read More: മുഖകാന്തി വർധിപ്പിക്കുന്ന 'അത്ഭുതപ്പഴം'; ഈ പൊടിക്കൈകൾ കൂടെ ചേർത്താൽ പാടുകൾ അകലും ചർമം തിളങ്ങും

പാലും കടലമാവും

ഒരു പാത്രത്തിൽ കുറച്ചു പാലും കുറച്ചു കടലമാവും എടുത്ത് നന്നായി കലക്കുക (പാലിന് പകരം വെള്ളവും ഉപയോഗിക്കാം). ഇത് നിങ്ങളുടെ ഇരുണ്ട ഭാഗങ്ങളിൽ തേച്ച് പിടിപ്പിക്കുക. പച്ചപ്പാൽ വേണം ഇതിനായി ഉപയോഗിക്കാൻ. പാലിനും കടലമാവിനും ഒപ്പം കുറച്ച് നാരങ്ങ നീരും ചേർക്കുന്നത് വളരെ നല്ലതാണ്. പാൽ നല്ലൊരു ക്ലെൻസറായതു കൊണ്ട് തന്നെ സ്വകാര്യ ഭാഗത്ത് വെറുതെ പുരട്ടുന്നതും നല്ലതാണ്.

തൈര്

തൈര് ചർമത്തിലെ കറുത്ത പാടുകൾ കുറയ്ക്കാൻ സഹായിക്കും. ചർമത്തിലെ ചൊറിയും റാഷസും ശമിപ്പിക്കാനും തൈര് വളരെ നല്ലതാണ്. 10-15 മിനിറ്റ് തൈര് ചർമത്തിൽ പുരട്ടി പിടിപ്പിച്ചതിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ഇത് ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും മുടങ്ങാതെ ചെയ്ത് നോക്കൂ. നല്ല ഫലം അറിയാൻ സാധിക്കും.

Read More: ദീപിക മുതൽ തമന്ന വരെ പിന്തുടരുന്ന ‘രഹസ്യ ഹാക്ക് ’; വീട്ടിലിരുന്നു നേടാം തിളങ്ങുന്ന ‘ക്ലീൻ ചർമം’

നാരങ്ങയും പഞ്ചസാരയും

സ്വകാര്യ ഭാഗത്തുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായുള്ള ഏറ്റവും നല്ല പ്രതിവിധികളിൽ ഒന്നാണ് നാരങ്ങയും പഞ്ചസാരയും. കുറച്ച് നാരങ്ങാ നീര് എടുത്ത്, അതിൽ അൽപം പഞ്ചസാര കലക്കുക. ശേഷം സ്വകാര്യഭാഗത്ത് കറുപ്പുള്ള ഇടങ്ങളിൽ തേക്കുക. അൽപ നേരം മസ്സാജ് ചെയ്യുക. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാം. സ്വകാര്യഭാഗത്തെ ദുർഗന്ധം അകറ്റാനും ഇത് സഹായിക്കും.

കറ്റാർവാഴ ജെൽ 

കറ്റാർവാഴ ജെൽ ധാതുക്കളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ്, ഇത് കൊളാജൻ വർദ്ധിപ്പിക്കുകയും ഇരുണ്ട ചർമത്തെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു. കറ്റാർ വാഴ ജെൽ 20 – 30 മിനിറ്റ് വരെ സ്വകാര്യഭാഗത്ത് കറുപ്പുള്ള ഇടങ്ങളിൽ തേക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

Content Summary: Natural ways to lighten the dark Private areas

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS