ഒരൊറ്റ കാരറ്റ് മതി മുഖത്തെ പാടുകൾ പമ്പ കടക്കാൻ: തയ്യാറാക്കാം കാരറ്റ് ഫേസ് പാക്ക്

amazing-benifits-of-carrot-for-clean-and-clear-glowing-skin
Representative image. Photo Credit: istockphoto.com
SHARE

മുഖകാന്തിയിലെ ഏറ്റവും വലിയ വില്ലൻ മുഖക്കുരു തന്നെയാണ്. എന്നാൽ കുരു വരുന്നത് മാത്രമല്ല, നല്ല കറുത്ത പാടുകൾ തന്നിട്ടാണ് കക്ഷി നമ്മുടെ മുഖം വിട്ട് പോകുന്നത്. ഇതാണെങ്കിൽ പെട്ടെന്നങ്ങ് ഒഴിഞ്ഞ് പോകത്തും ഇല്ല. ഒന്നിന് പുറകെ ഒന്നായി കുരുക്കൾ വരുകയും പാടുകൾ അവശേഷിക്കുകയും ചെയ്യുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. എന്നാൽ ഒരു കാരറ്റും കുറച്ചു തേനും മഞ്ഞളും മതി ഈ പ്രശ്നം പരിഹരിക്കാൻ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഈ കൂട്ട് കൊണ്ട് കിടിലൻ ഫേസ് പാക്ക് തയ്യാറാക്കി ഒന്ന് പരീക്ഷിച്ചു നോക്കൂ. ഫലം ഉടൻ ലഭിക്കുമെന്ന് ഉറപ്പ്. 

കാരറ്റ്

നിരവധി ആരോഗ്യഗുണങ്ങളുള്ള പച്ചക്കറിയാണ് കാരറ്റ്. ആരോഗ്യത്തിനു മാത്രമല്ല മുടിക്കും ചര്‍മത്തിനും അത്യുത്തമാണിത്. ദിവസവും കാരറ്റ് കഴിക്കുന്നത് തന്നെ ചര്‍മത്തിന് ഗുണം ചെയ്യും. ആന്റിഓക്‌സിഡന്റുകളുടെ ഒരു കലവറ തന്നെയാണ് കാരറ്റ്. വളരെ എളുപ്പത്തിലും ചിലവു കുറഞ്ഞ രീതിയിലും കാരറ്റ് വച്ച് നമുക്ക് ഫേസ് പാക്ക് ഉണ്ടാക്കാൻ സാധിക്കും.

Read More: വേനൽ ചൂടേറ്റ് ചർമത്തിൽ കുരുക്കളും പാടുകളും വന്നോ, പരിഹാരം വീട്ടിൽ തന്നെയുണ്ട്, അലോവേര മാത്രം മതി!

മഞ്ഞൾ 

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പണ്ടുമുതലേ മഞ്ഞളിന് എതിരാളികളില്ല. ചർമത്തിലെ അഴുക്കുകൾ നീക്കി ആകർഷകമാക്കാൻ മഞ്ഞളിന് കഴിയും. കറുത്ത പാടുകൾ മായ്ക്കാനും, ചുളിവുകൾ മങ്ങാനും, ചർമത്തിന് തിളക്കം നൽകാനും സഹായിക്കുന്ന പ്രകൃതിദത്ത ഫെയ്സ് പായ്ക്കാണ് മഞ്ഞൾ.

തേൻ 

തേൻ നമ്മുടെ ആരോഗ്യത്തിനും ചർമത്തിനും ഒരുപോലെ ഉപയോഗപ്രദമാണ്. ചര്‍മം തിളക്കമുള്ളതും മിനുസമുള്ളതുമാക്കി മാറ്റാന്‍ പലരും തേന്‍  ഉപയോഗിക്കാറുണ്ട്. തേന്‍ നേരിട്ട് പുരട്ടുകയോ അല്ലെങ്കില്‍ തേന്‍ ഉപയോഗിച്ചുള്ള ഫെസ്പാക്ക് ഉപയോഗിക്കുകയോ ചെയ്യാം. 

Read More: കാപ്പി ഉണ്ടാക്കിയ ശേഷം മട്ട് കളയാന്‍ വരട്ടെ, കണ്‍തടത്തിലെ കറുപ്പ് നീക്കാന്‍ ഇതിലും നല്ലൊരു പോംവഴിയില്ല

ഫേസ്പാക്ക് ഉണ്ടാക്കേണ്ട വിധം

കാരറ്റ് തൊലി കളഞ്ഞ് മിക്സിയിലിട്ട് അരച്ചെടുക്കാം. ശേഷം കാരറ്റിലേക്ക് തേൻ ഒഴിച്ച് മിക്സ് ചെയ്യാം. ഇതിലേക്ക് മഞ്ഞൾ പൊടി ചേർത്ത് നന്നായി ഇളക്കുക. മൂന്ന് ചേരുവകളും നന്നായി മിക്സ് ചെയ്‌തെന്ന് ഉറപ്പു വരുത്തിയ ശേഷം നന്നായി കഴുകി വൃത്തിയാക്കിയ മുഖത്ത് പുരട്ടാം. നന്നായി മസാജ് ചെയ്യാൻ മറക്കണ്ട. കഴുത്തിലും ഈ മിശ്രിതം തേക്കാവുന്നതാണ്. ഏകദേശം 20 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാൻ ശ്രമിക്കുക. ചർമത്തിലെ പാടുകൾ പോകുമെന്ന് മാത്രമല്ല നല്ല തിളങ്ങുന്ന മൃദുവായ ചർമം നിങ്ങൾക്ക് കിട്ടുകയും ചെയ്യും. 

Content Summary: Natural Remedies: Amazing Benifits of Carrot for Clean and Clear Glowing Skin

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS