ADVERTISEMENT

പ്രായമാകുന്നതോടെ ചർമത്തിന്റെ കാര്യത്തിൽ പേടിയുണ്ടോ? കൃത്യമായ പരിചരണം കൊടുത്തില്ലെങ്കിൽ മുപ്പതുകളിൽ തന്നെ പ്രായത്തിന്റെ ലക്ഷണങ്ങൾ ചർമത്തിൽ കാണാൻ സാധിക്കും. വയസ് കൂടുന്നതിനൊപ്പം തന്നെ ശരീരത്തിൽ കൊളാജിന്റെ അളവ് കുറഞ്ഞു വരും. ഇത് ചർമത്തിൽ ചുളിവുകൾ വരുത്താൻ കാരണമാവും. മാത്രമല്ല ചർമത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുകയും ചെയ്യും. ഇതൊന്നും കൂടാതെ വേറെയും നിരവധി ചർമ പ്രശ്നങ്ങൾ നിങ്ങളെ തേടിയെത്തിയേക്കാം. അതുകൊണ്ട് മുപ്പതുകളിൽ തന്നെ കൃത്യമായി ശ്രദ്ധിച്ചാൽ ചർമത്തിന്റെ യുവത്വം നിലനിർത്താൻ നിങ്ങൾക്ക് പറ്റും. 

Read More: ഇനിയില്ല ചുളിവുകളും കണ്ണിനടിയിലെ കറുപ്പും; പ്രായം കുറയ്ക്കും 'ബോട്ടോക്സ് ജെൽ' വീട്ടിലുണ്ടാക്കാം!

∙ മോയ്സ്ചറൈസിംഗ്

ആന്റിഓക്‌സിഡന്റ് അടങ്ങിയ മോയ്‌സ്ചറൈസർ ഉപയോഗിക്കുന്നത് ചർമത്തിന് മികച്ചതാണ്. സോയ, കോഫി ബെറി, വിറ്റാമിൻ സി തുടങ്ങിയ ചേരുവകൾ ഉള്ള മോയ്സ്ചറൈസർ ഉത്തമം. ചർമത്തിലെ നേർത്ത വരകൾ നീക്കാനും ഇത് സഹായിക്കും.

∙ സൺസ്ക്രീൻ

സൂര്യന്റെ ഹാനികരമായ യുവിബി, യുവിഎ കിരണങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന മികച്ച സൺസ്‌ക്രീനുകൾ ഉപയോഗിക്കുക. ഇത് നിങ്ങളുടെ ചർമത്തെ സംരക്ഷിക്കുകയും നിറം മങ്ങുന്നത് തടയുകയും ചെയ്യും. 

Read More: ബീറ്റ്‌റൂട്ട് മുതൽ കാരറ്റ് വരെ: കെമിക്കലുകളില്ലാതെ സിംപിളായി വീട്ടിലിരുന്ന് മുടി കളർ ചെയ്യാം

∙പിഗ്‍മെന്റേഷൻ ഒഴിവാക്കാം 

ഗർഭധാരണത്തിനുശേഷം കണ്ടുവരുന്ന പ്രശ്നമാണ് ഹൈപ്പർ പിഗ്‍മെന്റേഷൻ. ഇത് ഒഴിവാക്കാൻ റെറ്റിനോൾ, വിറ്റാമിൻ സി, ഇ, മുന്തിരി വിത്തിന്റെ സത്ത് എന്നിവ പരീക്ഷിച്ച് നോക്കാവുന്നതാണ്.

∙ ആന്റി ഓക്സിഡന്റ് സെറം

പ്രായത്തിന്റെ ലക്ഷണങ്ങൾ സാവധാനത്തിലാക്കാനും, കൊളാജൻ തകരാറുകളെ പ്രതിരോധിക്കാനും ആന്റി ഓക്സിഡന്റ് സെറം സഹായിക്കും. രാവിലെ മോയ്സ്ചറൈസറും സൺ സ്ക്രീനും ഉപയോഗിക്കുന്നതിനു മുൻപായി വേണം ആന്റി ഓക്സിഡന്റ് സെറം ഉപയോഗിക്കാൻ.

Read More: തിളക്കമാർന്ന ചർമത്തെ ഓർത്ത് ഇനി ടെൻഷനടിക്കേണ്ട, യുവത്വം നിലനിർത്തി മുഖം മിനുങ്ങാന്‍ ‘തക്കാളി’ മാജിക്

∙ അണ്ടർ ഐ ക്രീം

കണ്ണിനു താഴത്തെ ഫൈൻ ലൈൻസ് കുറയ്ക്കാൻ അണ്ടർ ഐ ക്രീം സഹായിക്കും. ദിവസം രണ്ടു തവണയെന്ന രീതിയിൽ ഉപയോഗിക്കുന്നത് ഉത്തമം.

Content Summary: Best Skin Care Routine For 30s

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com