നഖങ്ങളുടെ ഭംഗിയില്ലായ്മ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നുണ്ടോ? ടെൻഷനടിക്കേണ്ട പോംവഴിയുണ്ട്

1149813990
Representative image. Photo Credit: FotoDuets/istockphoto.com
SHARE

അതി മനോഹരമായി മേക്കപ്പ് ചെയ്താലും നഖങ്ങള്‍ ഭംഗിയില്ലാത്തവയാണെങ്കില്‍ മൊത്തം ലുക്ക് തന്നെ മാറിപ്പോകും. നഖങ്ങളുടെ ഭംഗിയില്ലായ്മ ആത്മവിശ്വാസവും കുറയ്ക്കും. നഖങ്ങളുടെ സംരക്ഷണം സൗന്ദര്യത്തിന് മാത്രമല്ല, ആരോഗ്യത്തിനും അത്യാവശ്യമാണ്. പലരും നഖം വളര്‍ത്തുന്നവരാണെങ്കിലും എപ്പോഴും നഖങ്ങള്‍ പൊട്ടിപ്പോകുന്നതും കറുപ്പ് നിറം വ്യാപിക്കുന്നതുമെല്ലാം നഖങ്ങളുടെ ഭംഗി നഷ്ടപ്പെടുത്തുന്നു. 

Read More: ചർമത്തിന്റെ തിളക്കവും ആകർഷണീയതയും നിലനിർത്താൻ ഇതാ ചില രഹസ്യങ്ങൾ

നഖങ്ങളുടെ ആരോഗ്യമില്ലായ്മക്ക് കാരണം

ശരീരത്തിലെ ജലാശം കുറയുന്നത് നഖങ്ങള്‍ പൊട്ടിപ്പോകുന്നതിന് ഒരു പ്രധാന കാരണമാണ്. സ്ഥിരമായി നെയില്‍ പോളിഷ് ഇടുന്നതും നഖങ്ങളുടെ ആരോഗ്യം കുറയാന്‍ കാരണമാകും. പ്രോട്ടീന്റെ അഭാവവും നഖങ്ങളെ നശിപ്പിക്കും. സ്ഥിരമായി റിമൂവര്‍ ഉപയോഗിക്കുന്നതും നഖങ്ങള്‍ പൊട്ടുന്നതിന് കാരണമാകും. നഖങ്ങള്‍ എപ്പോഴും നനയുന്നത് അവയുടെ ബലം കുറയ്ക്കും. ഡ്രൈയായി സൂക്ഷിച്ചാല്‍ മാത്രമേ അവ ആരോഗ്യത്തോടെയിരിക്കൂ. 

നഖങ്ങളുടെ സംരക്ഷണത്തിന്

നെയില്‍ പോളിഷും റിമൂവറും സ്ഥിരമായി ഉപയോഗിക്കരുത്. അത് നഖങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തും. മാനിക്യൂര്‍ ചെയ്യുന്നത് കൈകളും നഖങ്ങളും വൃത്തിയായി സംരക്ഷിക്കാന്‍ സഹായകമാകും. നഖങ്ങള്‍ ഇടക്കിടെ വെട്ടി വൃത്തിയാക്കണം. ഇത് അവയുടെ ആരോഗ്യം വര്‍ധിക്കാന്‍ സഹായകമാകും. നഖങ്ങള്‍ സംരക്ഷിക്കാന്‍ ചില ടിപ്സ് ഇതാ

Read More: മുഖക്കുരു ഓർത്ത് ഇനി ടെൻഷനടിക്കേണ്ട, മുഖസൗന്ദര്യം വർധിപ്പിക്കാൻ ഇതാ സിമ്പിൾ ടിപ്സ്

∙ നാരങ്ങാനീരില്‍ നഖങ്ങള്‍ മുക്കി വെക്കുന്നത് അവയുടെ ആരോഗ്യം വര്‍ധിപ്പിക്കും. നാരങ്ങ നീരോ വിനാഗിരിയോ കലര്‍ത്തിയ വെള്ളത്തില്‍ നഖം മുക്കി വെച്ച് കോട്ടണ്‍ ഉപയോഗിച്ച് തുടക്കുന്നതിലൂടെ നഖങ്ങളിലെ കറയും പാടുകളും നീക്കം ചെയ്യാന്‍ സാധിക്കും.

∙ആഴ്ചയില്‍ ഒരു തവണയെങ്കിലും തണുത്ത വെള്ളത്തില്‍ നഖങ്ങള്‍ അല്‍പനേരം മുക്കി വെച്ച ശേഷം തുടക്കുന്നത് ഗുണം ചെയ്യും. 

∙ കുറച്ച് റോസ് വാട്ടറിൽ കറ്റാര്‍ വാഴ ജെല്ല് ചേര്‍ത്തുള്ള മിശ്രിതം നഖങ്ങളില്‍ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്. 

∙ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണ പദാർഥങ്ങള്‍ കഴിക്കുന്നതിലൂടെ നഖങ്ങളില്‍ കണ്ടുവരുന്ന വെള്ളപ്പാടുകള്‍ ഒഴിവാക്കാം. 

∙ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും നെയിൽ പോളീഷ് നീക്കം ചെയ്ത് നഖത്തിന് സ്വാഭാവിക പരിചരണം നല്‍കണം. 

∙ സോപ്പ് ഉപയോഗിക്കുമ്പോള്‍ കൈയ്യുറകള്‍ ഉപയോഗിക്കുന്നത് കൈയ്ക്കും നഖത്തിനും അലര്‍ജിയില്‍ നിന്ന് സംരക്ഷണം നല്‍കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS