നാല്‍പതുകളിലും തിളങ്ങുന്ന യൗവനം സ്വന്തമാക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം!

Mail This Article
പ്രായമാകുന്നതോർത്ത് ടെൻഷൻ അടിക്കാത്തവർ ഉണ്ടാകുമോ? പ്രായമാകുമ്പോൾ ചർമത്തിലുണ്ടാകുന്ന ചുളിവും മങ്ങലും നമ്മളിൽ അസ്വസ്ഥതയുണ്ടാക്കും . മുപ്പതുകളുടെ പകുതിയിൽ തന്നെ നമ്മുടെ ചർമത്തിൽ ചെറിയ മാറ്റങ്ങൾ വരാൻ തുടങ്ങും. എന്നാൽ കൃത്യമായ പരിചരണം നൽകിയാൽ നാല്‍പതുകളിലും ചർമം യൗവനം തുളുമ്പുന്നതും മികച്ചതുമാവും. ഇതിനുള്ള പരിഹാരം നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ട് എന്നതാണ് മറ്റൊരു രസകരമായ വസ്തുത. അവ എന്തൊക്കെയാണെന്ന് നോക്കാം.
വെളിച്ചെണ്ണ
നമ്മുടെ അടുക്കളയിൽ യഥേഷ്ടം ലഭിക്കുന്നതാണ് വെളിച്ചെണ്ണ. ഇതിലെ ഫാറ്റി ആസിഡുകള്‍ ചര്‍മത്തിനു പോഷണം നല്‍കുകയും മികച്ച മോയ്‌സ്ചറൈസറായി പ്രവര്‍ത്തിക്കുകയും ചെയ്യും. ദിവസവും ഉറങ്ങാന്‍ പോവുന്നതിനു മുമ്പ് വെളിച്ചെണ്ണ മുഖത്ത് മസാജ് ചെയ്യുന്നത് ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താനും ചുളിവുകള്‍ കുറയ്ക്കാനും സഹായിക്കും.
തേന്‍
തേന്‍ ഒരു സ്വാഭാവിക ഹ്യുമെക്റ്റന്റാണ്. ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനു തേന്‍ സഹായിക്കുന്നു. ഇതിന്റെ ആൻഡി ഓക്സിഡന്റ് ഗുണങ്ങള്‍ പ്രായമാകുന്നതിനു കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. തേന്‍ നേരിട്ട് മുഖത്തു പുരട്ടുകയോ മറ്റു ചേരുവകളുമായി കലര്‍ത്തിയോ മുഖത്തു പുരട്ടാവുന്നതാണ്.
നാരങ്ങ നീര്
നാരങ്ങാനീരില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കുക മാത്രമല്ല അതിന്റെ അസിഡിറ്റി സ്വഭാവം നിര്‍ജ്ജീവ ചര്‍മകോശങ്ങളെ പുറംതള്ളാനും സഹായിക്കുന്നു. അത് മാത്രമല്ല ചര്‍മത്തിന് അടിയില്‍ മിനുസമാര്‍ന്ന ചര്‍മം വെളിപ്പെടുത്തുന്നതിലേക്കും ഇത് സഹായിക്കുന്നു. സ്ഥിരമായി മുഖത്ത് പുരട്ടുന്നതിനു മുൻപ് നാരങ്ങാ നീര് വെള്ളത്തില്‍ ലയിപ്പിച്ച് ഉപയോഗിച്ചാല്‍ അതിന്റെ നീറ്റല്‍ കുറയ്ക്കാന്‍ സാധിക്കുന്നു.
ഇതൊന്നും കൂടാതെ ദിവസവും രണ്ട് നേരം മുഖം ക്ലെൻസ് ചെയ്യണം. വൈകുന്നേരങ്ങളിൽ മേക്കപ്പും സൺസ്ക്രീനും മറ്റ് അഴുക്കുകളുമൊക്കെ കളഞ്ഞ ശേഷം ഡബിൾ ക്ലെൻസിങ് ചെയ്യാൻ ശ്രമിക്കുക. മൃദുവായ ക്ലെൻസർ തിരഞ്ഞെടുക്കുക. അമിതമായി സ്ക്രബ് ചെയ്യാതിരിക്കാനും ശ്രമിക്കുക. രാവിലെ എഴുന്നേൽക്കുമ്പോൾ തിളപ്പിക്കാത്ത പാൽ ഉപയോഗിച്ച് ക്ലെൻസ് ചെയ്യുന്നത് നല്ലതാണ്.
നല്ലൊരു മോയ്ചറൈസർ ഉപയോഗിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. പ്രായമാകും തോറും ചർമത്തിലെ ജലാംശം കുറഞ്ഞ് വരും ഇത് മാറ്റാൻ നല്ലൊരു മോയ്ചറൈസർ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. രാവിലെയും രാത്രിയും ഇത് ഉപയോഗിക്കാണം. ഗ്ലിസറിനുള്ള മോയ്ചറൈസർ ഉപയോഗിക്കുക. നാൽപതുകളിലും ഇത് വളരെ പ്രധാനമാണ്. കറ്റാർവാഴയും പ്രകൃതിദത്തമായ മോയ്ചറൈസറായി പ്രവർത്തിക്കും