ADVERTISEMENT

ചർമം എപ്പോഴും യുവത്വത്തോടെ കാണാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. വയസ്സ് എത്രയായാലും അത് ചർമത്തിൽ പ്രതിഫലിക്കരുതേ എന്നാണ് മിക്കവരുടെയും ആഗ്രഹം. അതുകൊണ്ടാണ് അത്തരത്തിലുള്ള ട്രീറ്റ്മെന്റുകളും മറ്റും കൂടി വരുന്നതും ജനശ്രദ്ധയാർജിക്കുന്നതും. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, ഡെർമറ്റോളജി വ്യവസായവും സൗന്ദര്യ മേഖലയും കൂടി ഒത്തിരി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇതിന്റെ പ്രധാന കാരണം ആളുകൾ അവരുടെ ചർമത്തിന്റെ ആവശ്യങ്ങളെക്കുറിച്ച് ബോധവാന്മാരാകുകയും മെച്ചപ്പെട്ട ഫലങ്ങൾക്കായി ചികിത്സകളിൽ പണം നിക്ഷേപിക്കാൻ തയാറാവുകയും ചെയ്യുന്നതാണ്. 2025ൽ ഇതിൽ വൻതോതിലുള്ള മുന്നേറ്റം കാണാൻ സാധിക്കും. 2025ൽ കാണാനിടയുള്ള 5 പ്രധാന ട്രെൻഡുകൾ നമുക്കൊന്ന് പരിചയപ്പെടാം.

ചേരുവകൾക്കാണ് പ്രാധാന്യം

ഇന്നത്തെ കാലത്ത് ആളുകൾ സൗന്ദര്യ ഉൽപന്നങ്ങൾ വാങ്ങുമ്പോൾ അതിനുള്ളിലെ ചേരുവകൾക്കാണ്  കൂടുതലായി ശ്രദ്ധ കൊടുക്കുന്നത്. ഡ്രൈ സ്കിൻ, അലർജി തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉചിതമായ ഉൽപന്നങ്ങൾ അവർ തിരഞ്ഞെടുക്കുന്നു. 'സ്കിൻഫിക്കേഷൻ' പോലുള്ള പുതുമകളുള്ള ട്രെൻഡുകൾ 2025-ലും തുടരും.

ഹൈഡ്രോസ്ട്രെച്ച് തെറാപ്പി

ഹൈഡ്രോസ്‌ട്രെച്ച് ചികിത്സകൾ ചർമത്തിലെ ചുളിവുകൾ സുഗമമാക്കുകയും ഇലാസ്തികത പുനഃസ്ഥാപിക്കുകയും ജലാംശം വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ചുണ്ടുകൾക്ക് ചുറ്റുമുള്ള ഭാഗങ്ങൾ (പെരിയോരൽ), കണ്ണുകൾക്ക് ചുറ്റുമുള്ള ഭാഗങ്ങൾ (പെരിയോകുലർ), കൂടാതെ നെറ്റി ഭാഗം എന്നിവയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സൗന്ദര്യത്തിന്റെയും സാങ്കേതികവിദ്യയുടെയും സംയോജനം

സാങ്കേതിക വിദ്യ സൗന്ദര്യരംഗത്തെ വിപുലീകരിച്ചുകൊണ്ട് വ്യക്തിഗത പരിചരണവും എളുപ്പമുള്ള ഷോപ്പിങ് അനുഭവങ്ങളും മികച്ച വിതരണ പ്രക്രിയകളും സാധ്യമാക്കുന്നു. 2025-ൽ, ബ്രാൻഡുകൾ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കൂടുതൽ കൃത്യതയോടും വേഗത്തോടും കൂടി നിറവേറ്റാൻ സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തും.

കൊളാജൻ ഉത്തേജിപ്പിക്കുന്ന ഫില്ലർ

യുവത്വം വീണ്ടെടുക്കാനും ചർമത്തിന്റെ ഭംഗിയും ഗുണവും വർധിപ്പിക്കാനും കൊളാജൻ ഫില്ലറുകൾ ഉപയോഗിക്കുന്നു. ഇത് ചർമത്തിലെ മിതമായതും കടുത്തതുമായ ചുളിവുകൾ കുറയ്ക്കാനും, കവിളുകൾ, താടി, എന്നിവയിലൂടെ നഷ്ടമായ വോളിയം തിരികെ ലഭിക്കാനും സഹായിക്കുന്നു. റാഡിയസ് എന്ന ഫില്ലർ പ്രത്യേകിച്ച് മുഖത്തിലെ ഗാഢമായ ചുളിവുകൾ പരിഹരിക്കാൻ ഫലപ്രദമാണ്.

മൈക്രോ ബോട്ടോക്സ്

പരമ്പരാഗത ബോട്ടുലിനം ടോക്സിൻ കുത്തിവയ്പ്പുകളുടെ ഒരു പരിഷ്കരിച്ച പതിപ്പാണ് മൈക്രോ-ബോട്ടോക്സ്. ഇത് ആഴത്തിലുള്ള ചുളിവുകൾ ലക്ഷ്യമിടുന്നതിനേക്കാൾ ചർമത്തിന്റെ ഘടനയും രൂപവും മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.  ഇത് പ്രധാനമായും ചർമത്തിന്റെ ഗുണം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു. ഈ ചികിത്സവഴി ചർമത്തിലെ സൂക്ഷ്മമായ ചുളിവുകൾ  പരിഹരിക്കും. സുഷിരങ്ങളുടെ വലുപ്പം കുറച്ച് അധിക എണ്ണ ഉൽപാദനം കുറയ്ക്കുകയും ചെയ്യുന്നു. ഇത് വഴി  മൃദുലവും കൂടുതൽ ശുദ്ധീകരിക്കപ്പെട്ടതുമായ ചർമം സൃഷ്ടിക്കപ്പെടുന്നു.

English Summary:

Revolutionary Skincare Trends Transforming Your Skin in 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com