കഴുത്തിനു പിറകിലെ കറുപ്പ് ഓർത്ത് ടെൻഷൻ വേണ്ട! തയാറാക്കാം പുളി കൊണ്ടൊരു ബ്ലീച്ച്

Mail This Article
കഴുത്തു മാത്രം എന്താ ഇങ്ങനെ കറുത്തിരിക്കുന്നത്? ഈ ചോദ്യം കേട്ട് മടുത്തോ? എങ്കിൽ ഇനി ടെൻഷൻ വേണ്ട അതിന് പരിഹാരമുണ്ട്. പക്ഷേ അതിനു മുൻപ് ആദ്യം അറിയേണ്ടത് ഈ കറുത്ത പാടു വരുന്നത് എങ്ങനെ ആണെന്നാണ്. കഴുത്തിലെ കറുപ്പു നിറത്തിനു പല കാരണങ്ങളും ഉണ്ടാവാം. സൂര്യപ്രകാശം അധികസമയം ഏല്‍ക്കുന്നതും അഴുക്കും പൊടിയും അടിഞ്ഞുകൂടുന്നതും സ്‌കിന്‍കെയര്‍ വസ്തുക്കളിലെ കെമിക്കലുമെല്ലാം ഇത്തരം കറുപ്പു നിറത്തിനു കാരണമാകും. കൂടാതെ അമിതവണ്ണക്കാരിലും പ്രമേഹരോഗികളിലും ഫംഗസ് ഇന്‍ഫെക്ഷന്‍, എക്സിമ തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവരിലും കഴുത്തിനു ചുറ്റും കറുപ്പ് നിറം ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. ഇതിനുള്ള പരിഹാരങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.
പുളി
പുളി ഭക്ഷണസാധനങ്ങള്‍ക്കു രുചി നല്‍കാനും ആരോഗ്യഗുണങ്ങള്‍ക്കും മാത്രമുപയോഗിയ്‌ക്കുന്നതാണെന്ന ധാരണയുണ്ടോ. എങ്കിൽ അതുമാത്രമല്ല. സൗന്ദര്യസംരക്ഷണത്തിനും , വാളന്‍ പുളി ഉപയോഗിക്കാം. പുളി നല്ലൊരു ബ്ലീച്ചിങ് ഇഫക്ട് നല്‍കുന്ന വസ്തുവാണ്.വാളന്‍ പുളിക്കു ബ്ലീച്ചിങ് ഇഫക്ടുണ്ട്. ഇതാണ് നിറം നല്‍കാന്‍ സഹായിക്കുന്നത്. തികച്ചും സ്വാഭാവിക ചേരുവയായതിനാല്‍ ചർമത്തിനു ദോഷവും വരില്ല . ഇതിലെ ഹൈഡ്രോക്‌സി ആഡിഡാണ് ഈ ഗുണം നല്‍കുന്നത്. പലചര്‍മ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് വാളന്‍ പുളി.
തൈര്
വെളുപ്പു ലഭിയ്ക്കുന്നതിനുള്ള വീട്ടുവൈദ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തൈര്. തൈര് സ്വാഭാവികമായി ബ്ലീച്ചിങ് ഗുണമുള്ളതാണ്. ഇത് മുഖത്തിനു നിറം മാത്രമല്ല. തിളക്കവും ചെറുപ്പവുമെല്ലാം നല്‍കുകയും ചെയ്യും. ഇതിലെ നാലു പ്രധാന ന്യൂട്രിയന്റുകളാണ് ഈ ഗുണം നല്‍കുന്നത്. തൈരില്‍ അടങ്ങിയിരിക്കുന്ന സിങ്ക് കോശങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. ഇത് സെബം ഉല്‍പാദനത്തെ നിയന്ത്രിക്കുന്നു. ഇതുവഴി മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ള തൈര് ചര്‍മം വരണ്ടുപോകാതെ സംരക്ഷിക്കുന്നു. ചര്‍മത്തിന്റെ ഫ്രഷ്‌നസ് നിലനിര്‍ത്തുകയും ചെയ്യുന്നു.
തക്കാളി
ചര്‍മം വൃത്തിയാക്കാനുള്ള ഒരു സ്വാഭാവിക ക്ലൻസറാണ് തക്കാളിനീര് . ഇത് ബ്ലീച്ചിങ്ങിന്റെ ഫലം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. പലപ്പോഴും വേനൽക്കാലത്ത് സൂര്യനിൽ നിന്നേൽക്കുന്ന ചൂട് കാരണം മുഖചർമത്തിൽ. ഇതില്ലാതാക്കാൻ തക്കാളി നീര് ഉപയോഗിക്കാവുന്നതാണ്. മുഖത്തെ കരുവാളിപ്പു മാറാനും മുഖത്തിനു നിറം വയ്ക്കാനുമെല്ലാം ഇതേറെ നല്ലതാണ്.
ബ്ലീച്ച് തയാറാക്കാം
ഈ ബ്ലീച്ചുണ്ടാക്കാൻ ആദ്യം പുളിയിൽ അല്‍പം വെള്ളമൊഴിച്ച് പേസ്റ്റാക്കുക. ഇത് കഴുത്തില്‍ ഇട്ട് നല്ലതു പോലെ സ്‌ക്രബ് ചെയ്യണം. ശേഷം തൈര്, ഗോതമ്പു പൊടി, അരിപ്പൊടി എന്നിവ ചേര്‍ത്തിളക്കി പേസ്റ്റാക്കുക. ഇത് കഴുത്തില്‍ പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. മാറ്റം നിങ്ങൾക്കു കണ്ടറിയാൻ സാധിക്കും. ഇത് ആഴ്ചയിൽ രണ്ടുതവണയെങ്കിലും ഉപയോഗിക്കാം.