മഞ്ഞുകാലത്ത് ടർട്ടിൽ നെക്ക് ഔട്ട്ഫിറ്റിൽ സ്റ്റൈലാകാം; ഫാഷൻ മിനിമലിസ്റ്റുകൾക്ക് ഉറപ്പായും തിരഞ്ഞെടുക്കാം

Mail This Article
തണുപ്പു കാലത്ത് രാവിലെ ഓഫിസിലേക്കുള്ള ഓട്ടപ്പാച്ചിലിൽ ഏതു വസ്ത്രം ധരിക്കണമെന്ന കൺഫ്യൂഷനിലാണോ?. ഒട്ടും സംശയം വേണ്ട, കണ്ണുമടച്ച് തിരഞ്ഞെടുക്കാം ടർട്ടിൽനെക്ക് ഔട്ട്ഫിറ്റ്. അടിപൊളി ജീൻസ് കൂടി കൂട്ടിനുണ്ടെങ്കിൽ പിന്നെ ജിങ്കാലാല. ഒരു ലെതർ ജാക്കറ്റോ ഓവർക്കോട്ടോ കൂടിയുണ്ടെങ്കിൽ സ്റ്റൈലിനൊപ്പം ലുക്കും സെറ്റ്.
കറുപ്പ്, മെറൂൺ നിറങ്ങളിലെ ടർട്ടിൽനെക് തിരഞ്ഞെടുക്കാം. നല്ലൊരു ഓവർകോട്ടോ സ്കർട്ടോ സ്റ്റൈൽ സ്റ്റേറ്റ്മെന്റായ ഒരു പീസ് ഓർണമെന്റോ കൂടിയുണ്ടെങ്കിൽ ലുക്ക് റിച്ച് ആകും. മൾട്ടികളർ, വൈബ്രന്റ് നിറങ്ങളിലുള്ള ടർട്ടിൽനെക് പീസുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. റിലാക്സ്ഡ് ലുക്ക് ആണ് വേണ്ടതെങ്കിൽ ഓവർസൈസ്ഡായ ടർട്ടിൽനെക്കിനൊപ്പം ജീൻസും സ്നീക്കേഴ്സും ധരിക്കാം. ഓഫിസ് ലുക്ക് ആണ് ആവശ്യമെങ്കിൽ ന്യൂട്രൽ കളർ ടർട്ടിൽനെക് ഡ്രസിനൊപ്പം ബ്ലേസറോ ഓവർകോട്ടോ ധരിക്കാം. പാർട്ടിയിൽ തിളങ്ങാൻ മെറ്റാലിക് കളർ ടർട്ടിൽനെക്കിനൊപ്പം ലെതർസ്കർട്ടും ബൂട്ട്‌സും പെയർ ചെയ്താൽ മതി. ഫാഷനിൽ മിനിമലിസം പിന്തുടരുന്നവരുടെ വാഡ്രോബിൽ ഉറപ്പായും കരുതാവുന്ന ഔട്ട്ഫിറ്റാണ് ടർട്ടിൽനെക്ക്.
ടർട്ടിൽനെക് ഔട്ട്ഫിറ്റണിഞ്ഞ് പൊതുവിടങ്ങളിൽ പ്രത്യക്ഷ്യപ്പെടാറുള്ള താരമാണ് പ്രിയങ്ക ചോപ്ര. പലപ്പോഴും ഒരു ലോങ് ഓവർകോട്ടു കൊണ്ടാണ് താരം ടർട്ടിൽനെക് ഔട്ട്ഫിറ്റിനെ പെയർ ചെയ്യുന്നത്. എയർപോർട്ട് ലുക്കിൽ മിക്കവാറും ദീപിക പദുക്കോണിനെ സുന്ദരിയാക്കുന്നത് ടർട്ടിൽനെക് വസ്ത്രങ്ങളാണ്. ടർട്ടിൽനെക് ഔട്ട്ഫിറ്റിൽ തിളങ്ങാനിഷ്ടമുള്ള മറ്റൊരു താരമാണ് സോനം കപൂർ. നീളൻ ഓവർകോട്ടും സ്റ്റെലൻ സ്കർട്ടുകളുമാണ് ടർട്ടിൽനെക് ഔട്ട്ഫിറ്റിന് സോനം പെയർ ചെയ്യാറുള്ളത്.
ടർട്ടിൽനെക് ബ്ലൗസിനൊപ്പം സാരി എങ്ങനെ സ്റ്റൈലായി പെയർ ചെയ്യണമെന്ന് ശിൽപ ഷെട്ടി കാട്ടിത്തരുമ്പോൾ ബ്ലേസറിനും സ്കർട്ടിനുമൊപ്പം ടർട്ടിൽനെക്ക് പെയർ ചെയ്ത് ഓഫിസ്‌ലുക്കും ഹോളിഡേ ലുക്കും എങ്ങനെ സൂപ്പറാക്കാമെന്ന് കാണിച്ചു തരുകയാണ് അനന്യ പാണ്ഡെ