മുഖത്തെ പാടുകളും ചുളിവുകളും ഇല്ലാതാക്കും; ഈ മാസ്ക് ഒന്നു പരീക്ഷിച്ചുനോക്കൂ

Mail This Article
പ്രായമാകുമ്പോൾ മുഖത്തും ചർമത്തിലും വരുന്ന മാറ്റങ്ങൾ സ്വാഭാവികമാണ്. എന്നാൽ ഇന്ന് ഏതുപ്രായക്കാരിലും ഇത്തരം മാറ്റങ്ങളുണ്ടാകും. തിരക്കുപിടിച്ച ജീവിതവും തുടർന്നുണ്ടാകുന്ന മാനസിക സമ്മർദ്ദവുമെല്ലാം പെട്ടെന്നു തന്നെ ചർമസൗന്ദര്യം കുറയ്ക്കുന്നു. ചർമപ്രശ്നങ്ങൾ പരിഹരിക്കാൻ കൃത്രിമവഴികൾ തിരയാറുണ്ട്. എന്നാൽ ഇതെല്ലാം ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. പ്രകൃതിദത്ത ചേരുവകൾ ചേർത്തുണ്ടാക്കുന്ന മാസ്കിലൂടെ മുഖത്തുവരുന്ന പാടുകള്‍ക്കും ചുളിവുകള്‍ക്കും ഏറെക്കുറെ പരിഹാരമാകും. തക്കാളി, ചെറുനാരങ്ങ, വെളിച്ചെണ്ണ എന്നിവ ചേർത്താണ് ഈ മാസ്ക് തയാറാക്കുന്നത്.
തക്കാളി
ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ധാരാളമുള്ള പച്ചക്കറിയാണു തക്കാളി. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ ഏറെ ഗുണംനൽകുന്നതാണ്. ചർമത്തിനുള്ള മികച്ചഎക്സ്ഫോളിയേറ്ററായി തക്കാളി പ്രവർത്തിക്കും. ഇതിൽ ചർമത്തെ പരിപോഷിപ്പിക്കുന്ന നിരവധി എൻസൈമുകൾ കൊണ്ടുനിറഞ്ഞിരിക്കുന്നു. ചര്‍മത്തിലെ പിഗ്മന്റേഷൻ പോലുളള പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലൊരു പരിഹാരമാണ്.് ചർമത്തിലെ എണ്ണ ഉൽപാദനം നിയന്ത്രിക്കുന്നതിനും തക്കാളി സഹായിക്കും.
ചെറുനാരങ്ങ
ചര്‍മ സൗന്ദര്യത്തിന് ഏറെ നല്ലതാണു ചെറുനാരങ്ങ. ചര്‍മത്തിലെ ചുളിവുകളും വരകളുമെല്ലാം നീക്കാന്‍ സഹായിക്കുന്നു. നാരങ്ങയിലടങ്ങിയിരിക്കുന്ന വൈറ്റമിൻ സി പിഗ്മന്റേഷന്‍ പോലുളള പ്രശ്‌നങ്ങൾ പരിഹരിക്കും. ചര്‍മത്തിനു നിറവും തിളക്കവും നൽകാൻ ചെറുനാരങ്ങ സഹായിക്കും. കൂടാതെ ഇത് വളരെ മികച്ച ആന്റി ഓക്സിഡന്റാണ്.
വെളിച്ചെണ്ണ
മുടിയുടെയും ചര്‍മത്തിന്റെയും സംരക്ഷണത്തിന് വെളിച്ചെണ്ണ വളരെ നല്ലതാണ്. ചർമം അയഞ്ഞു തൂങ്ങുന്നതു തടയുന്നതിനും മിനുസവും തിളക്കവും നൽകുന്നതിനും വളരെ നല്ലതാണ് വെളിച്ചെണ്ണ.
തയാറാക്കുന്ന വിധം
ശുദ്ധമായ വെളിച്ചെണ്ണയിൽ തക്കാളി നീരും നാരങ്ങാനീരും ചേര്‍ത്തിളക്കുക. മുഖം വൃത്തിയായി കഴുകിയ ശേഷം തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം തണുത്തവെള്ളത്തിൽ മുഖം കഴുകാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്താൽ നല്ലമാറ്റം ഉണ്ടാകും.