ADVERTISEMENT

മേക്കപ്പ് ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും. സൗന്ദര്യം കൂട്ടാനും ആത്മവിശ്വാസം വർധിപ്പിക്കാനും തുടങ്ങി നിരവധി കാരണങ്ങൾ ഇതിനു പിന്നിലുണ്ട്. എന്നാൽ, ഇത് ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ചർമത്തെ ദോഷകരമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ, മേക്കപ്പ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനമായ കാര്യങ്ങൾ പരിശോധിക്കാം.

ഉൽപന്നങ്ങളുടെ നിലവാരം ഉറപ്പാക്കുക

വിശ്വസനീയമായ ബ്രാൻഡുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കൂടാതെ ചര്‍മത്തിനു ദോഷം ചെയ്യുന്ന കൃത്രിമ ഉൽപന്നങ്ങൾ ഉപയോഗിക്കാതിരിക്കുക. ഏറ്റവും പ്രധാനം ഇത്തരം സാധനങ്ങളിലെ ചേരുവകൾ ശ്രദ്ധിക്കണം. ഒപ്പം ഇത്തരം ഉത്പന്നങ്ങളുടെ കാലാവധി പരിശോധിച്ച ശേഷം മാത്രം വാങ്ങുക.

സ്കിൻ ടൈപ്പ് അറിഞ്ഞിരിക്കാം

മേക്കപ്പ് ഉപയോഗിക്കുന്നതിനു മുൻപ് ആദ്യം നിങ്ങളുടെ സ്കിൻ ടൈപ്പ് ഏതാണെന്ന് അറിഞ്ഞിരിക്കണം. ഓയിലി സ്കിൻ ഉള്ളവർ ഓയിൽ ഫ്രീ ഫൗണ്ടേഷൻ അല്ലെങ്കിൽ പൗഡർ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഡ്രൈ സ്കിൻ ഉള്ളവർ ചർമത്തിനു നനവ് നൽകുന്ന ഹൈഡ്രേറ്റിങ് ഉൽപന്നങ്ങൾ ഉപയോഗിക്കുക. അതുപോലെ തന്നെ സെൻസിറ്റീവ് സ്കിൻ ഉള്ളവർ പെർഫ്യൂം ഫ്രീ അല്ലെങ്കിൽ ഡെര്‍മറ്റോളജി ടെസ്റ്റഡ് ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

ബ്രഷുകളും ബ്യൂട്ടി ബ്ലെൻഡറുകളും വൃത്തിയാക്കുക

എത്രയൊക്കെ മികച്ച ഉത്പന്നങ്ങൾ വാങ്ങിയാലും ചർമം വൃത്തിയായി സൂക്ഷിച്ചാലും, നിങ്ങൾ ഉപയോഗിക്കുന്ന ബ്രഷുകളും ബ്യൂട്ടി ബ്ലെൻഡറുകളും വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കിൽ വിപരീതഫലം ചെയ്യും. മാസത്തിൽ 4 തവണയെങ്കിലും ഇവ കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കുക. കഴുകി നന്നായി ഉണക്കിയതിനു ശേഷം മാത്രം വീണ്ടും ഉപയോഗിക്കുക. അല്ലാത്തപക്ഷം ചർമത്തിൽ ഇൻഫക്‌ഷനും പാടുകളും ഉണ്ടാകാൻ കാരണമാകും.

മേക്കപ്പ് നീക്കാൻ മറക്കല്ലേ

രാത്രി ഉറങ്ങുമ്പോൾ മേക്കപ്പ് നീക്കം ചെയ്യാൻ മറക്കരുത്. ഇത് ചർമത്തെ മോശമായി ബാധിക്കും. മേക്കപ്പ് റിമൂവർ ഉപയോഗിച്ചോ അല്ലെങ്കിൽ ഫേസ് വാഷ് ഉപയോഗിച്ചോ രാത്രി തന്നെ മേക്കപ്പ് നീക്കം ചെയ്യണം. അല്ലാത്തപക്ഷം മുഖക്കുരു, കല എന്നിവ വരൻ കാരണമാകും. ഇത് കൂടാതെ നിങ്ങളുടെ മേക്കപ്പ് പ്രൊഡക്ടുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ഇത് ചർമ രോഗങ്ങൾ പകരാൻ കാരണമാകും.

English Summary:

The Ultimate Guide to Makeup Application: Healthy Skin Starts Here

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com