വേനൽക്കാലമാണ്, കരുതിയിരിക്കണം; ശ്രദ്ധിച്ചില്ലെങ്കിൽ ചർമം പിണങ്ങും

Mail This Article
മരംകോച്ചുന്ന തണുപ്പൊക്കെ പോയി. ഇനി പൊള്ളുന്ന വേനലാണ്. മറ്റേതു കാലാവസ്ഥയേക്കാൾ ചർമ സംരക്ഷണത്തിനു പ്രാധാന്യം നൽകേണ്ട സമയമാണ് വേനൽക്കാലം. എന്നാൽ ജോലിയും ജീവിതത്തിലെ മറ്റുതിരക്കുകളും കഴിഞ്ഞ് ചർമസംരക്ഷണത്തിനു സമയം കണ്ടെത്താൻ മിക്കവർക്കും കഴിയാറില്ല. സൗന്ദര്യം സംരക്ഷിക്കാന്‍ സമയമില്ലെന്നു കരുതി ഇനി വിഷമിക്കണ്ട. വേനൽകാലത്തെ സൗന്ദര്യ സംരക്ഷണത്തിന് ചില എളുപ്പവഴികളിതാ.
ഹാൻഡ്ബാഗിൽ സൺസ്ക്രീൻ മറക്കല്ലേ
സൺസ്ക്രീൻ എപ്പോഴും കയ്യിൽ കരുതുന്നതാണു നല്ലത്. ചർമത്തിനനുസരിച്ച് സൺസ്ക്രീനിന്റെ എസ്പിഎഫ് (സൺ പ്രൊട്ടക്‌ഷൻ ഫാക്ടർ) തിരഞ്ഞെടുക്കാം. പിഎയും ശ്രദ്ധിക്കണം. സ്കിൻ കാൻസറിനു വരെ കാരണമാകുന്ന യുവിഎ രശ്മികളെ എതിർക്കുന്നതാണ് പിഎ എങ്കിൽ സൂര്യതാപത്തെ തടയുന്നതിനു കാരണമാകുന്ന യുവിബി രശ്മികളെ തടയുന്നതിനു എസ്പിഎഫ് സഹായിക്കും. വരണ്ട ചർമമുള്ളവർ ക്രീം റിച്ച്നസ് കൂടുതലുള്ള സൺ സ്ക്രീൻ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ക്രീം റിച്ച്നസ് കുറഞ്ഞ സൺസ്ക്രീനുകളിൽ പെടുന്ന സൺസ്ക്രീൻ ലോഷനും വരണ്ട ചർമമുള്ളവർക്കു അഭികാമ്യമാണ്. ക്രീമിനേക്കാൾ ലൈറ്റ് വെയ്റ്റ് ആയിരിക്കും ഇത്തരത്തിലുള്ള ലോഷൻ. എണ്ണമയമുള്ള ചർമത്തിന് ഇണങ്ങുന്നത് ജെൽ ബേസഡ് സൺസ്ക്രീൻ ആണ്. സ്പ്രേ ബേസഡ് സൺസ്ക്രീനുകളും വിപണിയിൽ ലഭ്യമാണ്. തിരക്കുള്ള സമയങ്ങളിൽ ഉപയോഗിക്കാൻ ഏറ്റവും എളുപ്പമാണ് സ്പ്രേ സൺസ്ക്രീനുകൾ. പുറത്തിറങ്ങുന്നതിനു 30 മിനിറ്റ് മുൻപെങ്കിലും സൺസ്ക്രീൻ പുരട്ടണം.
മുടിക്കു വേണം ഹെയർ മാസ്ക്
വേനൽക്കാലത്തു മുടി പെട്ടെന്നു വരണ്ടുപോകാൻ സാധ്യതയുണ്ട്. ഇത് പരിഹരിക്കുന്നതിനായി ഹെയർ മാസ്കും ഹെയർ സ്പ്രേയും ഉപയോഗിക്കാം. ചൂടു കൂടുന്നതിനനുസരിച്ചു തലയോട്ടിയിൽ വിയർപ്പു തങ്ങുന്നതിനുള്ള സാധ്യത കൂടുതലായതിനാൽ ഹെയർ മാസ്ക് ആഴ്ചയിൽ ഒരിക്കലെങ്കിലും ഉപയോഗിക്കുന്നതു നല്ലതാണ്. പ്രകൃതിദത്തമായ ഹെയർമാസ്ക് ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
മുഖം കഴുകാം
വരണ്ട ചർമമാണു വേനൽകാലത്തു അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്നം. ശരീരത്തിന്റെ പിഎച്ച് ബാലൻസ് മനസ്സിലാക്കി ഗ്ലിസറിൻ കൂടുതലുള്ള ഫേസ്‌വാഷുകൾ ഉയോഗിക്കാം. ചർമസംരക്ഷണത്തിനു ഏറ്റവും മികച്ചതാണിത്. മുഖം കഴുകുന്നതിലൂടെ ചർമം എപ്പോഴും കൂടൂതൽ
ചുണ്ടുകൾക്കും വേണം ശ്രദ്ധ
വേനൽകാലത്ത് കനംകുറഞ്ഞ ചുണ്ടുകൾ പെട്ടെന്നു വിണ്ടുകീറാനും വരളാനും സാധ്യതയുണ്ട്. പുറത്തേക്കിറങ്ങുന്നതിനു മുൻപു മാത്രമല്ല, ചുണ്ടുകൾ വരളുന്നതിനനുസരിച്ചു ലിപ് ബാം പുരട്ടുന്നതു നന്നായിരിക്കും.