നന്നായി പഴുത്ത പഴം ഇങ്ങനെ ഉപയോഗിച്ചു നോക്കൂ; തലമുടി വളർച്ച കണ്ട് നിങ്ങൾ തന്നെ ആശ്ചര്യപ്പെടുമെന്ന് ഉറപ്പ്

Mail This Article
മലയാളികളുടെ ദൈനം ദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വാഴപ്പഴം. പലരുടെയും അടുക്കളത്തോട്ടത്തിൽ തന്നെ ഒരു വാഴ നിർബന്ധം ആണ്. വൈറ്റമിൻ സി, പൊട്ടാസ്യം, വൈറ്റമിൻ ബി6, ഫൈബര്‍, ആന്‍റി-ഓക്സിഡന്റ്സ് എന്നിവ പഴത്തിൽ അടങ്ങിയിരിക്കുന്നു. കഴിക്കാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും പഴം അത്യുത്തമമാണ്. പ്രത്യേകിച്ചും മുടിയുടെ കാര്യത്തിൽ. ഇതിന്റെ ചില ഗുണങ്ങൾ നോക്കാം.
വാഴപ്പഴത്തിലെ ഉയര്‍ന്ന പൊട്ടാസ്യം മുടിയുടെ ഇലാസ്തികത മെച്ചപ്പെടുത്താനും പൊട്ടിപ്പോകുന്നതു തടയാനും ഏറെ സഹായിക്കുന്നു. കൂടാതെ വരള്‍ച്ചയും മുടി ചുരുളുന്നതും കുറയ്ക്കാൻ സഹായിക്കുന്നു. ഒപ്പം വാഴപ്പഴത്തില്‍ സിലിക്ക അടങ്ങിയിട്ടുണ്ട്, ഇത് കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും മുടിക്ക് ബലവും ഉള്ളും നൽകുന്നു.
വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ, വാഴപ്പഴത്തിൽ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ളതിനാല്‍ തലയോട്ടിയിലെ ചൊറിച്ചില്‍ ശമിപ്പിക്കാനും മികച്ചതാണ്. തലയോട്ടിയില്‍ ജലാംശം നിലനിർത്തുന്നതിനാൽ താരം നിയന്ത്രിക്കാൻ സഹായിക്കും.
ചെയ്യണ്ടത് ഇത്ര മാത്രം
ആദ്യം നല്ല പഴുത്ത വാഴപ്പഴം എടുക്കുക. ഒന്നോ രണ്ടോ ആവാം. ശേഷം ഇത് നന്നായി മിക്സിയിലിട്ടരച്ച് നേരിട്ട് തലയോട്ടിയില്‍ പുരട്ടി വയ്ക്കുക. കൂടുതല്‍ ഗുണങ്ങള്‍ക്കായി, തേന്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ പോലുള്ള മറ്റ് ചേരുവകൾ ചേര്‍ത്ത് വാഴപ്പഴം അരച്ചെടുക്കാം. തേന്‍ ഈര്‍പ്പവും തിളക്കവുംനൽകാനും, വെളിച്ചെണ്ണ അധിക പോഷണവും ആന്റി ബാക്ടീരിയല്‍ സംരക്ഷണം നല്‍കാനും മികച്ചതാണ്. ആവശ്യമെങ്കിൽ കറ്റാർവാഴ ജെല്ലും ഇതിൽ ചേർക്കാം. ഈ മിശ്രിതം 20 മിനിറ്റ് നേരം തലയിൽ വയ്ക്കുക. ശേഷം നന്നായി കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്തു നോക്കൂ. മുടിയിൽ വരുന്ന മാറ്റങ്ങൾ നിങ്ങൾക്ക് കണ്ടറിയാൻ സാധിക്കും.