ADVERTISEMENT

കുട്ടികൾ മുതൽ മുതിർന്നവരെ വരെ അലട്ടുന്ന ഒരു പ്രശ്നമാണ് പേൻ ശല്യം. കൂടുതലും സ്കൂൾ കുട്ടികളിലാണ് ഇത് കൂടുതലായി കാണുന്നത്. മറ്റ് കുട്ടികളുമായി ഇടപഴകുന്നത് വഴി ഇത് പെട്ടെന്ന് പടരാം. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പെട്ടെന്ന് പകരുന്നതിനാൽ സ്‌കൂൾ, ഹോസ്റ്റൽ എന്നിവിടങ്ങളിൽ ഉള്ളവരിൽ പേൻ ശല്യം കൂടുതലായി കാണുന്നു. വ്യക്തിശുചിത്വമില്ലായ്മയുടെയും വൃത്തിയില്ലാത്ത മുടിയുടെയും ലക്ഷണം കൂടിയാണ് തലയിൽ പേൻ ശല്യം ഉണ്ടാവുന്നത്. പേൻ ശല്യം അകറ്റാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ബേബി ഓയിൽ

പേൻ ശല്യം ഒഴിവാക്കാൻ മികച്ച വഴിയാണ് ബേബി ഓയിൽ. ഇതിനായി ബേബി ഓയിൽ തലയിൽ പുരട്ടി ഒരു രാത്രി മുഴുവൻ വയ്ക്കുക . രാവിലെ മുടി നന്നായി ചീകുക. അതിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ഇതും തുടർച്ചയായി ചെയ്യുന്നത് പേൻ ശല്യം അകറ്റാൻ സഹായിക്കും.

തുളസി

പേന്‍ ശല്യം കുറയാന്‍ ഏറ്റവും മികച്ചതാണ് പരിഹാരമാണ് തുളസി. ഇതിനായി ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം തുളസി അരച്ച് മുടിയില്‍ തേച്ച് പിടിപ്പിച്ച് അല്‍പനേരത്തിനുശേഷം കഴുകിക്കളയുക, പേന്‍ശല്യം നന്നായി കുറയും.

ഒലിവ് ഓയിൽ

തലയിലെ പേന്‍ ഇല്ലാതാക്കാൻ ഒലിവ് ഓയിൽ ഏറെ മികച്ചതാണ്. ഉറങ്ങാൻ പോകുന്നതിനു മുൻപ് തലയോട്ടിയിൽ ഒലിവ് ഓയിൽ പുരട്ടുക. പിറ്റേ ദിവസം രാവിലെ ഷാംപു ഉപയോഗിച്ച് തല കഴുകാം. ഇത് പേനിനെ പൂർണമായും ഇല്ലാതാക്കാൻ സഹായിക്കുന്നു.

ഉള്ളി നീര്

തലയിലെ പേനിനെ അകറ്റാൻ മികച്ച പ്രതിവിധിയാണ് ഉള്ളിനീര്. എല്ലാവര്‍ക്കും സുലഭമായി ലഭിക്കുന്നത് കൊണ്ട് എളുപ്പത്തിൽ ഇതുപയോഗിച്ച് പേനിനെ അകറ്റാം. ഇതിനായി ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഉള്ളി നീര് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് പേനിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കും. ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകാൻ മറക്കരുത്.

English Summary:

Natural Head Lice Remedies: Effective Home Treatments for Lice Infestation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com