തിളങ്ങുന്ന ചർമം, മനോഹരമായ മുടിയും ചുണ്ടുകളും; പ്രിയങ്ക ചോപ്രയുടെ ഈ ടിപ്സ് പരീക്ഷിച്ചു നോക്കൂ

Mail This Article
പ്രിയങ്ക ചോപ്രയുടെ സുന്ദരമായ ചുണ്ടുകളും സിൽക്ക് പോലുള്ള മുടിയുമൊക്കെ കണ്ട് അത്ഭുതപ്പെടാറുണ്ടോ? എങ്കിൽ ഇതുപോലെ നമ്മുടെ മുടിയും ചർമവും അടിപൊളിയായി തിളങ്ങും. അതിനായി ഈ ഹോളിവുഡ് സുന്ദരിയുടെ സൗന്ദര്യ രഹസ്യം അറിഞ്ഞാൽ മാത്രം മതി. പരമ്പരാഗതമായ സൗന്ദര്യ സംരക്ഷണ രീതികളാണ് പ്രിയങ്ക പിന്തുടരുന്നത്. നാൽപ്പത്തിരണ്ടാം വയസ്സിലും മനോഹരമായ മുടിക്കും ചുണ്ടിനും ചർമത്തിനുമായി പ്രിയങ്ക പിന്തുടരുന്ന നുറുങ്ങുവഴികൾ നോക്കാം.
ലിപ് സ്ക്രബ്
വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു സ്ക്രബാണ് പ്രിയങ്ക പരിചയപ്പെടുത്തുന്നത്. ഇതിനായി ആവശ്യമായത് സീ സാൾട്ട്, ശുദ്ധമായ വെജിറ്റബിൾ ഓയിൽ, റോസ് വാട്ടർ എന്നിവയാണ്. ഈ ലിപ് സ്ക്രബ് തയാറാക്കാനായി മൂന്ന് ചേരുവകളും ചേർത്ത് ചുണ്ടിൽ പുരട്ടാം. നന്നായി സ്ക്രബ് ചെയ്തതിനു ശേഷം കഴുകിക്കളയാം. മനോഹരമായ അധരങ്ങൾ നിങ്ങൾക്കു ലഭിക്കുമെന്നാണ് പ്രിയങ്ക പറയുന്നത്.
ബോഡി സ്‌ക്രബ്
ചർമത്തിനായി പ്രകൃതിദത്ത ബോഡി സ്ക്രബാണ് ഉപയോഗിക്കുന്നത്. ഇത് ഒരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുന്നു എന്നാണ് താരം പറയുന്നത്. ഇതിനായി കടലപ്പൊടി, തൈര്, പാൽ, ചെറുനാരങ്ങ, ചന്ദനപ്പൊടി എന്നിവയാണ് വേണ്ടത്. കടലപ്പൊടിയും തൈരും യോജിപ്പിച്ച്, അൽപം നാരങ്ങാനീര് ചേർക്കുക. ഇതിലേക്ക് പാൽ ചേർക്കുക. ശേഷം അൽപം ചന്ദനപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർക്കുക. നന്നായി ഇളക്കിയ ശേഷം ശരീരത്തിൽ ഇത് പുരട്ടാം.
മുടിയുടെ ആരോഗ്യത്തിന്
ചർമം പോലെ തന്നെ മുടിക്കും വേണം കൃത്യമായ ശ്രദ്ധ. ഇതിനായി തൈര്, തേൻ, മുട്ട എന്നിവയാണ് ആവശ്യം. ഒരു പാത്രത്തിൽ ഒരു സ്പൂൺ തൈര് എടുത്ത് അതിൽ 1 ടീസ്പൂൺ തേൻ ചേർക്കുക. ഒരു മുട്ട പൊട്ടിച്ച് മിശ്രിതത്തിലേക്ക് ചേർക്കുക. മിശ്രിതം തലയോട്ടിയിൽ തേച്ച് 30 മിനിറ്റ് വയ്ക്കുക. ബേബി ഷാംപൂ അല്ലെങ്കിൽ ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകുക. ‘തൈര് തലയോട്ടിയിൽ ജലാംശം നിലനിർത്താനും തണുപ്പിക്കാനും സഹായിക്കുന്നു. ഇത് നിങ്ങളുടെ മുടി ബലവും മിനുസമുള്ളതുമാക്കും