ചെറുപ്പമാകാൻ മറ്റൊന്നും വേണ്ട; മുഖ സൗന്ദര്യം കൂട്ടും പുതിനയില മാസ്ക്

Mail This Article
ആരോഗ്യ സംരക്ഷണത്തിൽ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിലും പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഇലകൾക്ക് വളരെ പ്രാധാന്യമുണ്ട്. സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം ചർമപ്രശ്നങ്ങൾക്കുള്ള ഔഷധം കൂടിയാണ് പല ഇലകളും. അതിൽ പ്രാധാനപ്പെട്ട ഒന്നാണ് പുതിനയില. മുഖക്കുരു, കറുത്തപാടുകൾ എന്നിവയ്ക്കെല്ലാം മികച്ച പരിഹാരമാണ് പുതിനയില. സൗന്ദര്യസംരക്ഷണത്തിൽ പുതിന ഇല അരച്ചെടുത്ത മാസ്ക് എങ്ങനെയെല്ലാം ഉപയോഗിക്കാമെന്ന് നമുക്ക് നോക്കാം.
∙ ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ളതിനാൽ മുഖക്കുരുവിനുള്ള മികച്ച പരിഹാരമാണ് പുതിനയില മാസ്ക്. വൈറ്റമിൻ എ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ മുഖത്തെ അമിതമായ എണ്ണ ഉൽപാദനം തടയുന്നു. ചർമത്തിലുണ്ടാകുന്ന വിവിധ അലർജി പ്രശ്നങ്ങൾക്കും പുതിനയില മാസ്ക് ഉപയോഗിക്കാം.
∙ ബ്ലീച്ചിങ് ഗുണമുള്ളതിനാൽ മുഖത്തിനു നിറവും തിളക്കവും നൽകാൻ പുതിനയില മാസ്ക് സഹായിക്കും. മാത്രമല്ല, മുഖത്തെ കറുത്തപാടുകൾ കുറയ്ക്കാനും ഈ മാസ്ക് സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പുഷ്ടമായ ഇത് മുഖത്തിന് പുതിമ നല്‍കുന്നു.
∙ വരണ്ട ചര്‍മമുള്ളവർക്ക് മികച്ചൊരു പ്രതിവിധിയാണ് പുതിനയില മാസ്ക്. മുഖത്തിന് ഈർപ്പം നൽകുന്നതിനൊപ്പം ചർമത്തിന്റെ ഇലാസ്തികതയും നിലനിർത്തുന്നു. മുഖത്ത് ചുളിവുകൾ വീഴുന്നതിനാൽ മികച്ച ആന്റി ഏജിങ് ഫേസ്പാക്കാണിത്.