Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വണ്ണം കുറയ്ക്കാൻ 6 ഭക്ഷണശീലങ്ങൾ

weight loss

രാവും പകലും കഠിനമായി വ്യായാമം ചെയ്താൽ മാത്രം വണ്ണം കുറയില്ല. ഭക്ഷണരീതിയിലും കാര്യമായ മാറ്റങ്ങൾ വരുത്തണം. ശരീരത്തെ വിഷവിമുക്തമാക്കുന്ന ഭക്ഷണങ്ങളാണ് വണ്ണം കുറയ്ക്കാന്‍ തീരുമാനിക്കുന്നവർ തിരഞ്ഞെടുക്കേണ്ടത്. ഇവ നിങ്ങളുടെ ഉൗർജം വർധിപ്പിക്കുകയും ശരീരത്തെ മലിനവിമുക്തമാക്കുകയും മാത്രമല്ല ചെയ്യുന്നത് ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പുകളെ ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കുകയും ചെയ്യും. അപ്പോൾ ഒട്ടും വൈകേണ്ട ഇൗ പോഷകസമൃദ്ധമായ ആഹാരങ്ങള്‍ ശീലമാക്കി ഭാരത്തോട് ഗുഡ്ബൈ പറയാം.

∙ഉള്ളി

ഇനി ഉള്ളിയെടുക്കുമ്പോൾ കരയുന്നതിനു പകരം നന്ദി പറയാം. കാരണം ശരീരഭാരം കുറയ്ക്കുന്നതിൽ ഉള്ളിയ്ക്ക് പ്രധാനപങ്കുണ്ട്. സൾഫർ അടങ്ങിയ അമിനോ ആസിഡ് ഏറെയുള്ള ഉള്ളി ആരോഗ്യത്തിന് വളരെ നല്ലതാണ്. കരളിനെ വിഷമുക്തമാക്കുന്നതിൽ ഉള്ളിയിലെ സൾഫറിന് പ്രധാന പങ്കുണ്ട്.

∙ഇഞ്ചി

മെറ്റാബോളിസത്തെ സഹായിക്കുന്നതിൽ മുമ്പനാണ് ഇഞ്ചി. ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തുന്നതോടെ ശരീരത്തിലെ അനാവശ്യ ടോക്സിനുകൾ ഇല്ലാതാകും. ഇഞ്ചി കഴിക്കുന്നതിലൂടെ വിശപ്പു വർധിക്കുകയും ചെയ്യും.

∙കൈതച്ചക്ക

വണ്ണം കുറയ്ക്കണമെന്നു കരുതി മധുരത്തിനോട് പൂർണമായും ബൈ പറയേണ്ട. കൈതച്ചക്ക ദഹനപ്രക്രിയയ്ക്ക് ഉത്തമ ഭക്ഷണമാണ്. കൂടാതെ ഇവയിലടങ്ങിയ പ്രോട്ടീൻ ശരീരത്തിലെ അമിത കൊഴുപ്പുകളെ ഇല്ലാതാക്കുകയും വയർ എരിച്ചിൽ ഇല്ലാതാക്കുകയും ചെയ്യും.

∙കറുവാപ്പട്ട

പ്രാതലിനും ചായയ്ക്കുമെല്ലാം കൂടെ അൽപം കറുവാപ്പട്ട ചേർക്കുന്നത് മെറ്റാബോളിസത്തെ സഹായിക്കും. കറുവാപ്പട്ടയിൽ ഭൂരിഭാഗവും ഇരുമ്പും കാല്‍സ്യവും മാംഗനീസുമാണ്. ഫാറ്റി ആസിഡ് അടങ്ങിയ മാംഗനീസ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമപ്പെടുത്തുന്നതിൽ പ്രധാനിയാണ്.

∙നാരങ്ങ

നാരങ്ങവെള്ളം ദാഹിക്കുമ്പോൾ മാത്രം ശീലമാക്കേണ്ട. ശരീരഭാരം കുറയുന്നവർക്കും നാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. നാരങ്ങയിലെ ആന്റി ബാക്റ്റീരിയൽ ഘടകങ്ങള്‍ രക്തത്തെ ശുചീകരിക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. ഭക്ഷണത്തിനു ശേഷം ഒരു സ്പൂണ്‍ നാരങ്ങാനീരു കുടിയ്ക്കുന്നത് ദഹനപ്രക്രിയയെ സഹായിക്കും.

∙ഗ്രീൻ ടീ

ശരീരത്തിലെ ചീത്ത ടോക്സിനുകളെ ഇല്ലാതാക്കുന്നതിന് ഉത്തമമാണ് ഗ്രീൻ ടീ. കൊഴുപ്പുകൾ അകറ്റുക മാത്രമല്ല കാൻസർ, അൾഷിമേഴ്സ് തുടങ്ങിയ രോഗങ്ങളെ ചെറുക്കാനുള്ള കഴിവും ഗ്രീൻ ടീയ്ക്കുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.