Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖം തിളങ്ങാൻ 6 കാര്യങ്ങൾ

Poonam Bajva

ചർമത്തിനു നല്ല നിറം വേണമെന്നു കരുതുന്നവരാണ് ഏറെയും. കാഴ്ചയിൽ ഫ്രഷ് ലുക്കും തിളങ്ങുന്ന ചർമവുമാണു യഥാർഥത്തിൽ സൗന്ദര്യത്തിന്റെ ലക്ഷണം. കൃത്യമായ പരിചരണം നൽകിയാൽ ചർമത്തിന്റെ തിളക്കവും പുതുജീവനും എന്നും നിലനിർത്താനാവും.

∙ ഒരു ചെറിയ സ്പൂൺ ബദാം പൊടിച്ചതിൽ അൽപം വെളിച്ചെണ്ണ ചേർത്തു മുഖത്തുപുരട്ടുന്നതു മുഖത്തെ മൃതചർമ്മങ്ങളെ ഇല്ലാതാക്കും. അഞ്ച് മിനിറ്റ് മസാജ് ചെയ്തതിന് ശേഷം തണുത്ത വെള്ളമോ റോസ് വാട്ടറോ കൊണ്ടു കഴുകുക. ഇരുണ്ടതും വരണ്ടതുമായ ചർമത്തിനു നിറവും മൃദുത്വവും നൽകും.

∙ തൈര്, നാരങ്ങാനീര്, തേൻ ഇവ ഒാരോ ചെറിയ സ്പൂൺ വീതെമടുത്തു മിശ്രിതമാക്കി മുഖത്തു പുരട്ടി ഇരുപത് മിനിറ്റ് കഴിഞ്ഞു കഴുകി വൃത്തിയാക്കണം.

∙ കടലമാവ് , മഞ്ഞൾപ്പൊടി ഇവ ഒരു ചെറിയ സ്പൂൺ വീതമെടുത്ത് അരക്കപ്പ് തൈരിൽ ചേർത്തു മുഖത്തു പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് ഇളംചൂട് വെള്ളത്തിൽ കഴുകുക.

∙ ഒരു വലിയ സ്പൂൺ മഞ്ഞൾപ്പൊടിയിൽ ഒരു ചെറിയ സ്പൂൺ പാൽപ്പാട ചേർത്തു മുഖത്തും ചുണ്ടുകളിലും പുരട്ടിയാൽ നിറം വർധിക്കും

∙ഒാട്സ് പെടിച്ചതു രണ്ടു ചെറിയ സ്പൂണ്‍ എടുക്കുക. ഇതിൽ ഒരു ചെറിയ സ്പൂൺ തക്കാളി നീര് ചേർത്തു മിശ്രിതമാക്കി മുഖത്തും ചുണ്ടുകളിലും. പുരട്ടുക. പതിനഞ്ച് മിനിറ്റ് കഴിഞ്ഞു കഴുകിക്കളയണം.

∙ ഒരു തക്കാളിയുെട ഇടത്തരം വലുപ്പമുള്ള കഷണം അരച്ചെടുക്കുക. ഇതിൽ രണ്ടോ മൂന്നോ ചെറിയ സ്പൂൺ നാരങ്ങാനീര് ചേർക്കുക. മുഖത്തും ചുണ്ടുകളിലും പുരട്ടി പതിനഞ്ച് മിനിറ്റിനുശേഷം വെള്ളം കൊണ്ട് കഴുകുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.