Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആകർഷകമായ നഖത്തിന് എട്ടുകാര്യങ്ങൾ

Nail Beauty

വേനൽക്കാലം വരുന്നുവെന്ന് കേട്ടാൽ സൗന്ദര്യസംരക്ഷകർക്ക് വെപ്രാളമാണ്. വെയിലത്ത് കറുത്തിരുളാതിരിക്കാനും വിണ്ടുകീറാതെ മുടി സംരക്ഷിക്കാനുമൊക്കെ ഉത്സാഹമുണ്ടാകുമെങ്കിലും നഖസംരക്ഷണത്തിന്റെ കാര്യത്തിൽ പലരും പിന്നിലാണ്. നെയിൽ പോളിഷു കൊണ്ട് ഭംഗിയാക്കിയാൽ മാത്രം കാര്യമായില്ല. പോളിഷ് ചെയ്യാതെയും നഖങ്ങൾ ആകർഷകവും ആരോഗ്യമുള്ളതുമാക്കണം. അതിനുള്ള ചില വഴികൾ.

. വിറ്റാമിൻ ഇ ഓയിലോ ആൽമണ്ട് ഓയിലോ വച്ച് നഖങ്ങൾക്കു മുകളിൽ നന്നായി മസാജ് ചെയ്യുക. ഇതു ദിവസവും തുടർച്ചയായി ചെയ്യുന്നത് നഖങ്ങളെ ആകർഷകമാക്കും.

. അസെറ്റോൺ അടങ്ങിയ നെയിൽ പോളിഷ് റിമൂവറുകളുടെ ഉപയോഗം കുറയ്ക്കുക. ഇവ നഖത്തിനു മുകളിലുള്ള പാളിയെ ഇല്ലാതാക്കി നഖത്തിന്റെ ദൃഡത കുറയ്ക്കുകയും എളുപ്പം പൊട്ടിപ്പോവാൻ ഇടയാക്കുകയും ചെയ്യും.

. വാസലിൻ നഖസംരക്ഷണത്തിന് ഉത്തമമാണ്. കിടക്കുന്നതിനു മുമ്പ് വാസലിൻ തേച്ചുപിടിപ്പിച്ച് അതിനു പുറമെ ഗ്ലൗസ് ഇട്ടു കിടക്കുന്നത് നഖങ്ങൾ മിനുസമുള്ളാതാക്കും.

. ഇളംചൂടുള്ള ഉപ്പുവെള്ളത്തിൽ അഞ്ചുമിനുട്ട് കൈകൾ മുക്കി വെക്കുന്നത് നഖങ്ങൾ പെട്ടെന്നു പൊട്ടിപ്പോകുന്നതു തടയും.

. മുടിയുടെ സൗന്ദര്യത്തിന് അടിക്കടി ഷാംപൂ ഉപയോഗിക്കുന്നവർ ഓർക്കുക ഡിറ്റർജന്റിന്റെ അംശം അമിതമായുള്ള ചിലയിനം ഷാംപൂ നഖങ്ങളുടെ സൗന്ദര്യത്തിനെ ഇല്ലാതാക്കുമെന്നു മാത്രമല്ല അവ പെട്ടെന്നു പൊട്ടിപ്പോകാനും കാരണമാകും. ഷാംപൂ തിരഞ്ഞെടുക്കുമ്പോവ് ഡിറ്റർജന്റിന്റെ അംശം കുറവായവ മാത്രം തിരഞ്ഞെടുക്കുക.

. വിരലുകളും നഖവും എപ്പോഴും നനഞ്ഞിരിക്കുന്നത് നഖങ്ങളെ കൂടുതൽ സുന്ദരമാക്കും.

. ഡയറ്റിങ്ങിലൂടയെും നഖസംരക്ഷണം കാക്കാം. വെള്ളം ധാരാളം കുടിക്കുന്നതിനോടൊപ്പം വിറ്റാമിൻ സി അടങ്ങിയ കാരറ്റ്, സ്ട്രോബെറി തുടങ്ങിയവയും പാലും പാലുൽപ്പന്നങ്ങളും ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് നിലനിർത്തുന്നു. കാൽസ്യം നഖസംരക്ഷണത്തിന് അത്യാവശ്യഘടകമാണ്.

. എപ്പോഴും നെയിൽ പോളിഷ് ചെയ്യുമ്പോൾ രണ്ടു കോട്ട് അടിക്കാൻ ശ്രദ്ധിക്കുക. ഇത് നഖങ്ങളെ ദൃഡമാക്കും.