Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേനലിലും സുന്ദരിയാവാൻ എട്ടു കാര്യങ്ങൾ

Summer Beauty

വെയിലും ചൂടും ഭയന്ന് ഔട്ടിങ് പോലും വേണ്ടെന്നു വയ്ക്കുന്നവരാണ് പല പെൺകുട്ടികളും. പുറത്തു പോകേണ്ട അവസരം വന്നാൽത്തന്നെ മുഖം കരുവാളിക്കരുത്, വിയർത്ത് ഒട്ടരുത്, തലമുടി വരളരുത് എന്നൊക്കെ വിചാരിച്ചാണ് പലരും പുറത്തു പോകാറുള്ളത്. സൺസ്ക്രീൻ ക്രീം പുരട്ടി പുറത്തിറങ്ങിയാൽ എല്ലാം ആയി എന്നു വിചാരിക്കുന്നവരും കുറവല്ല. എന്നാൽ സമ്മറിൽ സൗന്ദര്യം നിലനിർത്താൻ ഇതുമാത്രം പോരാ. സമ്മറിനു മുന്നിൽ സൗന്ദര്യം മുട്ടുമടക്കാതിരിക്കാൻ ഇൗ സമ്മർകിറ്റ് പരീക്ഷിക്കാം.

1) പുറത്തു പോകുന്ന സന്ദർഭങ്ങളിൽ നിർബന്ധമായും കുട കയ്യിൽ കരുതിയിരിക്കണം. ഇത് സൂര്യതാപത്തിൽ നിന്നും ഡീഹൈഡ്രേഷനിൽ നിന്നും നിങ്ങളെ സംരക്ഷിക്കും.

2) വേനൽക്കാലത്ത് മുഖത്തിന്റെ ഉൻമേഷം ദിവസം മുഴുവൻ നിലനിർത്തൽ അൽപ്പം പാടുള്ള കാര്യമാണ്. എന്നാൽ കയ്യിൽ കോംപാക്റ്റ് പൗഡർ കരുതുന്നത് ഒരുപരിധിവരെ ഫ്രഷ്നസ് നിലനിർത്തും. മുഖത്തെ എണ്ണമയം ഇല്ലാതാക്കുന്നതിന് ഉത്തമമാണ് കോംപാക്റ്റ് പൗഡർ.

3) വെറ്റ് ടവൽ അഥവാ വെറ്റ് വൈപ്സ് കരുതേണ്ടതാണ്. ഇവ ഉപയോഗിച്ച് മുഖം തുടയ്ക്കുന്നതിലൂടെ ക്ഷീണമകലുകയും ഉൻമേഷം ലഭിക്കുകയും ചെയ്യും.

4) വേനൽക്കാലത്ത് മുടി അഴിച്ചിടുന്നത് അഭികാമ്യമല്ല. അഥവാ മുടി വിരിച്ചിട്ട് പുറത്തു പോകുന്ന അവസരങ്ങളിൽ ഹെയർപിന്നുകളോ ഹെയർബാൻഡുകളോ കയ്യിൽ കരുതാം. ചൂട് സഹിക്കാതാവുമ്പോൾ മുടി കെട്ടിവക്കാനാണിവ.

5) സൗന്ദര്യസംരക്ഷണത്തിൽ ഒന്നാംസ്ഥാനമാണ് വെള്ളത്തിനുള്ളത്. വേനൽക്കാലങ്ങളിൽ സാധാരണത്തേതിലും ഇരട്ടി വെള്ളം കുടിക്കേണ്ടതുണ്ട്. ഇതിനായി ഒരു വാട്ടർബോട്ടിൽ കൊണ്ടുനടക്കാം. വെള്ളം ധാരാളം കുടിക്കുന്നവരുടെ തൊലി മറ്റുള്ളവരുടേതിനേക്കാൾ മൃദുവും തിളക്കമുള്ളതുമാകും.

6) ശരീരം അമിതമായി വിയർക്കുന്ന സമയമാണ് വേനൽക്കാലം. വിയർപ്പു മൂലമുള്ള ദുർഗന്ധം അകറ്റാനായി എപ്പോഴും പെർഫ്യൂമുകൾ കയ്യിൽ കരുതാം.

7) മറ്റു സീസണുകളിൽ സ്റ്റൈൽ എക്കെണായി കൊണ്ടുനടക്കുന്ന സൺഗ്ലാസുകൾ ഏറ്റവും ഉപകാരപ്രദമാകുന്ന കാലമാണു വേനൽക്കാലം. ചൂടിൽ നിന്നും സൂര്യതാപത്തിൽ നിന്നും കണ്ണുകളെ സംരക്ഷിക്കാനായി സൺഗ്ലാസുകൾ ബാഗിൽ കരുതാം.

8) കുർത്തയ്ക്കും ജീൻസിനും മിഡിക്കുമെല്ലാം ഒപ്പം ഉപയോഗിക്കാവുന്ന സ്റ്റോളും വേനൽക്കാലത്ത് മറക്കാതെ കയ്യിൽ കരുതേണ്ട ഒന്നാണ്. ചൂടു സഹിക്കാതാവുമ്പോൾ സ്റ്റോൾ വച്ച് തല മറയ്ക്കുന്നതിലൂടെ മുടിയും മുഖവും ഒരുപോലെ സംരക്ഷിക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.