Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴക്കാലത്ത് മുടി സംരക്ഷിക്കാൻ 8 ടിപ്സ്

Hair Beauty

കാർകൂന്തൽ പെണ്ണഴക് എന്നു കേട്ടിട്ടില്ലേ... പെണ്ണിന്റെ മുടിയഴകൊന്നു വേറെ തന്നെയാണ്. പണ്ടൊക്കെ അരക്കെട്ടു വരെ നീണ്ടു നിൽക്കുന്ന മുടിയായിരുന്നു ഫാഷനെങ്കിൽ ഇന്നത്തെ പെൺപിള്ളേർ ഉള്ള മുടി അതെത്ര കുറച്ചാണെങ്കിലും ഭംഗിയോടെ സംരക്ഷിക്കാൻ ശ്രദ്ധിക്കുന്നവരാണ്. മഴക്കാലത്ത് മുടി കാക്കിരിപൂക്കിരി ആയിരിക്കുന്നത് പൊതുവെ കാണുന്ന പ്രശ്നമാണ്. പൊഴിച്ചിൽ, ഫംഗൽ ഇൻഫക്ഷനുകൾ മൂലമുള്ള ചീത്തമണം എന്നിവയൊക്കെ പ്രശ്നമാകാം. നിങ്ങളുടെ മുടി ഏതുതരമെന്നു നോക്കി ഇവയ്ക്ക് പരിഹാരം കാണാവുന്നതേയുള്ളു. മഴക്കാലത്ത് മുടി സംരക്ഷിക്കാനായി എട്ടു കാര്യങ്ങൾ...

1 മഴക്കാലമല്ലേ, മുടി മഴയത്ത് നനഞ്ഞതല്ലേ എന്നുകരുതി തല കഴുകുന്നത് ഒഴിവാക്കരുത്. യോജിച്ച ഷാംപൂ ഉപയോഗിച്ച് മുടിയിലെ പൊടിയും അഴുക്കും കഴുകിക്കളയണം. പ്രൊട്ടക്ടീവ് സിറം പുറത്തുപോകുംമുമ്പ് ഉപയോഗിക്കാനും ശ്രദ്ധിക്കണം. പാർട്ടികളിലും മറ്റും പോകുമ്പോൾ മഴക്കാലത്ത് വെജ് സ്റ്റൈലിങ് വേണ്ടെന്നു വയ്ക്കുക.

2 നനഞ്ഞ മുടി ഒരിക്കലും കെട്ടി വയ്ക്കരുത്. നനവ് സ്വാഭാവികമായി മാറുന്നതുവരെ മുടി അഴിച്ചുതന്നെയിടുക. മുടി കെട്ടിവെക്കുന്നതുമൂലം ചീത്തമണവും മുടിയിൽ കെട്ടുകൾ രൂപപ്പെടുകയും ചെയ്യും.

3 കെമിക്കലി ട്രീറ്റ് ചെയ്യപ്പെട്ട മുടി മഴക്കാലത്ത് കട്ടി കൂടിയതായി കാണപ്പെടാറുണ്ട്. ചീകുമ്പോൾ ചീപ്പ് അകത്തേക്ക് പോകാൻ ബുദ്ധിമുട്ടുന്നതായി തോന്നും. ഡീപ് കണ്ടീഷനിങ് ആണ് ഇതിനു പരിഹാരം.

4 വിപണിയിൽ കിട്ടുന്ന കളറുകൾ വാങ്ങി മുടിയിൽ പരീക്ഷിച്ച് മുടിപൊട്ടിപോകുന്നത് സ്ഥിരമായാൽ എത്രയും പെട്ടെന്ന് ഒരു പ്രൊഫഷണലിനെ കണ്ട് കളർകെയർ ഷാംപൂവും കണ്ടീഷനിങും ഉപയോഗിക്കുക.

5 മുടികൊഴിച്ചിൽ മഴക്കാലത്ത് വല്ലാതെ കൂടുന്നതായി അനുഭവപ്പെട്ടാൽ കൊഴിച്ചിൽ കൂടിയത് മഴയ്ക്ക് മുമ്പോ ശേഷമോ എന്ന് ഓർത്തെടുക്കുക. ഒരു പ്രൊഫഷണലിന് ന്യൂഗ്രോത്ത് സ്കാൽപ് സിറമുകൾ ഉപയോഗിച്ച് നിങ്ങളെ സഹായിക്കാനാവും.

6 തലയിൽ അൻപതു പൈസ വട്ടത്തിൽ മുടികൊഴിഞ്ഞാൽ അലോപാറ്റിയ എന്ന രോഗമാണെന്നു മനസിലാക്കി എത്രയുംവേഗം ഒരു ഡർമറ്റോളജിസ്റ്റിനെ കാണുക.

7 മഴക്കാലത്ത് തലയിൽ ചൊറിച്ചിൽ കൂടുക സ്വാഭാവികമാണ്. പലരും ഇത് താരനാണെന്ന മുൻധാരണയിൽ ചികിത്സ ചെയ്യാറുമുണ്ട്. എന്നാൽ ഇത് വരണ്ട ചർം പൊഴിയുന്നതാകാം. ഒരു പ്രൊഫഷണലിന് എളുപ്പത്തിൽ നിങ്ങളെ സഹായിക്കാൻ കഴിയും.

8 ഇനി ചികിത്സ എന്തൊക്കെ ചെയ്താലും ടെൻഷനും പ്രശ്നങ്ങളുമില്ലാത്ത മനസും നല്ല ഉറക്കവും കൂടിയുണ്ടെങ്കിലേ മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനാവൂ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.