Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യമുള്ള മുടിയ്ക്കായി ഉപേക്ഷിക്കാം ഈ 5 കാര്യങ്ങള്‍

Hair Representative Image

നീണ്ടിടതൂർന്ന മുടി ലഭിക്കാൻ കണ്ണിൽക്കാണുന്നതെല്ലാം പരീക്ഷിക്കുന്നവരാണ് പെൺകുട്ടികൾ. കറുത്തു സുന്ദരമായ മുടിയ്ക്കു വേണ്ടി എന്തൊക്കെ ചെയ്യണം എന്നതുപോലെ തന്നെ എന്തൊക്കെ ചെയ്യരുതെന്നും മനസിലാക്കി വയ്ക്കേണ്ടതുണ്ട്. മനോഹരമായ മുടി സ്വന്തമാക്കാൻ ഒഴിവാക്കേണ്ട അഞ്ചു കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ഹെയർ കളറിങ്

Hair Representative Image

ഹെയർ കളറിങ്ങിന്റെ അമിതോപയോഗം മുടി കൊഴിച്ചിലുണ്ടാക്കും. മിക്ക ഹെയർ കളറുകളിലും അടങ്ങിയിട്ടുള്ള അമോണിയ മുടി വരളാനും വിണ്ടുകീറാനും കാരണമാകും. കെമിക്കൽസിനു പകരം ഹെന്ന പോലുള്ളവ കളർ ചെയ്യാൻ ഉപയോഗിക്കാം. ഹെന്ന മുടിയ്ക്കു നിറം നൽകുന്നതിനൊപ്പം കൂടുതൽ മൃദുവുമാക്കും. കാപ്പിപ്പൊടി, കറുവാപ്പട്ട പൊടി എന്നിവയും മുടിയ്ക്കു നിറം നൽകാൻ ഉപയോഗിക്കാം.

നനഞ്ഞ മുടി ചീവരുത്

Hair Representative Image

ജോലിയ്ക്കു പോകാനായി പെട്ടെന്നിറങ്ങുമ്പോൾ മുടി ഉണക്കാനെവിടെ നേരം എന്നു കരുതി നനഞ്ഞ മുടി ചീകുന്നവരുണ്ട്. നനഞ്ഞ മുടി ചീവുന്നത് മുടി പൊട്ടിപ്പോകാൻ ഇടയാക്കും. സാവധാനം മുടി ഉണങ്ങുന്നതു വരെ കാത്തിരിക്കാം. ഉണങ്ങിക്കഴി‌ഞ്ഞു മൃദുവായി ചീവാം.

ചൂടുവെള്ളം വേണ്ടേവേണ്ട

Hair Representative Image

തണുപ്പുകാലമല്ലേ തലയ്ക്കും ഇത്തിരി ചൂടൊക്കെയാകാം എന്നു കരുതി ചൂടുവെള്ളം ഒഴിക്കും മുമ്പ് ഓർത്തോളൂ, ചൂടുവെള്ളം നിങ്ങളുടെ മുടിയ്ക്കു വില്ലനാണ്. ചൂടുവെള്ളം ഉപയോഗിച്ച് മുടി കഴുകുകയേ അരുത്. ഇതും മുടി വരളാനും പൊട്ടിപ്പോകാനും ഇടയാക്കും.

ഇറുക്കമുള്ള െഹയർ സ്റ്റൈലുകൾക്കു ഗുഡ്ബൈ

Hair Representative Image

പോണിടെയിലും ടൈറ്റ് ആയി കെട്ടി വയ്ക്കുന്നതുമൊക്കെ പല പെൺകുട്ടികൾക്കും ഇഷ്ടമാണെങ്കിലും അതിനു പിന്നിലുള്ള ഭവിഷ്യത്തുക്കളെക്കുറിച്ചു പലര്‍ക്കും ധാരണയില്ല. ഇത്തരത്തിൽ മുടി മുറുക്കി കെട്ടി വയ്ക്കുമ്പോൾ അവ കൂടുതൽ സമ്മർദ്ദമുണ്ടായി വേരിൽ നിന്നും പിഴുതു പോരാൻ സാധ്യതയുണ്ട്. റബ്ബർ ബാന്‍ഡുകളും മുടിയെ വേരിൽ നിന്നും വലിച്ചു മാറ്റും. ശിരോചർമത്തിനു വേദന വരാനും കാരണമാകും.

ഹെയർ ട്രീറ്റ്മെന്റ്സ്

Hair Representative Image

പാർട്ടിയ്ക്കു പോകാൻ ഒരു ഹെയർസ്റ്റൈല്‍, വീട്ടിലിരിക്കുമ്പോള്‍ ഒന്ന്, കോളേജിൽ പോകാൻ മറ്റൊന്ന് എന്നിങ്ങനെ യുവപെൺകൊടികളുടെ ഒരു വലിയ പരീക്ഷണ ശാലയാണ് മുടി. വെറൈറ്റിയ്ക്കു വേണ്ടി മുടി ചുരുട്ടുകയും നീട്ടുകയുമൊക്കെ ചെയ്യുന്നതും മുടി കൊഴിച്ചിലിനു കാരണമാകും. ഇത്തരത്തിലുള്ള ഹെയർ ട്രീറ്റ്മെന്റുകൾക്കെല്ലാം ഉപയോഗിക്കുന്ന കെമിക്കലുകളാണ് മുടി കൊഴിച്ചിൽ വർധിപ്പിക്കുന്നത്. മുടി സ്ഥിരമായി നീട്ടുന്നത് മുടി പെട്ടെന്നു പൊട്ടിപ്പോകാൻ കാരണമാകും. കഴിവതും മുടി സ്വതസിദ്ധമായി ഉള്ളതുപോലെതന്നെ പരിപാലിക്കാൻ ശ്രദ്ധിക്കുക.