Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂക്കൾ വിരിയുന്ന നഖങ്ങൾ

Nail Art Representative Image

നഖങ്ങളിൽ പൂക്കൾ വിരിയുമോ? ഒന്നു മനസ്സു വച്ചാൽ വിരിയും. എങ്ങനെയെന്നല്ലേ? അതിനല്ലേ നെയിൽ ആർട്ട്. ഒരേ നിറത്തിലുള്ള നെയിൽ പോളീഷ് കയ്യിൽ ഇടുന്ന കാലമൊക്കെ അതിക്രമിച്ചു. ഇതു നെയിൽ ആർട്ടിന്റെ കാലമാണ്. നെയിൽ പോളീഷ് ഇടുന്നതിനേക്കാൾ ഭംഗി നഖങ്ങൾക്ക് നൽകുവാനാണ്‌ നെയിൽ ആർട്ട് ഉപയോഗിക്കുന്നത്.

എന്താണ് നെയിൽ ആർട്ട് എന്നല്ലേ? നഖങ്ങളിൽ വെറും ഒരേ നിറത്തിലുള്ള പോളീഷ് അടിക്കുന്നതിനു പകരമായി ഭംഗിയുള്ള ഡിസൈനുകൾ വരക്കുന്ന പുത്തൻ രീതിയാണ് നെയിൽ ആർട്ട്. കേരളത്തിൽ ഈ സ്റ്റൈൽ വേരു പിടിച്ചിട്ടു കുറച്ചു കാലമായി എങ്കിലും ഇപ്പോഴാണു കൂടുതൽ ജനകീയമാകുന്നത്. നെയില്‍ ആര്‍ട്ടു ചെയ്യുന്നതിനായി പ്രത്യേകം ബ്യൂട്ടി പാര്‍ലറുകള്‍ തന്നെ ഇന്നു പ്രവര്‍ത്തിക്കുന്നുണ്ട്‌. 100 രൂപ മുതല്‍ ആയിരം രൂപ വരെയാണ് നെയില്‍ ആര്‍ട്ടു ചെയ്യുന്നതിനുള്ള ചിലവ്‌. വിവിധതരത്തിലുള്ള നെയിൽ ആർട്ട് ഇന്ന് പാർലറുകളിൽ ചെയ്തുകൊടുക്കപ്പെടുന്നു

പേസ്‌റ്റല്‍ നെയില്‍ ആര്‍ട്ട്‌

സ്റ്റൈൽ എത്ര മാറിയാലും കാലഹരണപ്പെടാത്ത ഒരു സ്റ്റൈൽ ആണ് പേസ്‌റ്റല്‍ നെയില്‍ ആര്‍ട്ട്‌. കാരണം സ്‌റ്റൈലില്‍ നിന്ന്‌ ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്തവയാണ് ലാവന്റര്‍, ഇളം പിങ്ക്‌, പീച്ച്‌, റോസ്‌ തുടങ്ങിയ പാസ്‌റ്റല്‍ നിറങ്ങള്‍. ഈ നിറങ്ങൾക്കു മുകളിലായി ആകര്‍ഷണത്തിനു വേണ്ടി തിളക്കമുള്ള ടോപ്പ്‌കോട്ടും ഇടുന്നു.

നെയില്‍ പോളിഷ്‌ പേന

പ്രായം എത്രയായാലും വൃത്തിയായി ഒന്നു നെയിൽ പോളീഷ് ഇടാൻ നമ്മളിൽ പലർക്കും അറിയില്ല. നഖത്തിൽ ഇടേണ്ട സാധനം നഖത്തിന് പുറത്തും ഇടും. ഇത്തരം അബദ്ധങ്ങൾ ഒഴിവാക്കാൻ നെയില്‍ പോളിഷ്‌ പേന സഹായിക്കും. ഇതുപയോഗിച്ചയാൾ സമയവും ലാഭം ഭംഗിയും ഏറെ. സാധാരണ ഒരു പേന ഉപയോഗിക്കുന്നത് പോലെ സുഖകരമാണ് ഇതിന്റെ ഉപയോഗവും.

സ്‌റ്റൈല്‍ ഇന്‍ മെറ്റാലിക്‌

ട്രെന്റി ലുക്ക്‌ നല്‍കുന്നവയാണ് മെറ്റാലിക്‌ നിറങ്ങൾ. അതിനാൽ അത്തരം നഖങ്ങള്‍ക്ക് ആകര്‍ഷകത്വം കൂടുതലാണ് .വിവാഹം , പാർട്ടി തുടങ്ങിയ ആഘോഷങ്ങൾക്ക് മുന്നോടിയായി നഖങ്ങള്‍ ട്രിം ചെയ്‌ത് ചെറുതാക്കി മെറ്റാലിക്‌ ലുക്ക്‌ കിട്ടുന്നതരം പോളിഷുകള്‍ ഇടുന്നു . സില്‍വര്‍,നീല, കറുപ്പ്‌ , പച്ച, എന്നിവയാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്.

ഫ്രഞ്ച്‌ മാനിക്യൂര്‍ സ്റ്റൈൽ

സ്വിംസ്യൂട്ടിനും പാര്‍ട്ടികളിലും താരമാകുന്നതിനായാണ് ഈ സ്‌റ്റൈല്‍. ഇളം നിറത്തില്‍ കാണുന്ന വിരല്‍ത്തുമ്പ്‌. ഇതിനായി പാർലറുകൾ സന്ദർശിക്കണം എന്നില്ല., ഫ്രഞ്ച്‌ മാനിക്യൂര്‍ കിറ്റുകള്‍ കടകളില്‍ ലഭ്യമാണ്‌. അതില്‍ വെള്ളയും, ഏതെങ്കിലും ഇളം നിറത്തിലുള്ള പോളിഷും, മാനിക്യൂര്‍ സ്‌റ്റിക്കും ഉണ്ടായിരിക്കും

Your Rating: