Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

35+ ഇപ്പോഴും എന്തു ഭംഗി; നേടാം 10 കാര്യങ്ങളിൽ

womenrelax

പ്രൌഢമായ സൌന്ദര്യത്തിന്റെ കാലം. ഇപ്പോഴും കാണാന്‍ എത്ര ഭംഗിയാണ് എന്നു കേള്‍ക്കുമ്പോള്‍ ആത്മവിശ്വാസവും കൂടും. പക്ഷേ, 35 വയസ് കഴിയുമ്പോൾ ചര്‍മ്മത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയാണ്. പാടുകളും ചുളിവുകളും കൂടും. ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടും. കണ്‍തടങ്ങള്‍ കുഴിഞ്ഞു കൂടുതല്‍ കറുക്കും. കൃത്യതയോടെ സ്വന്തം ചര്‍മ്മവും മുടിയും സംരക്ഷിച്ചാല്‍ ഈ പ്രശ്നങ്ങളെ മറികടക്കാവുന്നതേയുളളു. ഇതാ ചെറുപ്പം നിലനിർത്താൻ 10 ടിപ്സ്.

ഫേഷ്യല്‍ അടുപ്പിച്ച്

രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും ഫേഷ്യല്‍ ചെയ്യുന്നതാണു നല്ലത്. ചര്‍മം അയയുക, ഇരട്ടത്താടി പ്രത്യക്ഷപ്പെടുക ഇതെല്ലാം വിഷമിപ്പിക്കുന്നുവെങ്കില്‍ തെര്‍മോ ഹെര്‍ബ് മാസ്ക് ഇടാം നല്ല കനത്തില്‍ മുഖത്തിടുന്ന ഈ ഫേസ്മാസ്ക് ചര്‍മ്മം ടൈറ്റ് ആക്കിമാറ്റും. ആന്‍റി ഏജിങ് ഫേഷ്യലുകളും ഈ പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കും

കണ്ണുകള്‍

കണ്ണുകളാണു പ്രായം ആദ്യം വിളിച്ചോതുക. കണ്‍തടങ്ങള്‍ കറുക്കുന്നതിനു കാരറ്റുനീരില്‍ മുക്കിയ പഞ്ഞികൊണ്ടു തുടയ്ക്കുന്നതു നല്ലതാണ്. കൊളസ്ട്രോള്‍ ഉളളവര്‍ക്ക് കണ്‍പോളകളില്‍ നീര്‍വീക്കം ഉണ്ടാവാം. ഇതു തടയാന്‍ ലിംഫാറ്റിക് ഡ്രെയ്നേജ് മസാജ് ചെയ്യാം.

കഴുത്ത്

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം കഴുത്തില്‍ കറുപ്പുനിറം വ്യാപിക്കാം. തടിച്ച മാലകള്‍ സിഥിരമായി അണിയുന്നതും കഴുത്തു കറുക്കാന്‍ ഇടയാക്കും. പയറുപൊടിയും നാരങ്ങാനീരും പഞ്ചസാരയും ചേര്‍ത്തു മസാജ് ചെയ്താല്‍ കഴുത്തിലെ കറുപ്പുനിറം മാറും.

ചര്‍മ്മം വരളാതെ

സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതു കൊണ്ടു ചര്‍മ്മം എപ്പോഴും വരണ്ടിരിക്കും. രക്താതിസമ്മര്‍ദവും ഡയബറ്റിസുമെല്ലാം പ്രത്യക്ഷപ്പെട്ടാല്‍ സ്ഥിരമായി മരുന്നുകള്‍ കഴിക്കേണ്ടിവരും. ഇതു ചര്‍മം കൂടുതല്‍ വരളാന്‍ ഇടയാക്കും ആഴ്ചയിലൊന്നെങ്കിലും എണ്ണതേച്ചു കുളിക്കുന്നതു ചര്‍മ്മത്തിനു തിളക്കമുണ്ടാകും ചര്‍മത്തില്‍ അരിമ്പാറപോലുളള വളര്‍ച്ചകള്‍ കൂടുതലായി കാണുന്നത് ഈ പ്രായത്തിലാണ് ബ്യൂട്ടിപാര്‍ലറുകളില്‍ ഇതു കരിച്ചു കളയാന്‍ കഴിയും.

കാലിനു കഷ്ടകാല

രാത്രി ഉറങ്ങും മുമ്പു ചെറുചൂടുളളവെളളത്തില്‍ അല്പം നാരങ്ങാനീരു കലര്‍ത്തി അതില്‍ കാല്‍പാദങ്ങള്‍ മുക്കിവയ്ക്കുന്നതു പാദം വൃത്തിയാക്കും. ഉന്‍മേഷം പകരും. വിണ്ടുകീറിയ പാദങ്ങളാണെങ്കില്‍ ഒരുതുളളി അണുനാശിനികൂടി ഈ വെളളത്തില്‍ കലര്‍ത്താം.

കൈകള്‍ക്കു മസാജ

രക്തചംക്രമണം കുറയുന്നതുമൂലം നഖങ്ങള്‍ക്കു നിറംമാറ്റം സംഭവിക്കാം ദിവസവും രാവിലെയും വൈകിട്ടും ആന്‍റി ഏജിങ് ക്രീമോ ബേബിലോഷനോ പുരട്ടി മസാജ് ചെയ്താല്‍ രക്തചംക്രമണം കൂടും. ചര്‍മ്മത്തില്‍ അമര്‍ത്താതെ തൂവല്‍ കൊണ്ട് ഉരസും വിധം വേണം മസാജ് ചെയ്യാന്‍

ഡൈ ചെയ്യുന്നുവെങ്കില്‍

ചെറുപ്രായത്തില്‍ തന്നെ മുടി ഡൈചെയ്തു തുടങ്ങിയാല്‍ കുറേ കാലം കഴിയുമ്പോള്‍ നിറം സ്വീകരിക്കാനുളള മുടിയുടെ കഴിവു കുറയും സാധിക്കുമെങ്കില്‍ 50 വയസുവരെ ഡൈ ചെയ്യാതെ ഹെന്ന മാത്രം ചെയ്യാന്‍ ശ്രമിക്കുക. ഹെയര്‍ ഡൈ ഉപയോഗിക്കുമ്പോള്‍ കൃത്രിമമായ കറുപ്പുനിറം ഒഴിവാക്കാന്‍ ഡാര്‍ക്ക്ബ്രൌണ്‍ അല്ലെങ്കില്‍ ബര്‍ഗന്‍റിഷേഡുകള്‍ തിരഞ്ഞെടുക്കാം. ഹെയര്‍ ഡൈയില്‍ അടങ്ങിയ അമോണിയയാണു പലപ്പോഴും അലര്‍ജിയുണ്ടാക്കുക. ഇതൊഴിവാക്കാന്‍ നോ അമോണിയ ഹെയര്‍ഡൈ ഉപയോഗിക്കാം ഹെയര്‍ഡൈ ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ ചര്‍മത്തില്‍ കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്നുവെങ്കില്‍ അതുപേക്ഷിക്കുന്നതാണു നല്ലത്. ഹെയര്‍ ഡൈ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മാസത്തില്‍ ഒരിക്കല്‍ നിര്‍ബന്ധമായും ഹെയര്‍സ്പാ ചെയ്യണം. മാസത്തിലൊരിക്കല്‍ തലമുടിയുടെ അറ്റം മുറിക്കണം.

യോജിച്ച മേക്കപ്പ്

ഏറ്റവും കുറച്ചു മേക്കപ്പ് കൊണ്ട് അപാകതകള്‍ മറയ്ക്കുകയാണു വേണ്ടത് മോയ്സ്ചറൈസര്‍, കോംപാക്ട്, ഫൌണ്ടേഷന്‍ ഇവ മൂന്നും ചേര്‍ന്ന ത്രീ ഇന്‍ വണ്‍ ക്രീം ഈ പ്രായത്തില്‍ അനുയോജ്യമാണ്. ചര്‍മത്തിന്‍െറ നിറത്തിനു യോജിച്ചതു തിരഞ്ഞെടുക്കുകയേ വേണ്ടൂ. കണ്ണുകള്‍ കാജല്‍ പെന്‍സില്‍ കൊണ്ട് എഴുതിയ ശേഷം കണ്‍പോളകള്‍ക്കു മുകളില്‍ ക്രീം നിറത്തിലുളള ഐഷാഡോ പുരട്ടാം

*ചുണ്ടില്‍ ഇളം നിറത്തിലുളള ലിപ്സ്റ്റിക് ആണു നല്ലത്.ചുണ്ടിന്റെ സ്വഭാവികമായ തുടിപ്പ് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അല്‍പം ലിപ് ബാം പുരട്ടിയശേഷം ലിപ്സ്റ്റിക് ഇടാം

*സ്ഥിരമായി സാരിയുപയോഗിക്കുന്നവര്‍ക്കു പുറത്തും കഴുത്തിലും കരുവാളിപ്പു പ്രത്യക്ഷപ്പെടാം. സണ്‍സ്ക്രീന്‍ ലോഷനും മൊയ്സ്ചറൈസിങ് ക്രീമും പുറത്തുംകൈകളിലും കൂടി പുരട്ടാം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.