Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാൻമിഴിയഴകിൽ ഇടതൂർന്ന കൺപീലികൾ, ആറ് കാര്യങ്ങൾ

eyelashes

കണ്ണിന്റെ സൗന്ദര്യം പെണ്ണിന്റെ മുഖത്തൊന്നാകെ സ്ഫുരിക്കും എന്നാണ് പഴമക്കാർ പറയുന്നത്. അത് സത്യമാണ് താനും. അതുകൊണ്ട് തന്നെ ചത്ത മീനിന്റേതു പോലുള്ള കണ്ണുകളല്ല ഇടതൂർന്ന പീലികളുള്ള മാൻമിഴികളോടാണ് എല്ലാവര്‍ക്കും താൽപര്യം. കാര്യം ശരിയാണ്, വിടർന്ന കണ്ണുകൾക്ക് ഭംഗികൂടും. അതിൽ നിറയെ പീലികൾ കൂടിയുണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. 

എന്നാൽ താരന്റെ ശല്യവും ഐലൈനർ പോലുള്ള കോസ്‌മെറ്റിക്കുകളുടെ നിരന്തര ഉപയോഗവും ഉറക്കക്കുറവും എല്ലാം കൊണ്ട് കൺപീലികൾ കൊഴിഞ്ഞുപോകുന്നു. ചിലർക്കാകട്ടെ പാരമ്പര്യമായി കൺപീലികൾ കുറവും. നിത്യജീവിതത്തിൽ അല്പമൊന്നു ശ്രദ്ധിച്ചാൽ നിങ്ങൾക്കും സ്വന്തമാക്കാം നല്ല ഇടതൂർന്ന പീലികളുള്ള കണ്ണുകൾ.

1. ദിവസവും കിടക്കും മുൻപ് കൺപീലികളിൽ ആവണക്കെണ്ണ പുരട്ടുന്നത് കറുത്ത ഇടതൂർന്ന പീലികൾ വളരാൻ സഹായിക്കും. 

2. ആവണക്കെണ്ണ പോലെ തന്നെ ഫലപ്രദമാണ് ഒലീവ് എണ്ണയും. കൺപീലികൾക്ക് കരുത്തു പകരാൻ ഇത് സഹായിക്കും .

3. കിടക്കും മുൻപ് കൺപീലികളിൽ വാസലിൻ പുരട്ടുന്നത് കൺപീലികൾക്ക് കൂടുതൽ കറുത്ത നിറം നൽകും 

4. വിറ്റാമിൻ എ , വിറ്റാമിൻ സി എന്നിവ ചേർന്ന ഭക്ഷണം സ്ഥിരമാക്കുക 

5. ഗ്രീൻ ടീ ഇലകൾ ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് കണ്ണ് കഴുകുന്നത് കണ്ണുകൾക്ക് ഉന്മേഷവും ആരോഗ്യവും നൽകുന്നു 

6. ചെറിയ ബ്രഷ് ഉപയോഗിച്ച കൺപീലികൾ ചീകുക . ഇത് കൺപീലികളുടെ വളർച്ച ത്വരിതപ്പെടുത്തും    

Your Rating: