Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കഞ്ഞിവെള്ളത്തിന്റെ ഓരോ ഗുണങ്ങളേ...

Rice Water Representative Image

കഞ്ഞിവെള്ളം സൗന്ദര്യ പ്രദായിനിയാണ്... എന്താ കേട്ടിട്ട് മുഖം ചുളിയുന്നുണ്ടോ? പൂർണമായും വിശ്വസിയ്ക്കാം ഈ കഞ്ഞിവെള്ളത്തിന്റെ ഗുണത്തെ എന്നുള്ളതാണ് സത്യം. ഇത്തിരി ക്ഷീണത്തിൽ കിടക്കുമ്പോൾ കുറച്ചു കഞ്ഞിവെള്ളം ഉപ്പിട്ട് കുടിക്കുമ്പോഴത്തെ ഒരു സുഖമില്ലേ, എന്നാൽ ശരീരത്തിന്റെ ആരോഗ്യപരമായ കാര്യങ്ങൾക്ക് മാത്രമല്ല സൗന്ദര്യത്തിനും കഞ്ഞിവെള്ളം ഏറെ ഗുണം ചെയ്യും. അത് എന്തൊക്കെയാണെന്ന് പറയാം.

കഞ്ഞിവെള്ളം എങ്ങനെ ഉണ്ടാക്കും?

നല്ല കുത്തരി ചോറ് വേകിക്കുമ്പോൾ അരി വെന്തു കഴിഞ്ഞു അതിൽ നിന്ന് ഊറ്റിയെടുക്കുന്ന വെള്ളമാണ് കഞ്ഞിവെള്ളം. ഇനി ഇതുകൊണ്ടുള്ള സൌന്ദര്യ പ്രയോജനങ്ങൾ നോക്കാം

മുഖ ഭംഗിയ്ക്ക്

മുഖ ഭംഗിയ്ക്ക് കഞ്ഞിവെള്ളമോ എന്നോർത്ത് ടെൻഷൻ ആവണ്ട. മുഖത്തിനു തിളക്കം കൂറ്റൻ ഏറെ ഗുണം ചെയ്യും ഈ നാടാൻ കഞ്ഞിവെള്ളം. ആദ്യം കഞ്ഞിവെള്ളം എടുത്തു, ഒരു കോട്ടൺ തുണി കഞ്ഞിവെള്ളത്തിൽ മുക്കിയെടുത്ത നനച്ച ശേഷം മുഖത്ത് മെല്ലെ തേയ്ച്ചു പിടിപ്പിക്കാം. ഇതൊരു ടോണർ പോലെ കണ്ടാൽ മതിയാകും. ഇത്ര ചെറിയ കാര്യം പക്ഷേ ഇത് മുഖത്തിന്‌ നല്കുന്ന അഴക് ചെറുതൊന്നുമല്ല. സൂര്യപ്രകാശത്തിലെ യു വി രശ്മികൾ മൂലം മുഖത്തിനുണ്ടാകുന്ന കരുവാളിപ്പുകളെ ആട്ടിയകറ്റുന്ന മരുന്നാണ് ഇത്. 

നല്ല മുടിയ്ക്ക്

വീര്യം കുറഞ്ഞ ഒരു ഷാമ്പൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക, ശേഷം കഞ്ഞിവെള്ളം മുടിയിൽ നന്നായി തെയ്ച് പിടിപ്പിക്കാം. 10 മിനിട്ടിനു ശേഷം ഇത് കഴുകി കളയാം.
കഞ്ഞിവെള്ളത്തിലെ പ്രോട്ടീൻ മുടിയ്ക്ക് ഏറെ ഗുണം ചെയ്യും, ശരിക്ക് പറഞ്ഞാൽ ബ്യൂട്ടി പാർലറിൽ പോയി ചെയ്യുന്ന ഒരു പ്രോട്ടീൻ ട്രീട്മെന്റ്റ് പോലെ തന്നെ ഗുണം ഇതിനും മുടിയിൽ ലഭിക്കും.

തൊലിപ്പുറത്തെ അസ്വസ്ഥത

അമിതമായി സൂര്യ രശ്മികൾ എല്ക്കുമ്പോൾ തൊലിയിൽ പൊള്ളലുകളും അസ്വസ്ഥതകളും ഉണ്ടാകാൻ സാധ്യതകൾ ഏറെയാണ്‌. ഇതിനു മികച്ച പരിഹാരമാണ് കഞ്ഞിവെള്ളം. ആവശ്യത്തിനു കഞ്ഞിവെള്ളം ഉണ്ടാക്കിയ ശേഷം പതിനഞ്ചു മിനിട്ട് നേരം ശരീരത്തിൽ കഞ്ഞിവെള്ളം കോരിയൊഴിച്ച് രണ്ടു നേരം കുളിച്ചാൽ ഇത്തരം അസ്വസ്ഥതകൾ ഒക്കെ മാറിക്കിട്ടും.

ആരോഗ്യ കാരണങ്ങൾ

8 അമിനോ ആസിഡുകൾ കൊണ്ട് ഗുണപ്രദമാണ് കഞ്ഞിവെള്ളം. ശരീരത്തിലെ മസിലുകളുടെ പുനരുദ്ധാരണത്തിനും ശരീര കലകളുടെ ആരോഗ്യത്തിനും ഇത് ഏറെ വേണ്ടതുമാണ്, മാത്രമല്ല ഇതിൽ കാർബണേട്ടും നന്നായി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് കഞ്ഞിവെള്ളം കുടിയ്ക്കുന്നത് ശാരീരികമായും ആരോഗ്യകാര്യത്തിനു ഏറെ ഗുണം ചെയ്യും എന്നറിയുക.

എക്സിമ പോലെയുള്ളവ

എക്സിമ പോലെയുള്ള തൊലിയിൽ വരുന്ന അസുഖങ്ങൾ കഞ്ഞിവെള്ളം ഉപയോഗിച്ച് അകറ്റാൻ സാധിക്കും. തൊലിപ്പുറത്തുണ്ടാകുന്ന താരൻ മൂലമോ ഒക്കെ വരാവുന്ന കുരുക്കൾ ഉള്ള ഭാഗത്ത്‌ കഞ്ഞിവെള്ളം കോട്ടൻ തുണി കൊണ്ട് തേയ്ച്ചു കൊടുക്കുക. ഇതിനു പരിഹാരമാകും. എക്സിമ ഉള്ളവർക്കും കഞ്ഞിവെള്ളം തണുപ്പിച്ച ശേഷം പ്രശ്നം ഉള്ള ഭാഗത്ത്‌ നന്നായി പുരട്ടി കൊടുത്താൽ മതിയാകും. മാറ്റം ഉണ്ടാകും എന്ന് ഉറപ്പു.

വയറിളക്കം

ഒരു ഗ്ലാസ് കഞ്ഞിവെള്ളത്തിൽ ആവശ്യത്തിനു ഉപ്പിട്ട് വയറിൽ അസുഖം ബാധിച്ച ആൾക്ക്‌ നല്കുക. മറ്റൊരു ഭക്ഷണവും നൽകിയില്ലെങ്കിൽ പോലും ഇടയ്ക്കിടയ്ക്ക് ദാഹം തോന്നുമ്പോഴോ വിശപ്പ്‌ തോന്നുമ്പോഴോ ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കുക. ഇത് ക്ഷീണം അകറ്റി വയറിളക്കത്തിന് ആശ്വാസം തരും.