Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുട്ടുപഴുപ്പിച്ച വടികൊണ്ടു കൺപീലി സുന്ദരമാക്കുന്ന വിദ്യ

Curling Eyelashes

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ സ്ത്രീകളുടെ ഏഴയലത്തു വരില്ല പുരുഷന്മാർ. സുന്ദരികളാവാൻ എത്ര പാടുപെടാനും അവർ തയ്യാറാണ്. പക്ഷേ ചില അവസരങ്ങളില്‍ സൗന്ദര്യം തേടിയുള്ള ഈ പാച്ചിൽ അപകടകരവും ആകാറുണ്ട്. ഇത്തരത്തിൽ സുന്ദരിയാകുവാൻ ഒട്ടും സുരക്ഷിതമല്ലാത്ത വഴി തിരഞ്ഞെടുക്കുന്നതിന്റെ ഒരു വിഡിയോ ആണിപ്പോൾ വൈറലാകുന്നത്. സംഗതി മറ്റൊന്നുമല്ല പെൺകുട്ടിയ്ക്ക് അവളുടെ കൺപീലി ചുരുട്ടി മനോഹരമാക്കണം. അതിന് അവൾ ചെയ്യുന്നതെന്താണെന്നോ? തടി കൊണ്ടുള്ള ഒരു കുഞ്ഞു വടി തീയിൽ പഴുപ്പിച്ച് കൺപീലിയിൽ വെയ്ക്കുക.

മസ്കാരയില്ലാതെ എങ്ങനെ കൺപീലി മനോഹരമാക്കാം എന്നു പറഞ്ഞു തരികയാണ് പെൺകുട്ടി. അതിനായി ആദ്യം ഒരു ചെറിയ വടിയും ലൈറ്ററും കയ്യിൽ കരുതുക. ഇനി വടിക്കഷ്ണം ലൈറ്ററിൽ കാണിച്ച് ചൂടാക്കാം. അമിതമായ ചൂടാകുന്നതിനു മുമ്പ് വടി കൺപീലിയ്ക്കു താഴെവച്ച് മുകളിലേക്കുയർത്താം. കൺപീലിയുടെ മനോഹാരിതയ്ക്കു ഇത്രയ്ക്കും ലളിതവും പണച്ചിലവില്ലാത്തതുമായൊരു വഴി വേറെയില്ലെന്നാണ് യുവതിയുടെ വാദം. പക്ഷേ ചൂടേറിയ വടി കണ്ണിനു താഴെ വച്ചാൽ അപകടകാരിയാണെന്ന കാര്യം പറയേണ്ടതില്ലല്ലോ. സുന്ദരിയാകുവാൻ മുൻപിൻ നോക്കാതെ വഴികൾ തിരഞ്ഞെടുക്കുന്നവരാണ് ഇത്തരം വിഡിയോകൾക്കു മുന്നിൽ ആകർഷിക്കപ്പെടുന്നതും അവ പിന്നീടു വിനയായി മാറുന്നതും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.