Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരനും മുടികൊഴിച്ചിലിനും ഗുഡ്ബൈ! ഇതാ കിടിലൻ ഒറ്റമൂലി!

Hair Growth Representative Image

മുടിയുടെ ഉള്ളു കുറയുന്നുവെന്നും താരൻ വർധിക്കുന്നുവെന്നും പരാതിപ്പെടുന്നവരാണോ നിങ്ങൾ? ഇനി ബ്യൂട്ടി പാർലറുകളില്‍ സമയം കളയാതെ വീട്ടിൽ വച്ചുതന്നെ പരിഹാരം കണ്ടെത്താം. മുടി കൊഴിച്ചിലിനും താരനും വിപണിയിൽ ധാരാളം മരുന്നുകൾ ലഭ്യമാണെങ്കിലും അവയിലേറെ വിലകൂടിയതും പലതും അമിതമായി കെമിക്കൽ അടങ്ങിയതുമാണ്. യാതൊരു ചിലവുമില്ലാതെ പറമ്പിൽ ലഭിയ്ക്കുന്ന നാടൻ കറിവേപ്പില മാത്രം മതി മുടിയുടെ പ്രശ്നങ്ങളെല്ലാം പമ്പ കടക്കാൻ. കറികൾക്കു സ്വാദും മണവും കൂടാനാണ് നാം കറിവേപ്പിലകൾ ഉപയോഗിക്കുന്നത്. എന്നാൽ‍ കറിവേപ്പിലകൾക്കു മറ്റു ചില ഗുണങ്ങൾ കൂടിയുണ്ടെന്നറിഞ്ഞോളൂ.. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും ബീറ്റാ കരോട്ടിനുമൊക്കെയാണ് മുടി കൊഴിച്ചിൽ തടഞ്ഞു മുടിയുടെ വളർച്ചയെ പരിപോഷിപ്പിക്കുന്നത്. കറിവേപ്പിലയിലെ ആൻറി ഓക്സിഡന്റുകൾ ശിരോചർമത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും താരനെ പ്രതിരോധിക്കുകയും ചെയ്യും.

ഉപയോഗം എങ്ങനെ?

1 ഡയറ്റിൽ ഉൾപ്പെ‌ടുത്താം

മുടി കൊഴിച്ചിൽ അമിതമായി ഉള്ളവർ കറിവേപ്പില ഡയറ്റിലും ഉൾപ്പെ‌ടുത്തുന്നത് നന്നായിരിക്കും. കറിവേപ്പില കഷണങ്ങളാക്കി പാലിൽ ചേർത്തു കഴിക്കുകയോ പൊടിച്ച് മറ്റു ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുകയോ ചെയ്യാം.

2 ഹെയർ മാസ്ക്

കറിവേപ്പില പൊടിച്ച് തൈരുമായി ചേർത്തു നല്ല പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിൽ പുരട്ടാം. ഏതാണ്ട് പതിനഞ്ചു മിനുട്ടിനു ശേഷം കഴുകിക്കളയാം.

3 ഹെയർ ടോണിക്

ഒരു പാത്രത്തിൽ കുറച്ചു കറിവേപ്പിലയെടുത്ത് അതിലേക്ക് വെളിച്ചെണ്ണ ചേർത്ത് ചെറുചൂടിൽ കറുപ്പു നിറമാകുന്നതുവരെ തിളപ്പിക്കാം. എണ്ണ തണുക്കുമ്പോൾ തലയിൽ നന്നായി പുരട്ടി മസാജ് ചെയ്യുക. ഒരുമണിക്കൂറിനു ശേഷം ഷാംപൂ വച്ച് കഴുകിക്കളയാം. ആഴ്ചയിൽ രണ്ടുതവണ ചെയ്യുന്നത് മുടിയുടെ വളർച്ച വർധിപ്പിക്കുകയും മുടി നരയ്ക്കുന്നത് ഇല്ലാതാക്കുകയും ചെയ്യും.

4 കറിവേപ്പില കൊണ്ടൊരു ചായ

കറിവേപ്പില കൊണ്ടു ചായയുണ്ടാക്കി കഴിയ്ക്കുന്നതും മുടിയുടെ വളർച്ചയ്ക്കു നല്ലതാണ്. അതിനായി കുറച്ചു വെള്ളത്തിൽ കറിവേപ്പിലയിട്ടു തിളപ്പിക്കാം. ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ് മധുരവും ചേർത്ത് കുടിക്കാം. ഇതും മുടി കൊഴിച്ചിലും താരനും തടയും. ഒരാഴ്ച്ചത്തോളം കറിവേപ്പില ചായ ശീലമാക്കുന്നവരിൽ മാറ്റം ഉറപ്പാണ്.