Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയർ കുറയ്ക്കാൻ നാലു സിമ്പിൾ ടിപ്സ്‌‌‌‌

Belly Fat

മുഖം എത്ര സുന്ദരമാണെന്നു പറഞ്ഞാലും വയർ ചാടിയാൽ തീർന്നു. അഴകളവുടെ കാര്യത്തിൽ വയറിന്റെ സ്ഥാനം മുന്നിലാണ്. ഒതുക്കത്തിൽ കൊഴുപ്പേറാത്ത വയറുകൾ മിക്ക പെൺകുട്ടികളഉടെയും സ്വപ്നമാണ്. പക്ഷേ ഇന്നത്തെ വ്യായാമ രഹിതമായ ജീവിതരീതിയും ഭക്ഷണശൈലിയുമെല്ലാം അടിവയറിൽ കൊഴുപ്പു വർധിപ്പിക്കുകയും സൈസ് സീറോ സ്വപ്നങ്ങൾക്കു ബ്രേക്കിടുകയും ചെയ്യും. നിലവിൽ വ്യായാമങ്ങളുൾപ്പെടെ വയർ കുറയാൻ ഒട്ടേറെ വഴികളുണ്ട്. വയർ കുറയ്ക്കുന്നവർ ഓർത്തിരിക്കേണ്ട നാലു കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1) ബോഡി ഫാറ്റിൽ ശ്രദ്ധിക്കൂ

അടിവയറിലെ കൊഴുപ്പെങ്ങനെ മാറ്റാം എന്നാലോചിക്കും മുമ്പ് ശരീരത്തിൽ മൊത്തമായുള്ള കൊഴുപ്പിനെ എങ്ങനെ ഇല്ലാതാക്കാം എന്നാലോചിക്കാം. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സാധിച്ചാൽ വയറിലടിഞ്ഞിരിക്കുന്ന കൊഴുപ്പും സ്വാഭാവികമായി കുറഞ്ഞോളും. വയറിലെ െകാഴുപ്പു മാത്രമായി നീക്കം ചെയ്യാൻ ലൈപോസക്ഷൻ എന്ന ചികിത്സ മാത്രമേ നിലവിലുള്ളു അത് ആരോഗ്യത്തിനു അത്ര ഗുണകരമല്ലെന്നു മാത്രമല്ല താൽക്കാലിക ഫലം മാത്രമേ നൽകുകയുള്ളു.

2) അബ്ഡോമിനൽ വ്യായാമങ്ങൾ നിർത്താം

ക്രഞ്ചസ് പോലെ അടിവയറിനുള്ള വ്യായാമം ചെയ്യുന്നതു നല്ലതാണെന്നാണ് മിക്കവരുടെയും ധാരണ. എന്നാൽ ക്രഞ്ചസ് ചെയ്യുംവഴി പുറംവശത്തിനു കൂടുതൽ സമ്മർദ്ദം നൽകുന്നത് ആരോഗ്യത്തിനു ഗുണകരമല്ല. അതിനാൽ അബ്ഡോമിനൽ വ്യായാമങ്ങൾ കുറയ്ക്കുന്നതാണു നല്ലത്.

3) ഭാരമോ അതോ കൊഴുപ്പോ കുറക്കേണ്ടത്?

ഭാരം കുറയ്ക്കൽ താൽക്കാലികമാണ്, നാം ഭക്ഷണം കഴിക്കുന്നതിനനുസരിച്ചിരിക്കും ഭാരം കൂടുന്നതും കുറയുന്നതും. എന്നാൽ കൊഴുപ്പ് കുറയ്ക്കാൻ തീരുമാനിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിലുള്ളതാണ്. അതിനാൽ കൊഴുപ്പടങ്ങിയ ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കാം. വയർ താനേ കുറഞ്ഞോളും.

4) കഴിക്കുന്നതിൽ കൂടുതല്‍ ശ്രദ്ധ

രാവിലെ മുതൽ വൈകുന്നേരം വരെ ജിമ്മിൽ കിടന്നാലും കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നൊരു കാര്യവുമില്ല. വറുത്തതും പൊരിച്ചതുമായ ആഹാര പദാർഥങ്ങൾ തീർത്തും ഒഴിവാക്കണം. വർക്ഔട്ടുകൾ മിസ് ചെയ്താലും ജങ്ക് ഫുഡ്സ് പോലുള്ളവ ഭക്ഷണരീതിയിൽ നിന്നും തീർത്തും ഒഴിവാക്കിയാൽ വയർ ചാടുന്നത് ഒഴിവാക്കാം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.