Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

15 മിനിറ്റിൽ ചർമ്മകാന്തി, 8 എളുപ്പ വഴികൾ!

Facial Representative Image

ചർമ്മത്തിന്റെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ കെമിക്കൽ പ്രോഡക്ട്സിനെ ആശ്രയിക്കുകയാണ് മിക്കവരും സ്വീകരിക്കുന്ന എളുപ്പവഴി. എന്നാൽ ഇവയെല്ലാം ഗുണത്തേക്കാളേറെ ദോഷമാണ് നിങ്ങളുടെ ചർമ്മത്തിനു ചെയ്യുന്നത്. ചർമ്മകാന്തി വർദ്ധിപ്പിക്കാനും തിളക്കമുള്ളതും ആരോഗ്യമേറിയതുമായ ചർമ്മം സ്വന്തമാക്കാനും ചില പ്രകൃതിദത്ത ഫെയിസ്മാസ്ക്കുകളുണ്ട്. അവയിൽ ചിലത് ഇതാ...

1) പാൽപ്പൊടിയും, തേനും നാരങ്ങയും

Facial Representative Image

അൽപ്പം പാൽപ്പൊടി എടുത്ത് അതിൽ ഒരു ടീസ്പൂൺ തേനും ഒരു ടാസ്പൂൺ നാരങ്ങനീരും ഒഴിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ചർമ്മത്തിൽ ഈർപ്പം നിലനിർത്തുന്നതിനായി ആവശ്യമെങ്കിൽ മൂന്നു നാലു തുള്ളി ആൽമണ്ട് ഓയിലൂം ഈ മിശ്രിതത്തിൽ ഉപയോഗിക്കാം. ഇത് മുഖത്ത് പുരട്ടി പതിനഞ്ചു മിനുട്ടിനു ശേഷം കഴുകാം. ചർമ്മത്തിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കാനും മൃതചർമ്മകോശങ്ങളെ നീക്കം ചെയ്യാനും ഇത് സഹായകമാണ്. സാധാരണ ചർമ്മം ഉള്ളവർക്ക് ഏറെ പ്രയോജനം ചെയ്യുന്ന പായ്ക്കാണിത്.

2) ഓട്സും തൈരും തക്കാളിയും ചേർന്നാൽ

Oats Representative Image

ഓട്സ് ആരോഗ്യത്തിന് അത്യുത്തമമാണ് എന്നത് ഏവർക്കും അറിവുള്ള കാര്യം തന്നെ. എന്നാൽ ചർമ്മകാന്തിക്കും ഇത് ഏറെ ഗുണം ചെയ്യുന്ന ഒന്നാണെന്ന് അറിയുമോ? ഒരു ടേബിൾസ്പൂൺഓട്സ് പൊടിയും ഒരു ടേബിൾ സ്പൂൺ തൈരും ഒരു ടേബിൾ സ്പൂൺ തക്കാളി നീരും യോജിപ്പിച്ച് മിശ്രിതം തയ്യാറാക്കുക. ഇത് കട്ടിയായി തന്നെ മുഖത്ത് പുരട്ടാം. പതിനഞ്ചു മിനുട്ടിനു ശേഷം കഴുകാം. രണ്ടാഴ്ച കൊണ്ട് നിങ്ങൾക്കു തന്നെ വ്യത്യാസം മനസ്സിലാകും.

3) കടലമാവും പാലും നാരങ്ങനീരും

Facial Representative Image

ഒരു ടേബിൾ സ്പൂൺ കടലമാവെടുത്ത് അതിൽ 2 ടേബിൾസ്പൂൺ പച്ച പാലും 2-3 തുള്ളി നാരങ്ങനീരും ചേർക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടുന്നത് ഇരുണ്ട ചർമ്മക്കാർക്ക് നിറം വീണ്ടെടുക്കാൻ സഹായിക്കും. പുരട്ടി പതിനഞ്ചു മിനുട്ട് നേരം പോഷണങ്ങൾ ചർമ്മത്തിലേക്ക് ആഗിരണം ചെയ്യാൻ അനുവദിക്കുക. രണ്ടാഴ്ച തുടർച്ചയായുള്ള ഉപയോഗത്തിലൂടെ മനോഹരമായ ചർമ്മം നിങ്ങൾക്കും സ്വന്തമാക്കാം.

4) മുട്ടയും തേനും

Egg Representative Image

മുട്ടയുടെ വെള്ള മുടിക്കു മാത്രമല്ല മുഖത്തിനും ഏറെ നല്ലതാണ്. മുട്ടയുടെ വെള്ള എടുത്ത് അതിൽ അൽപ്പം തേനൊഴിച്ച മിശ്രിതം തയ്യാറാക്കുക. ഒന്നു രണ്ടു തുള്ളി നാരങ്ങാനീരു ചേർക്കുന്നതും ചർമ്മത്തിനു ഗുണം ചെയ്യും.ഇത് മുഖത്തിലും കഴുത്തിലും പുരട്ടി ഇരുപതു മിനുട്ടിനു ശേഷം കഴുകാം. മിനുസമുള്ള ചർമ്മത്തിന് ഏറ്റവും ഫലപ്രദമായ പാക്കാണിത്.

5) ഒറഞ്ചിന്റെ തൊലിയും തൈരും

Yogurt Representative Image

ഓറഞ്ചിന്റെ തൗലിയെടുത്ത് അത് വെയിലത്തു വച്ച് ഉണക്കിയെടുക്കുക. ഇത് പൊടിച്ച ശേഷം രണ്ടു ടേബിൾ സ്പൂൺ തൈരും ചേർത്ത് പായ്ക്കു നിർമ്മിക്കാം. ഇനി മുഖത്ത് പുരട്ടിക്കോളൂ. പതിനഞ്ചു മിനുട്ടോളം കാത്തിരുന്ന ശേഷം കഴുകണം. ഒന്നിടവിട്ട ദിവസങ്ങളിൽ ഈ പായ്ക്ക് ഉപയോഗിക്കുന്നത്. ചർമ്മത്തിലെ പാടുകളകറ്റി മനോഹരമാക്കുന്നതിന് സഹായകമാണ്.

6) തക്കാളിയും തൈരും

Tomato Representative Image

ഇടത്തരം വലുപ്പമുള്ള രണ്ടു തക്കാളികൾ എടുക്കുക. ഇത് നന്നാടി ഉടച്ച് പേസ്റ്റ് രൂപത്തിലാക്കാം. ഇനി ഒന്നര ടേബിൾസ്പൂൺ തൈരും കൂടി ഇതിലേക്ക് യോജിപ്പിക്കണം. ഇത് മുഖത്തിൽ പുരട്ടി പത്തു മിനുട്ടിനു ശേഷം ശുദ്ധജലം ഉപയോഗിച്ച് കഴുകിക്കോളൂ. വിപണിയിൽ ലഭിക്കുന്ന ഏതു ക്ലെൻസിങ് ക്രീമുകളേക്കാളും ഫലപ്രദമാമഅ ഈ പായ്ക്ക്.

7) കാരറ്റും നാരങ്ങയും തക്കാളിയും

Carrot Representative Image

ഒരു ടേബിൾസ്പൂൺ കാരറ്റ് നീരെടുത്ത് അതിൽ അതേ അളവിൽ നാരങ്ങനീരും തക്കാളിനീരും ചേർക്കണം. ഇവ നന്നായി യോജിപ്പിച്ച ശേഷം ഈ കൂട്ട് മുഖത്ത് പുരട്ടാം. 20 മിനുട്ടിനു ശേഷം കഴുകിക്കളയണം. മുഖചർമ്മത്തിന് നല്ല നിറം ലഭിക്കാൻ ഈ പായ്ക്ക് ഉപയോഗപ്രദമാണ്. എണ്ണമയമുള്ള ചർമ്മമുള്ളവർക്കും വരണ്ട ചർമ്മമുള്ളവർക്കും ഒരു പോലെ ഉപയോഗപ്രദമായ പായ്ക്കാണിത്.

8) ഓറഞ്ച് നീരും തേനും മുൾട്ടാണി മിട്ടിയും

Orrange Representative Image

ഓറഞ്ച് പിഴിഞ്ഞ് 2 ടീസ്പൂൺ നീരെടുക്കുക. ഇതിലേക്ക് 2 ടീസ്പൂൺ തേനും ഒരു ടേബിൾസ്പൂൺ മുൾട്ടാണി മിട്ടിയും ചേർക്കാം. 2 ടീസ്പൂൺ റോസ്വാട്ടർ കൂടി ചേർക്കുന്നത് ഗുണപ്രദമാണ്. ഇവ നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കണം. മുഖം നന്നായി കഴുകിയ ശേഷം ഈ പായ്ക്ക് പുരട്ടാം. പതിനഞ്ചു മിനുട്ടിനു ശേഷം നനവുള്ള ടവ്വൽ കൊണ്ട് തുടച്ചിട്ട് വെള്ളമൊഴിച്ച് കഴുകിക്കോളൂ. നിറം വീണ്ടെടുക്കാനും തർമ്മത്തിന് തിളക്കം ലഭിക്കാനും മൃദുവാകാനും ഇത് അത്യുത്തമമാണ്.

Your Rating: