Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടവയർ കുറയ്ക്കാൻ നാലു ഭക്ഷണങ്ങള്‍

flat belly Representative Image

കുടവയർ കുറയ്ക്കാൻ ഏറെ വിയർപ്പൊഴുക്കുന്നവരാണ് നമ്മൾ. എത്ര കഠിനമായി ഡയറ്റിങ് പാലിച്ചിട്ടും വയർ മാത്രം കുറയുന്നില്ലെന്നു പരാതിപ്പെടുന്നവരും ഏറെ. വയർ കുറയ്ക്കാൻ കൊഴുപ്പടങ്ങിയ ഭക്ഷണം പൂർണമായും ഒഴിവാക്കണമെന്ന ധാരണയാണല്ലോ നമുക്ക്. എന്നാൽ കൊഴുപ്പ് അടങ്ങിയ ആഹാരം കഴിച്ചും വയർ കുറയ്ക്കാം. അത്തരത്തിലുള്ള നാലു ആഹാരപദാർഥങ്ങളെ പരിചയപ്പെടാം

വെണ്ണപ്പഴം

ശരീരത്തിനാവശ്യമായ കൊഴുപ്പ് അടങ്ങിയ പഴം. ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിരിക്കുന്നു. അനാവശ്യമായ കൊഴുപ്പു നീക്കം ചെയ്യാൻ സഹായിക്കുന്നു

തേങ്ങ

ശരീരത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഉദരസംബന്ധമായ പല അസുഖങ്ങൾ അകറ്റാനും ഉത്തമം

ബദാം

കൊഴുപ്പ് നിയന്ത്രിക്കാൻ ഏറ്റവും നല്ല ഭക്ഷണമാണ് ബദാം.

തൈര്

അമിത വണ്ണം നിയന്ത്രിക്കുന്നതിനും ദഹനത്തിനും നല്ലതാണ് തൈര്. ഭക്ഷണത്തിനൊപ്പം തൈരും നിത്യശീലമാക്കുക