Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

20 കിലോ കുറയ്ക്കാം ഒരു മാസത്തിൽ, മാസ് ഐഡിയയുമായി ഫ്രീലീ ദ ബനാനാ ഗേൾ!

banana-girl-1 ഫ്രീലീ ദ ബനാനാ ഗേൾ

വണ്ണം കുറയാൻ രാപകൽ കഷ്ടപ്പെടുന്നവർക്കിടയിൽ വ്യത്യസ്തയാവുകയാണ് ഓസ്ട്രേലിയയില്‍ നിന്നൊരു പെൺകൊടി. ഫ്രീലീ ദ ബനാനാ ഗേൾ എന്ന പേരിൽ അറിയപ്പെടുന്ന പെൺകുട്ടി യൂട്യൂബിലെയും ഇൻസ്റ്റഗ്രാമിലെയും അറിയപ്പെടുന്ന താരമാണ്. ഫ്രീലിയുടെ കടഞ്ഞെടുത്ത ശരീര സൗന്ദര്യത്തിന്റെ രഹസ്യം ഞെട്ടിക്കുന്നതാണ്. ഇഷ്ടമുള്ള പല ഭക്ഷണങ്ങളും ഉപയോഗിച്ച് വെറും പഴങ്ങളും പച്ചക്കറികളും കഴിച്ചു മാത്രമാണ് ഫ്രീലി ജീവിക്കുന്നത്. പ്രാതലിനു പന്ത്രണ്ടു പഴം, ഉച്ചയ്ക്ക് 40 കഷണം വ്യത്യസ്ത പഴങ്ങൾ, അത്താഴത്തിന് രണ്ടുകിലോ ഉരുളക്കിഴങ് ഇഷ്ടമുള്ള രീതിയിൽ വേവിച്ചത് എന്നിങ്ങനെയാണ് ഫ്രീലിയുടെ ഒരുദിവസത്തെ മെനു. പെർഫെക്റ്റ് ഡയറ്റ് ആഗ്രഹിക്കുന്നവർക്കായി ഒരു ബുക്കും ഫ്രീലി പുറത്തിറക്കിയിട്ടുണ്ട്. ദ റോ ടിൽ ഫോർ ഡയറ്റ് ബനാനാ ഗേൾ ഗക്ലെൻസ് എന്ന പേരിൽ പുറത്തിറക്കിയ പുസ്തകത്തിൽ മുപ്പതു ദിവസത്തേക്കുള്ള ഭക്ഷണരീതികളാണു പറയുന്നത്.

banana-girl ഫ്രീലീ ദ ബനാനാ ഗേൾ

ഒമ്പതു വർഷങ്ങൾക്കു മുമ്പാണ് ഫ്രീലി തന്റെ ലൈഫ്സ്റ്റൈലില്‍ മാറ്റം വരുത്തുന്നത്. അമിതവണ്ണം, ക്ഷീണം, ദഹനക്കുറവ്, വിഷാദരോഗം എന്നിവയെല്ലാം തന്നെ ദിനംപ്രതി ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ് എന്നു മനസിലാക്കിയതോടെയാണ് മുപ്പത്തിയഞ്ചുകാരിയായ ഫ്രീലി ജീവിതരീതി ഒന്നു മാറ്റിപ്പിടിക്കാൻ തീരുമാനിക്കുന്നത്. അങ്ങനെ ഏതാനും മാസത്തേയ്ക്ക് പഴം മാത്രം കഴിക്കാൻ തീരുമാനിച്ചു, അത്ഭുതകരമെന്നോണം 20 കിലോ കുറഞ്ഞെന്നു മാത്രമല്ല ക്ഷീണവും മറ്റു പ്രയാസങ്ങളും പമ്പ കടക്കുകയും ചെയ്തു. വ്യായാമവും മാംസം വർജിക്കുന്ന റെസിപ്പികളുമാണ് ഡയറ്റിൽ ഉൾക്കൊള്ളിക്കേണ്ടത്. പഴങ്ങൾ പെട്ടെന്നു ദഹിക്കുമെന്നുള്ളതു കൊണ്ടാണ് അവ തന്നെ സ്വീകരിച്ചത്. അതേസമയം തന്റെ ഡയറ്റിങ് ബോറടിപ്പിക്കുന്നതാണെന്നും സംതൃപ്തി തരുന്നില്ലെന്നു പറയുന്നവർക്കു ചെവികൊടുക്കാനും ഫ്രീലിയ്ക്കു സമയമില്ല. പഴങ്ങൾ കൂടുതൽ ഊർജവും സന്തോഷവും പകരുമെന്നാണ് ഫ്രീലിയു‌ടെ വാദം. മാംസാഹാരം വർജിയ്ക്കുന്നതിനു വേണ്ടിയുള്ള പ്രചാരണ പരിപാടികളും ഫ്രീലി നടത്തുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.