Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുന്ദരിയാവാൻ പഴങ്ങൾ കൊണ്ടുള്ള ജാലവിദ്യ

water-melon

മുറ്റത്തും തൊടിയിലും പഴങ്ങൾ നിറയുമ്പോൾ കുറഞ്ഞ ചെലവിൽ സുന്ദരിയാകാൻ മറ്റെന്ത് വേണം പഴങ്ങൾ കൊണ്ടുള്ള സൗന്ദര്യ ചികിൽസകൾ ചർമത്തിലെ ചൂടു കുറയ്ക്കാനും സഹായിക്കും. വീട്ടിൽ സ്വയം ചെയ്യാൻകഴിയുമെന്ന മെച്ചവുമുണ്ട്.

മുഖത്തിന് നിറവും കാന്തിയും നൽകാൻ: നന്നായി പഴുത്ത മാങ്ങയുടെ നീര് പിഴിഞ്ഞെടുത്ത് തുല്യ അളവിൽ അരോമ ഓയിൽ ചേർക്കുക. ഇതു മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങുമ്പേൾ തുടയ്ക്കാം. ഇതിനു ശേഷം കുരുനീക്കിയ ഈന്തപ്പഴം മുഖത്തിട്ട് നന്നായി ഉണങ്ങുമ്പോൾ മസാജ് ചെയ്യാം. ഇത് സ്ക്രബ് പേലെ പ്രവർത്തിക്കും. ഈന്തപ്പഴത്തിനു പകരം പേരയ്ക്കയുടെ മാംസളഭാഗം മിക്സിയിൽ അടിച്ചതും ഉപയേഗിക്കാം.

പ്രായമായെന്ന് തോന്നലുണ്ടോ? അതിനു കദളിപ്പഴവും കൊണ്ടൊരു വിദ്യയുണ്ട്. കദളിപ്പഴവും പാൽപ്പാടയും ഒലീവ് ഓയിലും തേനും കുഴച്ച് മുഖത്തിടുക. ഇത് ആഴ്ചയിൽ രണ്ടു വട്ടം ആവർത്തിക്കാം.

മുഖത്തെ എണ്ണമയം മാറാൻ: ആപ്പിൾ ചുരണ്ടി മുൾട്ടാണി മിട്ടിയും ചേർത്ത് മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയാം.

കണ്ണിന് കുളിർമകിട്ടാൻ:കറുത്ത മുന്തിരിനീര് പിഴിഞ്ഞ് പഞ്ഞിയിൽ മുക്കി കൺപോളകൾക്കു മീതെ പത്തുമിനുട്ട് വെക്കാം.

ചുണ്ടിന് നിറം കിട്ടാൻ: തക്കാളിനീര് പിഴിഞ്ഞ് അൽപം വെളിച്ചെണ്ണയും ചേർത്ത് ചുണ്ടിൽ പുരട്ടാം.

കഴുത്തിന്റെ കറുപ്പു നിറം മാറ്റാൻ: മുന്തിരിച്ചാറും വിനാഗിരിയും പനിനീരും സമമെടുത്ത് കഴുത്തിൽ പുരട്ടി ഉണങ്ങുമ്പേൾ കഴുകാം. ചർമത്തിനു നിറം വെയ്ക്കാൻ: ചെറുനാരങ്ങാനീരിൽ കാൽസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് കുളിക്കും മുൻപ് ശരീരത്തിൽ പുരട്ടുക.

കൈകൾക്ക് ഫ്രൂട്ട് മേയ്സചറൈസർ: ഓറഞ്ചുനീരും തേനും സമം കൈകളിൽ പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയുക.

മുടി തിളങ്ങാൻ: കുളിക്കും മുൻമ്പ് ഒരു മഗ് വെള്ളത്തിൽ ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞൊഴിക്കുന്നത് മുടിയുടെ തിളക്കം വർധിപ്പിക്കും

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.