Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴകാർന്ന അരക്കെട്ട് സ്വന്തമാക്കാം ഒരാഴ്ച കൊണ്ട്

Thamannah

ബിഗ്സ്ക്രീനിൽ സുന്ദരിമാർ തകർത്താടുമ്പോൾ അരക്കെട്ടിന്റെ അഴകളവും മെയ് വഴക്കവും കണ്ട് കൊതിക്കാത്തവർ കുറവാണ്. വണ്ണമുള്ള പലർക്കും ഒതുങ്ങിയ അരക്കെട്ടുകൾ ഒരു സ്വപ്നമാണ്. ഒരാഴ്ച്ചയ്ക്കകം അരക്കെട്ടിനെ സുന്ദരിയാക്കാൻ ഇതാ 5 വഴികൾ.

ഡയറ്റിങ്ങിൽ തുടങ്ങാം

ശരീരഭാരം കുറയുന്നതിനും അരക്കെട്ടിന്റെ വണ്ണം കുറയ്ക്കുന്നതിനുമെല്ലാം ആദ്യം ശ്രദ്ധിക്കേണ്ടത് ഡയറ്റിങിൽ മാറ്റം വരുത്തലാണ്. പച്ചക്കറികൾക്കൊപ്പം പഴങ്ങളും ഗോതമ്പുൽപ്പന്നങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊഴുപ്പിന്റെ അളവ് കുറയ്ക്കും. എന്നാൽ പഴങ്ങൾ അമിതമായി കഴിക്കുന്നത് കൊളുപ്പിന്റെ അളവ് കൂട്ടുമെന്ന് ഓർക്കുക.

ധാരാളം വെള്ളം കുടിക്കുക

ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർ ശീലിക്കേണ്ട മറ്റൊരു പ്രധാന കാര്യമാണിത്. വെള്ളം കുടിക്കുന്നതുവഴി അമിതവിശപ്പിനെ ഇല്ലാതാക്കാം. അതുകൊണ്ടുതന്നെ ഭക്ഷണം ക്രമീകരിച്ച് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ സാധാരണത്തേതിലും ഇരട്ടി വെള്ളം കുടിക്കേണ്ടതാണ്. തിളക്കമേറിയ തൊലികളും ആരോഗ്യമുള്ള മുടിയും സ്വന്തമാക്കണമെന്നുള്ളവരും വെള്ളം ധാരാളം കുടിയ്ക്കണം.

ക്വാണ്ടിറ്റിയിലല്ല ക്വാളിറ്റിയിലാണ് കാര്യം

ഡയറ്റിങ് ശീലമാക്കുന്നവരെല്ലാം സാധാരണയായി ഭക്ഷണം തീരെ കുറയ്ക്കാറാണ് പതിവ്. എന്നാൽ ആരോഗ്യകരമായ ഭക്ഷണം എത്രതന്നെ അധികം കഴിച്ചാലും അവ അമിതമായി കൊഴുപ്പോ കൊളസ്ട്രോളോ ഉൽപ്പാദിപ്പിക്കില്ല. അതിനാൽ ശരീരത്തിലേക്ക് അമിതമായി കലോറി ഉൽപ്പാദിപ്പിക്കാത്ത ആരോഗ്യ ഭക്ഷണങ്ങൾ തന്നെയാണ് നല്ല ഡയറ്റിങിന്റെ സീക്രട്ട്.

വ്യായാമം

ഭക്ഷണം ക്രമീകരിക്കുന്നതിനൊപ്പം തന്നെ പ്രാധാന്യമുള്ള മറ്റൊരു കാര്യമാണ് വ്യായാമം. നിങ്ങൾ എത്രത്തോളം വ്യായാമം ചെയ്യാൻ തയ്യാറാണോ അത്രത്തോളം സുന്ദരമായ അരക്കെട്ടും സ്വന്തമാക്കാം. പക്ഷേ ആദ്യദിവസം തന്നെ അവനവന് കഴിയാവുന്നതിലുമപ്പുറം വ്യായാമമുറകൾ ചെയ്യുന്നത് ശരീരത്തെ ദോഷകരമായി മാത്രമേ ബാധിക്കൂ. അതുകൊണ്ട് വ്യായാമ മുറകൾ ക്രമേണ വർധിപ്പിക്കുകയേ ചെയ്യാവൂ.

ശരിയായ വസ്ത്രധാരണം

അരക്കെട്ടുകൾ ഒതുക്കമുള്ളതാകാൻ ആഗ്രഹിക്കുന്നവർ വസ്ത്രധാരണത്തിലും അതീവശ്രദ്ധ പുലർത്തണം. അരക്കെട്ടുകളെ ആകർഷകമാക്കുന്ന തരം വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. അരക്കെട്ടുകളിൽ ബെൽറ്റു ധരിക്കുന്നതും ഒതുക്കം തോന്നാൻ നല്ലതാണ്. ഡ്രസിനു മുകളിലായി ബെൽറ്റു ധരിക്കുമ്പോൾ അരക്കെട്ട് മെലിഞ്ഞതായി തോന്നും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.