Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരസ്യത്തിലെപ്പോലെ കിടിലൻ മുടി, വെറും 15 കാര്യങ്ങൾ!

Haircare

പരസ്യത്തിലെ പെൺകുട്ടിയുടെ ഇടതൂർന്ന മുടി കാണുമ്പോൾ ചുമ്മാ പറ്റിക്കൽ ആണെന്ന് തോന്നിയിട്ടുണ്ടോ? അത്തരം മുടി കിട്ടിയുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ടോ? ചോദ്യങ്ങൾക്കിതാ ഉത്തരം. നിങ്ങളുടെ മുടിയുടെ സ്റ്റൈൽ തന്നെ മാറ്റും ഈ 15 കാര്യങ്ങൾ... ഉറപ്പ്! 

ട്രിം ട്രിം
രണ്ടു മാസത്തിലൊരിക്കൽ മുടി ട്രിം ചെയ്യണം. അല്ലെങ്കിൽ അറ്റം പിളരും. അറ്റം പിളർന്ന മുടിയിൽ അയൺ ചെയ്തു സ്ട്രെയ്റ്റൻ ചെയ്തശേഷം ഹെയർ റിപ്പയറിങ് ക്രീം പുരട്ടുക. 

വൈറ്റമിൻ വേണേ...
വൈറ്റമിന്റെ കുറവുകൊണ്ടാണു മുടി കൊഴിയുന്നത്. ഡോക്ടറുടെ ഉപദേശം അനുസരിച്ചു മൾട്ടി വൈറ്റമിൻ ഗുളിക കഴിക്കുക. 

അത്രയ്ക്ക് തലോടൽ വേണ്ട!
തലമുടിയിൽ ഇടയ്ക്കു വിരൽ ഓടിക്കരുത്. നമ്മുടെ കയ്യിലെ എണ്ണമയം തലമുടിയിലേക്കു പടർന്ന് പതുങ്ങി, മുടിയുടെ ഉള്ളു കുറഞ്ഞതായി തോന്നും. 

കണ്ടീഷനർ, കണ്ടീഷൻസ് അപ്ലൈ!
എണ്ണമയമുള്ള തലമുടിയിൽ   കണ്ടീഷനർ ഉപയോഗിക്കുമ്പോൾ നേരിട്ട് തലയോട്ടിയിൽ അപ്ലൈ ചെയ്യരുത്. ചെവിയുടെ പിന്നിൽനിന്നു തലമുടിയിലേക്ക് കണ്ടീഷനർ ഉപയോഗിക്കുക. അല്ലാത്തപക്ഷം എണ്ണമയം കൂടിയതായി തോന്നും. 

ഷാംപൂ, ബിവെയർ!
സൾഫേറ്റ് അടങ്ങിയിട്ടില്ലാത്ത ഷാംപൂ മാത്രം ഉപയോഗിക്കുക. സൾഫേറ്റ് തലമുടിയിലെ എണ്ണമയം വലിച്ചെടുത്ത് വരണ്ട് പൊട്ടാനിടയാക്കും. 

സമ്മർ സ്പെഷൽ
വേനൽക്കാലത്ത് ഹെയർ കളറിനു നിറം മങ്ങാൻ സാധ്യതയുണ്ട്. ആഴ്ചയിലൊരിക്കൽ കണ്ടീഷനിങ് ട്രീറ്റ്മെന്റ് നടത്തിയാൽ തലമുടി പുതുമ നഷ്ടപ്പെടാതെയിരിക്കും. 

ഓയ്.. ഓയ്‌ലി ഹെയർ
എണ്ണമയമുള്ള  മുടി ഭംഗിയാക്കാൻ ഹെയർ സീറം ഉപയോഗിക്കുക. 

സോ... കളർഫുൾ
തലമുടിക്ക് ബ്രാസ് കളർ ആണു വേണ്ടതെങ്കിൽ പർപ്പിൾ ടോൺ ഉള്ള ഹെയർ കളറിങ് ഷാംപൂ ഉപയോഗിക്കുക. റെഡ് കളർ അധികം വേണ്ടെങ്കിൽ ഗ്രീൻ ടോൺ ഉള്ള ഷാംപൂ ഉപയോഗിക്കുക. 

സ്റ്റൈൽ ഇൻ വൺ ഡേ
ഒറ്റ ദിവസത്തേക്കു തലമുടിക്കു നിറം കൊടുക്കാൻ ഹെയർ കളർ ഷാംപൂ സ്പ്രേ ചെയ്താൽ മതി. ഇതില്ലെങ്കിൽ  ഐഷാഡോ ഉപയോഗിച്ചു തലമുടിക്ക് കളർ കൊടുക്കാം. 

കേശതൈലം, രണ്ട് തുള്ളി!
രണ്ടോ മൂന്നോ തുള്ളി കേശതൈലം കയ്യിൽ തിരുമ്മി മുടിച്ചുരുളുകൾ തടവി ചുരുട്ടുക. മുടിച്ചുരുളുകൾ വീണ്ടും ഭംഗിയായി കിടക്കും. 

കഴുകണ്ടാന്നേ... സ്പെഷൽ ഡേ അല്ലേ?
കഴുകാത്ത മുടിയിൽ ഡ്രൈ ഷാംപൂ സ്പ്രേ ചെയ്താൽ കൂടുതൽ ഉള്ളു തോന്നിക്കും. 

എന്ത്, പെട്ടെന്ന് ചുരുട്ടണോ?
സ്ട്രെയിറ്റ് തലമുടിയിൽ ചുരുളുകൾ ഉണ്ടാക്കാൻ വോള്യം കൂട്ടാനുള്ള ക്രീം പുരട്ടി ചുരുട്ടിയ ശേഷം സ്പ്രേ ചെയ്യുക .

ഓഹോ... കൂടുതൽ സമയം ചുരുണ്ട് തന്നെ നിൽക്കണോ?
മുടി നന്നായി ഉണങ്ങിയ ശേഷം മാത്രം മുടിച്ചുരുളുകൾ ഉണ്ടാക്കുക. ചുരുട്ടിയ ശേഷം സ്പ്രേ ചെയ്താൽ ചുരുളുകൾ കൂടുതൽ സമയം നിലനിൽക്കും. 

കട്ടിയുള്ള മുടിയ്ക്ക് സ്പെഷൽ ട്രിക്ക്
ഹെയർ ഡ്രയർ ഉപയോഗിക്കും മുൻപ് വോള്യമൈസിങ് സ്പ്രേ ചെയ്യുക. അല്ലെങ്കിൽ തലയോട്ടിയിൽ ജെൽ പുരട്ടുക. ഇനി റൂട്ടിൽനിന്ന് മേലേക്ക് ചീകി ഡ്രയർ ഉപയോഗിക്കുക. തലമുടിക്ക് ഉള്ള് കൂടിയതായി തോന്നും. 

ങേ! ഷാംപൂയിങ് എന്നാൽ നര!!!
ദിവസവും ഷാംപൂ ഇട്ടാൽ തലമുടി ഡ്രൈ ആയിപ്പോകും. ചിലർക്കു വേഗം നരയ്ക്കും.