Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഗന്ധം പരത്തും മുടിയ്ക്കായി 8 വഴികള്‍

Hair Fragrance Representative Image

ഒരു വ്യക്തിയുടെ വൃത്തിയെ അളക്കുന്നതിൽ ശരീര സുഗന്ധത്തിനും പ്രധാന പങ്കുണ്ട്. തിളങ്ങുന്ന പാറിപ്പറക്കുന്ന സുന്ദരമായ മുടിയുണ്ടെങ്കിലും അടുത്തുള്ളവരെ അസഹ്യരാക്കുന്ന ദുർഗന്ധമാണ് മുടിയ്ക്കെങ്കിലോ? ദുർഗന്ധങ്ങളെ ഇല്ലാതാക്കുന്നതില്‍ പെർഫ്യൂമുകള്‍ക്കും ജെല്ലുകൾക്കും പങ്കുണ്ടെങ്കിലും വീട്ടിൽ തന്നെ ചില കാര്യങ്ങൾ ചെയ്താൽ ഇവ പമ്പ കടക്കും. സുഗന്ധം പരത്തുന്ന മുടിയ്ക്കു വേണ്ടി 8 വഴികളാണ് താഴെ പറയുന്നത്.

ദിനവും മുടി കഴുകാം

പൊടിപടലങ്ങളാൽ സമൃദ്ധമായ അന്തരീക്ഷത്തിലാണു നാമിന്നു ജീവിക്കുന്നത്. ചൂടും പൊ‌ടിയുമെല്ലാം മുടിയു‌ടെ ദുർഗന്ധം വർധിപ്പിക്കുകയേ ഉള്ളു. മുടിയ്ക്ക് അമിത ദുർഗന്ധം ഉള്ളവര്‍ ദിവസം മുടി കഴുകുന്നതു നല്ലതാണ്. അല്ലാത്തവർ ആഴ്ചയിൽ രണ്ടുതവണ മുടി കഴുകിയാലും മതി.

തക്കാളി

മുടിയുടെ സുഗന്ധത്തിന് തക്കാളിയ്ക്കും പ്രധാന പങ്കുണ്ട്. നേർപ്പിച്ച തക്കാളി നീര് ശിരോചര്‍മത്തിൽ തേച്ചുപിടിപ്പിച്ച് പതിനഞ്ചുമിനുട്ടിനു ശേഷം ഇളംചൂടുവെള്ളത്തിൽ നന്നായി കഴുകിക്കളയാം.

നാരങ്ങ

നാരങ്ങയോളം ശരീര ദുർഗന്ധം അകറ്റാൻ കഴിവുള്ളൊരു നാടൻ മരുന്നു വേറെയില്ല. മിക്ക ഹെയർ കോസ്മെറ്റിക് ബ്രാൻഡുകളും ലെമൺ ഫ്ലേവർ ഷാംപൂകളും ക്ലെൻസറുകളും നിര്‍മിക്കാൻ കാരണം ഇതാണ്. ഒരു നാരങ്ങയുടെ നീരുപിഴിഞ്ഞ് അരമണിക്കൂറോളം തലയിൽ തേച്ചുപിടിപ്പിച്ച് കഴുകിക്കളയാം.

റോസ്‍വാട്ടര്‍

റോസ് വാട്ടർ മുടിയ്ക്കു മാത്രമല്ല ശരീരത്തിനാകെയും തിളക്കം നൽകും. മുടി കഴുകുന്ന വെള്ളത്തിൽ റോസ് വാട്ടർ ചേർക്കുന്നത് മുടിയ്ക്ക് നല്ല സുഗന്ധം നൽകും.

മൈലാഞ്ചിയില

മൈലാഞ്ചിയുടെ സുഗന്ധത്തെക്കുറിച്ചു പ്രത്യേകം പറയേണ്ടല്ലോ. മുടി പാറിപ്പറക്കാനും നിറം നൽകാനുമൊക്കെ ഹെന്ന ഉപയോഗിക്കുന്നവരുണ്ട്. മുടിയ്ക്കു നല്ല മണം നല്‍കുവാനും മൈലാഞ്ചിയിലയ്ക്കു കഴിവുണ്ടെന്ന കാര്യം മറക്കേണ്ട.

തേയില

തേയിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ മുടി കഴുകി േനാക്കൂ. ഇനി നിങ്ങളുടെ മുടിയുടെ ദുർഗന്ധമെല്ലാം പമ്പ കടക്കും.

ബേക്കിങ് സോ‍ഡ

മുടി കഴുകുന്ന വെള്ളത്തിൽ അൽപം ബേക്കിങ് സോ‍ഡ കലർത്തുന്നത് മുടിയുടെ ദുർഗന്ധത്തില്‍ വലിയ മാറ്റം വരുത്തും. ഇളംചൂടു വെള്ളത്തിൽ ഒരൽപം ബേക്കിങ് സോഡയിട്ടു ഈ മിശ്രിതം ഇരുപതു സെക്കൻഡോളം തലയിൽ മസാജ് ചെയ്യുക. ശേഷം കഴുകിക്കളയാം. നല്ല സുഗന്ധം നൽകുന്നതിനൊപ്പം തലയിലെ ഫംഗസുകളെ ഇല്ലാതാക്കുകയും ചെയ്യും ബേക്കിങ് സോഡ.

ചെമ്പരത്തിയെണ്ണ

തലമുടിയുടെ വളർച്ചയ്ക്ക് ഏറ്റവും ഫലപ്രദമായ മാർഗമാണ് ചെമ്പരത്തിയെണ്ണ. മുടിയുടെ വേരുകളെ പരിപോഷിപ്പിക്കാനും മുടിയ്ക്ക് കറുത്ത നിറം നൽകാനും നല്ല സുഗന്ധം നൽകാനുമൊക്കെ ചെമ്പരത്തിയെണ്ണ ഉത്തമമാണ്. ‌‌