Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൽപ്പാദമേ...നീയെനിക്ക് പൊന്നുപോലെ

Legs

കാൽപ്പാദങ്ങൾ വ്യക്തിയുടെ സ്വഭാവത്തിലേക്കുള്ള ചൂണ്ടുപടിയാണ്. ആകർഷകമായ വ്യക്തിത്വത്തിന്റെ സാക്ഷ്യപത്രമാണ് വൃത്തിയും ഭംഗിയുമുള്ള കാൽപ്പാദങ്ങൾ. കാൽപ്പാദങ്ങൾ വൃത്തിയായി സംരക്ഷിക്കേണ്ടത് ആരോഗ്യസംരക്ഷണത്തിനും ആവശ്യമാണ്. അതിനാൽ കാൽപ്പാദങ്ങളുടെ സംരക്ഷണത്തിന് മുഖചർമത്തിന്റെ സംരക്ഷണത്തിനെന്നപോലെ ശ്രദ്ധ നൽകണം. കാൽപ്പാദങ്ങളും കാൽനഖങ്ങളും ഭംഗിയാക്കാനുള്ള മാർഗമാണ് പെഡിക്യൂർ. ആവശ്യമായ സാധനങ്ങൾ ലേഡീസ് സ്റ്റോറിൽനിന്നു വാങ്ങി ആഴ്ചയിലൊരിക്കൽ ഇതു വീട്ടിൽത്തന്നെ ചെയ്യാവുന്നതേയുള്ളു.

∙ആദ്യമായി നഖങ്ങളിലെ നെയിൽ പോളിഷ്, റിമൂവർ ഉപയോഗിച്ച് നീക്കം ചെയ്യണം.

∙നഖങ്ങൾ അർദ്ധവൃത്താകൃതിയിൽ മുറിച്ചശേഷം നെയിൽ ഫയൽ ഉപയോഗിച്ച് രാകി ആകൃതി വരുത്തുക.

∙നഖം മുറിക്കുമ്പോൾ ഉള്ളിലേക്കിറക്കി വെട്ടാതിരിക്കാൻ ശ്രദ്ധിക്കണം.

∙അര ബക്കറ്റ് ഇളംചൂടുവെള്ളത്തിൽ അൽപം ഷാംപൂ, ഒരു ടീ സ്പൂൺ ഉപ്പുപൊടി, ഒരു ചെറുനാരങ്ങയുടെ നീര്, പനിനീര് ഇവ ചേർത്ത് പാദങ്ങൾ അതിൽ മുക്കി വയ്ക്കുക.

∙പതിനഞ്ചു മിനിറ്റിനുശേഷം പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് നഖങ്ങളുടെ അടിഭാഗവും ഇടകളും വൃത്തിയാക്കുക.

∙ഉപ്പൂറ്റിയിലെയും പാദങ്ങളുടെ വശങ്ങളിലെയും കട്ടിയുള്ള തൊലിയിൽ പ്യൂമിസ് സ്റ്റോൺകൊണ്ട് ഉരസുക. വരണ്ട ചർമം ഇളകിപ്പോരും.

∙നഖത്തിന്റെ പിൻഭാഗത്തെ ചർമം (ക്യൂട്ടിക്കിൾ), ക്യൂട്ടിക്കിൾ പുഷർ എന്ന ഉപകരണം കൊണ്ട് പിന്നിലേക്കു തള്ളിമാറ്റി ക്യൂട്ടിക്കിൾ നൈഫ് ഉപയോഗിച്ചു സൂക്ഷ്മതയോടെ മുറിക്കണം.

∙ഗ്ലിസറിൻ സോപ്പ് ഉപയോഗിച്ച് പാദങ്ങൾ കഴുകി മൃദുവായ തുണികൊണ്ട് ഈർപ്പം ഒപ്പിയെടുക്കണം.

∙കാൽവിരലുകൾക്കിടയിലെ ഈർപ്പം തുടച്ചു മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കുക.

∙പാദങ്ങൾ ബോഡി ലോഷൻ ഉപയോഗിച്ച് തടവുക. നഖങ്ങളിൽ നെയിൽ പോളിഷ് അണിയുക. ഇത്രയുമായാൽ നിങ്ങളുടെ പാദങ്ങൾ മനോഹരമാകും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.