Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരിച്ചറിയാം സൗന്ദര്യവർധകവസ്തുക്കളിലെ വ്യാജന്മാരെ

Makeup

ഫാന്‍സി കടയിലോട്ടൊന്നു കയറിയാല്‍ അറിയാം പോക്കറ്റ്‌ ചോരുന്ന വഴികൾ‍. എന്നാല്‍ ഏറെ വില കൊടുത്ത് വാങ്ങുന്ന പല ഉൽപന്നങ്ങളും ഒറിജിനല്‍ ആണോ എന്ന് പോലും അറിയാതെ ആകും നമ്മള്‍ ആയിരങ്ങള്‍ ചെലവാക്കുന്നത്. കാരണം  ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാര്‍ ധാരാളമായി ഈയിടയ്ക്ക് വിപണിയില്‍ ഇറങ്ങുന്നുണ്ട്. ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതെയുള്ളൂ അത്തരം അബദ്ധങ്ങള്‍.

1) അംഗീകൃത വ്യാപാരികളെ ആശ്രയിക്കുക

വലിയ കടകളില്‍ പോലും  ഡ്യുപ്ലിക്കേറ്റുകള്‍ കാണപെടുന്ന ഇക്കാലത്ത് വിലകൂടിയ ഉൽപന്നങ്ങൾ വാങ്ങുമ്പോള്‍ അംഗീകൃത ഡീലേര്‍മാരെ ആശ്രയിക്കുന്നതാണ് സുരക്ഷിതമായ വഴി. പല കമ്പനികളും അവരുടെ വെബ്സൈറ്റില്‍ അംഗീകൃത വ്യാപാരികളുടെ വിവരങ്ങള്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

2) പുറംകവര്‍ ശ്രദ്ധിക്കുക

lipstic-polish

എത്രയൊക്കെ കോപ്പി അടിക്കാന്‍ നോക്കിയാലും വ്യാജന്മാര്‍ക്ക് പകര്‍ത്താന്‍ കഴിയാതെ പോയ വ്യത്യാസങ്ങള്‍ എല്ലാ ഡ്യൂപ്ലിക്കേറ്റ്‌ ഐറ്റത്തിലും ഉണ്ടാവും. വാങ്ങുന്ന സമയം അത് നോക്കി ഉറപ്പു വരുത്താം. വേണമെങ്കില്‍ ഒറിജിനല്‍ പ്രോഡക്റ്റിന്റെ പഴയ കവര്‍ കയ്യില്‍ കരുതാം; അത് കയ്യില്‍ ഇല്ലെങ്കില്‍ പടം ഇന്‍റര്‍നെറ്റില്‍ നിന്നും ഫോണില്‍ ഡൗൺലോഡ് ചെയ്തു വയ്ക്കാം. നിറം, അക്ഷരതെറ്റ്, അക്ഷരം എഴുതിയിരിക്കുന്ന രീതി, ഇതെല്ലാം ശ്രദ്ധിച്ചു സാമ്യം ഉറപ്പു വരുത്താം.

3) ബാര്‍ കോഡ്‌, സീരിയല്‍ നമ്പര്‍ 

ബോക്സില്‍ എഴുതിയിരിക്കുന്ന സീരിയല്‍ നമ്പര്‍ തന്നെയാണ് പ്രോഡക്റ്റിലും എന്ന് ഉറപ്പു വരുത്തുക. പ്രോഡക്റ്റിൽ അടങ്ങിയിരിക്കുന്നവയുടെ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകും. രാജ്യാന്തര ഉൽപന്നങ്ങളിൽ പല ഭാഷയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.

4) നിറത്തിലും വ്യാജനെ തിരിച്ചറിയാം

make up

ഉപയോഗിച്ചിരിക്കുന്ന കൂട്ടുകളിലെ  മാറ്റം കാരണം ഒറിജിനലില്‍ നിന്നും പലപ്പോഴും വ്യാജനു നിറവ്യത്യാസം കാണപ്പെടാം. നിറം മാത്രമല്ല മണത്തിലും വ്യത്യാസം ഉണ്ടാവും. പ്രോഡക്റ്റ് അവിടവിടെ കട്ടപിടിച്ചിരിക്കുന്നതായോ, വെള്ളം പോലെയോ ഒക്കെ കാണപ്പെട്ടാല്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്.

5) ടെസ്റ്റ്‌ ചെയ്തു മാത്രം വാങ്ങുക

കോസ്മെറ്റിക് സാംപിളുകള്‍ ലഭിക്കുന്ന കടകളില്‍ നിന്നു തന്നെ അവ പരിശോധിച്ച് തൃപ്തി വരുത്തിയതിനു ശേഷം സാധനങ്ങള്‍ വാങ്ങാം. ഇവയ്ക്കൊപ്പം ലഭിക്കുന്ന ബ്രഷുകൾ‍, സ്പോഞ്ചുകള്‍ എന്നിവയും പരിശോധിച്ച് ഉറപ്പു വരുത്തണം.

Your Rating: