Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെണ്ണിന്റെ ചെഞ്ചുണ്ടിൽ... കറുപ്പകറ്റി ചുണ്ടിന് ചുവപ്പേകാൻ 8 പൊടിക്കൈകൾ 

Lips

പെൺകുട്ടികളുടെ മുഖശ്രീയുടെ പ്രധാനഘടകം അവരുടെ ചുവന്ന ചുണ്ടുകളാണ് എന്നത് കാലങ്ങളായി കേട്ട് വരുന്ന കാര്യമാണ്. പെണ്ണിന്റെ ചെഞ്ചുണ്ടഴകിനെ വർണ്ണിച്ചുകൊണ്ട് കവിതകൾ പോലും ഉണ്ടായിട്ടുണ്ട്. അപ്പോൾ ആരാണ് അത്തരത്തിൽ മനോഹരമായ ചുണ്ടുകൾ കൊതിക്കാത്തത്? എന്നാൽ മാറി മാറി വരുന്ന ജീവിതശൈലിയും കോസ്‌മെറ്റിക്കുകളുടെ ഉപയോഗവും ചുണ്ടിന്റെ ഭംഗിക്ക് മങ്ങൽ ഏൽപ്പിച്ചിട്ടുണ്ടെന്ന് സ്ത്രീകൾ തന്നെ സമ്മതിക്കുന്നു. 

കൂട്ടത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകളെ ബാധിക്കുന്ന പ്രശനം ചുണ്ടുകളുടെ കറുപ്പ് നിറമാണ്. കടകളിലെ ചില്ലുകൂട്ടിൽ ഇരിക്കുന്ന ചുവന്ന നിറമുള്ള ലിപ്സ്റ്റിക്കുകൾ ഇതിനൊരു പരിഹാരമാകില്ല. എന്നാൽ നമ്മുടെ അടുക്കളയിൽ ഉള്ള വസ്തുക്കൾ വച്ച് ചെയ്യാവുന്ന ചില പൊടിക്കൈകളിലൂടെ ചുണ്ടിന് സ്വാഭാവിക ചുവപ്പു നിറം നൽകാനാകും.

1. ചുവന്നുള്ളി ചതച്ച് നീരെടുത്ത്  തേനും ഗ്ലിസറിനും സമം ചേര്‍ത്തു പുരട്ടുക,  തിളക്കം വർദ്ധിക്കും

2. ഒരു ടീസ്പൂൺ വെണ്ണയോടൊപ്പം ഒരു ടീസ്പൂൺ ഗ്ലിസറിനും ചേർന്ന മിശ്രിതം ദിവസവും ചുണ്ടിൽ പുരട്ടിയാൽ കറുത്തപാടുകൾ പൂർണ്ണമായും മാറും 

3. ബീറ്റ്‌റൂട്ട് നീരെടുത്ത് ചുണ്ടില്‍ തേക്കുക. ആഴ്ചയിൽ മൂന്നോ നാലോ തവണ മാത്രം ഈ പൊടിക്കൈ ചെയ്‌താൽ മതിയാകും 

4. ചുണ്ടുകളുടെ തിളക്കം വർദ്ധിപ്പിക്കാൻ ദിവസവും ചുണ്ടിൽ കറ്റാർവാഴ നീര് പുരട്ടുക 

5. പുതിനയിലയുടെ നീര് പുരട്ടുന്നതും ചുണ്ടിന്റെ ചുവപ്പ് വർദ്ധിപ്പിക്കും

6. കാരറ്റ് ജ്യൂസ്  തക്കാളി ജ്യൂസ് എന്നിവ പുരട്ടുന്നത് ആരും കൊതിക്കുന്ന ചുണ്ടുകൾ നൽകും. ഈ ജ്യൂസുകൾ ശീലമാക്കുന്നതും നല്ലതു തന്നെ. 

7. റോസാപ്പൂവിതൾ പോലെ ചുവന്നു മൃദുലമായ ചുണ്ടുകൾക്ക് ദിവസവും രാവിലെ രണ്ടോ മൂന്നോ റോസാപ്പൂവിതൾ ഗ്ലിസറിൻ ചേർത്ത്  കൊണ്ട് ചുണ്ടിൽ മസാജ് ചെയ്യാം. 

8. ഒപ്പം വിറ്റാമിൻ സി അധികമായടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുക 

ആരും കൊതിക്കുന്ന ഭംഗിയുള്ള ചുവന്ന ചുണ്ടുകൾ നിങ്ങൾക്കും സ്വന്തമാകും.

Your Rating: