Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാജിക് അല്ലിതു മേക്അപ്, അനർ തൊട്ടാൽ എൺപതുകാരിയും ചെറുപ്പമാകും!!

anar അനർ അഗാകിഷേവ്, അനർ മേക്അപ് ചെയ്ത സ്ത്രീ

മുഖത്തെ അനാവശ്യ പാടുകളും കലകളും മറച്ച് കൂടുതൽ തിളക്കവും പുതുമയും നൽകുകയാണ് ഓരോ മേക്അപ് ആർട്ടിസ്റ്റിന്റെയും കർമം. തനിക്കു മുന്നിൽ ഇരിക്കുന്നയാളുടെ മുഖത്ത് മാജിക് കാണിക്കാൻ പോലും കഴിവുള്ളയാളാണ് ഒരു നല്ല മേക്അപ്മാൻ. മേക്അപ്പിനു മുമ്പും ശേഷവും എന്നു പറഞ്ഞു നൽകുന്ന ചില ഫോട്ടോകൾ കാണുമ്പോൾ തന്നെ നമുക്കു പറയാൻ തോന്നും മേക്അപ്പിനൊന്നും യാെതാരു പരിധിയും ഇല്ലാ എന്ന്. അനർ അഗാകിഷേവ് എന്ന മേക്അപ് ആർ‌ട്ടിസ്റ്റും അത്തരത്തിൽ മേക്അപ്പു കൊണ്ട് അത്ഭുതകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന സൗന്ദര്യ ലോകത്തെ പ്രിയങ്കരിയാണ്.

anar-1
anar-3

അനർ അഗാകിഷേവ് ജോർജിയയിൽ നിന്നുള്ള കിടിലൻ മേക്കപ്പ് ആർട്ടിസ്റ്റും ഹെയർ സ്റ്റൈലിസ്റ്റുമാണ്. തന്റെ അടുക്കൽ വരുന്ന ക്ളയന്റുകളുടെ പ്രായം അനറിനൊരു പ്രശ്നമല്ല. എത്ര പ്രായം ചെന്ന ആളേയും മേക്കപ്പിന്റെ മായാജാലം കൊണ്ട് ചെറുപ്പമാക്കാൻ അനറിനു കഴിയും. തന്നെ തേടിയെത്തുന്ന കസ്റ്റമേഴ്‌സിന്റെ മുഖത്തെ ചുളിവുകളെല്ലാം നിമിഷങ്ങൾക്കകം അപ്രത്യക്ഷമാക്കും. ഇതുമൂലം അനറിന്റെ ഇൻസ്റ്റാഗ്രാമിലെ ഫോട്ടോസ് കാണാൻ ആരാധകരുടെ തിരക്കാണ്. ആരേയും അതിശയിപ്പിക്കുന്ന ഈ ചിത്രങ്ങൾ ഒന്ന് കണ്ടുനോക്കൂ;
 

anar-4
Your Rating: